TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സാബുവിന്റെ ബിഗ് ബോസ് ജീവിതത്തിന് പൂട്ടുവീഴുമോ? അറസ്റ്റ് ചെയ്യണം? ആശങ്കയോടെ ആരാധകര്‍!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന മലയാളം പതിപ്പ് വിജയകരമായി മുന്നേറുകയാണ്. വ്യത്യസ്തമാര്‍ന്ന ടാസ്ക്കുകളും പ്രവചനാതീതമായ ട്വിസ്റ്റുകലുമൊക്കെയായി മുന്നേറുകയാണ് പരിപാടി. ആരോഗ്യപ്രശ്നത്തെത്തുടര്ന്നായിരുന്നു ചിലര്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. മത്സരിച്ച് മുന്നേറുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് കാലിടറിയപ്പോഴാണ് മറ്റ് ചിലര്‍ പുറത്തേക്ക് പോയത്. നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുകയാണ് ബിഗ് ബോസ്. വരുംദിനങ്ങളില്‍ ആരൊക്കെ പുറത്തേക്ക് പോവുമെന്ന കാര്യത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്.
കാവ്യയോടൊപ്പം കുഞ്ഞതിഥിയെ കാത്തിരിക്കുന്ന ദിലീപിന് നാദിര്‍ഷയുടെ സര്‍പ്രൈസ്! ഇത് കിടുക്കി! കാണൂ!
ക്യാപ്റ്റനായ അതിഥിയും ഷിയാസും ഒഴികെയുള്ളവരെല്ലാം ഇത്തവണ നോമിനേഷന് ലിസ്റ്റില്‍ പെട്ടിട്ടുണ്ട്. വാരാന്ത്യത്തിലാണ് എലിമിനേഷന് നടക്കുന്നത്. അതുവരെയുള്ള ദിനങ്ങളിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചതിന് ശേഷമാണ് പുറത്തേക്ക് പോവുന്നവരെ തീരുമാനിക്കുന്നത്. ഇത്തവണ ആരായിരിക്കും പുറത്തുപോവുന്നതെന്ന ചര്‍ച്ച നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ആദ്യ ആഴ്ചയില്‍ തന്നെ പുറത്തേക്ക് പോവുമെന്ന് പ്രതീക്ഷിച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അതിഥി. എന്നാല്‍ ശക്തമായിത്തന്നെ താരം തുടരുന്നുണ്ട്. ക്യാപ്റ്റന്‍ പദവി അത്ര നിസ്സാരമല്ലെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ് താരം. സാബുവായിരുന്നു താരത്തിന്റെ പ്രധാന വെല്ലുവിളി. ബിഗ് ഹൗസില്ത്തുടരുന്ന സാബുവിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധമറിയിച്ച് ലസിത പാലയ്ക്കല്‍ രംഗത്തെത്തിയിട്ടുണ്ട്.
ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ സൂപ്പര്‍ നായികയായി! കണ്ണിറുക്കി സുന്ദരിക്ക് പിറന്നാളാശംസ
സാബുവിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നു
ബിഗ് ഹൗസിലേക്കെത്തുന്നതിന് മുന്‍പ് തന്നെ സാബു പ്രശസ്തനായിരുന്നു. തരികിട എന്ന പരിപാടിക്കും അപ്പുറത്ത് സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് അദ്ദേഹം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകയായ ലസിത പാലയ്ക്കല്‍ താരത്തിനെതിരെ കേസ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണ് സാബു ബിഗ് ബോസിലെത്തിയതായി അറിഞ്ഞതെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ അശ്ലീല പരാമര്‍ശം
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് സാബു പെരുമാറാറുള്ളതെന്ന് ബിഗ് ബോസിലെ വനിതാതാരങ്ങളെല്ലാം പറഞ്ഞിരുന്നു. രഞ്ജിനി ഹരിദാസിനെയും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചിരുന്നു. തുടക്കത്തില്‍ രഞ്ജിനി ഈ താരത്തോട് അധികം സംസാരിക്കാറുണ്ടായിരുന്നില്ല. പിന്നീട് അടുത്തറിഞ്ഞപ്പോഴാണ് സംസാരിക്കാന്‍ തുടങ്ങിയത്. ബിഗ് ഹൗസിലും അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശനം നടത്തിയിരുന്നു. അവതാരകനായ മോഹന്‍ലാല്‍ ഇതേക്കുറിച്ച് ശക്തമായ താക്കീത് നല്‍കിയിരുന്നു.
