For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അശ്ലീല പ്രയോഗം: കുട്ടിപ്പട്ടാളത്തിനെതിരെ പരാതി

    By Aswathi
    |

    സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിയ്‌ക്കെതിരെ സംസ്ഥാന ബാലവകാശ കമ്മീഷനില്‍ പരാതി ലഭിച്ചു. കുട്ടികളുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്ന പരിപാടിയില്‍ മിക്ക ചോദ്യങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണെന്നും മാതാപിതാക്കളുടെ സ്വകാര്യതയിലേക്കാണ് മിക്ക ചോദ്യങ്ങളും കടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടി കാണിക്കുന്നു.

    സാമൂഹ്യ പ്രവര്‍ത്തകനായ ഹഷീം കൊളമ്പനാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. കുടുംബത്തില്‍ രഹസ്യമായി നടക്കുന്ന സംസാരങ്ങളാണ് ചോദ്യകര്‍ത്താക്കള്‍ മിക്കചോദ്യങ്ങളിലും ഉള്‍ക്കൊള്ളിക്കുന്നത്. അത് കുട്ടികളെക്കൊണ്ട് പറയിച്ച് ചാനല്‍ റേറ്റിങ്ങ് കൂട്ടാന്‍ നടത്തുന്ന മൂന്നാം കിട മത്സരം കുടുംബങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് പരാതിയില്‍ പറയുന്നു.

    kutti-pattalam

    പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും പരിപാടി കാണുന്ന കുട്ടികള്‍ക്കും ഇത് ദോഷകരമായി ബാധിക്കുമെന്നും പരാതിയില്‍ പരമാര്‍ശിച്ചിട്ടുണ്ട്. ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇല്ലാത്തതും പ്രശ്‌നമാണെന്ന് കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയവും ഗ്ലോറി ജോര്‍ജ്ജും ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോര്‍ കമ്മറ്റിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് അവര്‍ അറിയിച്ചു. ചൈല്‍ഡ് ലൈനിലും ഹാഷിം പരാതി നല്‍കിയിട്ടുണ്ട്

    English summary
    Complaint against the television program Kuttippattalm from Surya TV
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X