ബിഗ് ബോസില്‍ മുട്ട പ്രശ്‌നം! പരിപാടി കണ്ട് ഹാലിളകിയ യുവാവ് ചെയ്തത്? വീഡിയോ വൈറലാവുന്നു!

Recommended Video

ബിഗ്‌ബോസിലെ മുട്ടപ്രശ്‌നം വീട്ടിലും പ്രശ്നമായി | filmibeat Malayalam

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പില്‍ മത്സരങ്ങളും ടാസ്‌ക്കുകളുമൊക്കെ തുടരുകയാണ്. മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങള്‍ ബിഗ് ബോസിന്റെ നിര്‍ദേശത്തിനനുസരിച്ചാണ് ടാസ്‌ക്കുകള്‍ ചെയ്യുന്നത്. ഓരോ ആഴ്ച പിന്നിടുന്തോറും മത്സരത്തിന്റെ രീതിയും മാറുകയാണ്. ഇടയ്ക്ക് അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കിയും ബിഗ് ബോസ് ഞെട്ടിച്ചിരുന്നു. കരിവാരിത്തേക്കുകയെന്ന പ്രയോഗം മാത്രമേ മലയാളികള്‍ക്ക് പരിചിതമായിരുന്നുള്ളൂ. മുഖത്ത് കരിവാരിത്തേക്കുന്ന സംഭവവും കഴിഞ്ഞ ദിവസം നടന്നു. പുറത്തുപോവാനുള്ള മത്സരാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യുന്നതിനായിട്ടായിരുന്നു കരിവാരിത്തേക്കല്‍.

വഴക്കും വാക്ക് തര്‍ക്കവും മാത്രമല്ല ബിഗ് ബോസില്‍ പ്രണയമഴയും പെയ്യുന്നുണ്ടെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ശ്രിനിഷും പേളിയുമാണ് സംശയമുനയിലുള്ളത്. വിമര്‍ശനവും വിവാദവുമാണെങ്കില്‍ക്കൂടുിയും പരിപാടി കാണാനായി എല്ലാവരും ടെലിവിഷന് മുന്നിലെത്തുന്നുണ്ട്. എപ്പിസോഡുകള്‍ തീരുന്നതിന് മുന്‍പ് തന്നെ ഗ്രൂപ്പുകളില്‍ അഭിപ്രായം പങ്കുവെച്ച് ചിലരൊക്കെ എത്താറുമുണ്ട്. ഈ പരിപാടി കണ്ട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ തന്നെയാണ് മുഴുവന്‍ എപ്പിസോഡും കുത്തിയിരുന്ന് കാണുന്നതെന്നതാണ് മറ്റൊരു വസ്തുത. അത്തരത്തില്‍ പരിപാടി കണ്ട് ദേഷ്യം വന്ന യുവാവ് ചെയ്തുകൂട്ടിയ കാട്ടിക്കൂട്ടലുകള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിലെ മുട്ടപ്രശ്‌നം

ബിഗ് ബോസിലെ മുട്ടപ്രശ്‌നം

ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഭക്ഷണകാര്യങ്ങളുമായി ബന്ധപ്പെട്ട് വഴക്കിടുന്നത് സ്ഥിരം സംഭവമാണ്. സാധനങ്ങള്‍ കൃത്യമായി വിനയോഗിക്കാനാണ് ഓരോ ക്യാപ്റ്റനും ശ്രമിക്കാറുള്ളത്. അതാത് ക്യാപ്റ്റന്‍മാരാണ് ഇത്തരത്തില്‍ ഭക്ഷണത്തിന്റെ കാര്യത്തെക്കുറിച്ച് പരിഭ്രമിക്കാറുള്ളത്. കിച്ചണ്‍ ടീമും ഈ വിഷയത്തില്‍ ഇടപെടാറുണ്ട്. മുട്ട കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയിലെ ചില കമന്റുകളും മറ്റുമാണ് രൂക്ഷവിമര്‍ശനത്തിന് ഇടയായത്. രഞ്ജിനിയായിരുന്നു ഈ പ്രശ്‌നം ഉന്നയിച്ചത് ശ്വേതയടക്കമുള്ളവര്‍ ഇതേറ്റുപിടിക്കുകയും ചെയ്തു.

 ശ്വേതയുടെയും രഞ്ജിനിയുടെയും കമന്റ്

ശ്വേതയുടെയും രഞ്ജിനിയുടെയും കമന്റ്

മുട്ട കഴിച്ചതുമായി ബന്ധപ്പെട്ട് വളരെ മോശം കമന്റാണ് രഞ്ജിനിയും ശ്വേത മേനോനും പറഞ്ഞത്. കുട്ടികളും കുടുംബാംഗങ്ങളുമെല്ലാം ഒരുമിച്ച് കാണാന്‍ പറ്റുന്ന തരത്തിലല്ല പരിപാടിയിലെ ചര്‍ച്ചയും സംസാരവും. ഇത്തരത്തില്‍ ദ്വയാര്‍ത്ഥത്തിലുള്ള കമന്റുകളെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഈ പരിപാടി അവസാനിപ്പിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്.

മോഹന്‍ലാലിനോടൊരു ചോദ്യം

മോഹന്‍ലാലിനോടൊരു ചോദ്യം

പരിപാടി തുടരുന്നതിനിടയില്‍ ടിവി ഓഫ് ചെയ്തതിന് ശേഷമാണ് യുവാവ് മോഹന്‍ലാലിനോട് ഇത്തരത്തിലുള്ള പരിപാടി എങ്ങനെ വീട്ടിലിരുന്ന് കാണുമെന്ന് ചോദിച്ചത്. എത്ര പറഞ്ഞിട്ടും ഇതിന് മാറ്റമില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഈ പരിപാടി ഒഴിവാക്കുകയെന്ന കാര്യമാണ്. ബിഗ് ബോസ് ഒഴിവാക്കി ഞങ്ങള്‍ നന്നാവാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് ചെയ്ത കാര്യങ്ങളാണ് രസകരം. പരിപാടി കാണാതിരിക്കാനായി എന്തിനാണ് ടിവി തല്ലിപ്പൊളിച്ചതെന്നാണ് പലരും ചോദിച്ചിട്ടുള്ളത്.

ടിവി തല്ലിപ്പൊളിച്ചു

ടിവി തല്ലിപ്പൊളിച്ചു

പ്ലഗ് പോയിന്റില്‍ നിന്നും കണക്ഷന്‍ മാറ്റിയതിന് ശേഷമാണ് യുവാവ് ടിവി തല്ലിപ്പൊലിച്ചത്. മറിച്ചിട്ട് പീസ് പീസാക്കി ദേഷ്യത്തോടെ ഒരു ചവി
ട്ട് വെച്ച് കൊടുത്തതിന് ശേഷമാണ് യുവാവ് അടങ്ങിയത്. ഇത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ബിഗ് ബോസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് വീഡിയോ വൈറലായത്.

പുതിയ പ്രമോ

വിമര്‍ശനങ്ങളും വിവാദവുമൊക്കെ തുടരുന്നതിനിടയില്‍ ബിഗ് ബോസ് മലയാളം വിദ്യാലയം ആരംഭിച്ചിരിക്കുകയാണ്. പുതിയ പ്രമോ പുറത്തുവന്നിട്ടുണ്ട്. കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X