അന്വേഷണത്തില്‍ തൃപ്തയല്ല
സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ചതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയിലെ അന്വേഷണത്തില്‍ താന്‍ തൃപ്തയല്ലെന്ന് ലസിത പാലയ്ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റിന് നല്കിയ പ്രതികരണത്തിനിടയിലാണ് അവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പരാതി നല്കി 3 മാസം കഴിഞ്ഞിട്ടും തനിക്ക് നീതി ലഭിക്കുന്ന തരത്തില്‍ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ടും നടപടിയുണ്ടായില്ല
ജൂണ്‍ 6നായിരുന്നു ലസിത പാലയ്ക്ക്ല്‍ തലശ്ശേരി എഎസ്പിക്ക് പരാതി നല്‍കിയത്. 10 ദിവസത്തിനുള്ളില്‍ മറുപടി അറിയിക്കാമെന്നായിരുന്നു ആദ്യം പറഞ്ഞതെന്നും പിന്നീടന്വേഷിച്ചപ്പോള്‍ കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് പറഞ്ഞതെന്നും ലസിത പറയുന്നു. സാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സാബു ബിഗ് ഹൗസില്‍
തന്നെക്കുറിച്ചുള്ള പരാതികളെക്കുറിച്ചും അറസ്റ്റ് ആവശ്യത്തെക്കുറിച്ചുമൊക്കെ സാബുവും മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തെ കാണുന്നില്ലെന്ന തരത്തിലായിരുന്നു അന്വേഷണത്തില്‍ ലഭിച്ച മറുപടി. അതിനിടയിലാണ് താരം ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന വിവരം അവസാന നിമിഷമാണ് പുറത്തുവിട്ടത്. ബിഗ് ബോസിലേക്കെത്തിയ താരത്തിനെതിരെ തുടക്കത്തില്‍ രൂക്ഷവിമര്‍ശനം ഉയര്വന്നുവന്നിരുന്നു. മത്സരം മുന്നേറുന്നതിനിടയില്‍ സ്ഥിതിഗതികളും മാറിമറിയുകയായിരുന്നു.
ശക്തമായ പ്രേക്ഷക പിന്തുണ
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് സാബു. തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെയെല്ലാം ശക്തമായാണ് അദ്ദേഹം ചെറുക്കുന്നത്. തന്നോടൊപ്പം നില്‍ക്കുന്നവരെ മത്സരത്തിനായി കരുവാക്കാനൊന്നും ഇദ്ദേഹത്തിന് യാതൊരു മടിയുമില്ല. രഞ്ജിനിയുമായി സഖ്യം ചേര്‍ന്നപ്പോള്‍ ഇരുവരുടെയും ശക്തി ഇരട്ടിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രഞ്ജിനി പുറത്തേക്ക് പോയപ്പോള്‍ താരവും ഞെട്ടിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ താരം തിരികെയെത്തുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. ഹിമയുമായും അതിഥിയുമായുമൊക്കെ സാബു വഴക്കിട്ടപ്പോഴും ശക്തമായ പ്രേക്ഷക പിന്തുണയായിരുന്നു സാബുവിന് ലഭിച്ചത്.
തന്ത്രങ്ങളുമായി മുന്നേറുന്നു
മത്സരത്തില്‍ എങ്ങനെ മുന്നേറണമെന്ന തന്ത്രവുമായാണ് സാബു കളിക്കുന്നത്. കൂടെനിന്ന് കാലുവാരുന്ന സ്വഭാവവും മറ്റുള്ളവരെ തമ്മില്‍ തല്ലിപ്പിക്കുകയെന്ന തന്ത്രവുമൊക്കെ അദ്ദേഹം പയറ്റുന്നുണ്ട്. അദ്ദേഹത്തിനോട് നിഷ്ചിത അകലം പാലിച്ചാണ് പലരും പെരുമാറുന്നത്. കൂടെ നിന്ന് പണി തരുമെന്ന് പലരും കൃത്യമായി മനസ്സിലാക്കിയിട്ടുമുണ്ട്. നിലവില്‍ അര്‍ച്ചനയും സാബുവും ഒറ്റക്കെട്ടാണ്. നേരത്തെ അതിഥിയുമായി നല്ല കൂട്ടായിരുന്നു അദ്ദേഹം. ക്യാപ്റ്റനായപ്പോഴാണ് ഈ ബന്ധം വഷളായത്.