കാണുന്നതു പോലെയല്ല പലരും!! ഉള്ളിലിരിപ്പ് വേറെ, മത്സരാർഥികളുടെ ഫോൺ സംഭാഷണങ്ങൾ ഇങ്ങനെ..

മത്സരാർഥികൾക്ക് ബിഗ് ബോസ് ഒരു ഫോൺ കൊടുക്കുകയാണ് . തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ഒരു അവസരം

Recommended Video

ബിഗ് ബോസ് വിശേഷങ്ങൾ | filmibeat Malayalam

ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഫോണു പുറം ലോകവുമായി ബന്ധവുമില്ലാതെ ഒരു വീട്ടിനുളളിൽ അടച്ചു മൂടി താമസിക്കുകയണ് ബിഗ് ബോസ് മത്സരാർഥികൾ. വീട്ടിനുള്ളിൽ ആയിട്ടു പോലും ഒട്ടനവധി പ്രശ്നങ്ങളാണ് ദിനംപ്രതി ഇവർ ഓരോർത്തരം നേരിടേണ്ടി വരുന്നത്. കളി മുറുകുമ്പോൾ ഇതിലും വലിയ പ്രശ്നങ്ങൽ ഇവർക്ക് നേരിടേണ്ടി വരുമെന്നത് ഉറപ്പാണ്.

അടിയും വഴക്കും മാത്രമല്ല ബിഗ്ബോസ് ഹൗസിലുള്ളത്. പല രസകരമായ സംഭവങ്ങളും ഇവിടെ നടക്കുന്നുണ്ട്. പുറത്തുള്ള ആരോടെങ്കിലു തങ്ങളുടെ ഉള്ളിലുള്ളത് പറയാൻ ഈ മത്സാരാർഥികൾക്കെല്ലാം ആഗ്രഹം കാണും. എന്നാൽ മത്സരാർഥികൾക്ക് ബിഗ് ബോസ് ഒരു ഫോൺ കൊടുക്കുകയാണ് . തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ഒരു അവസരം. ഇവർ ബിഗ് ബോസ് ഹൗസിനെ കുറിച്ച് പറയുന്നത് എന്താണെന്ന് അറിയാമോ...

ആദ്യ ചാൻസ് ദിയ

ആദ്യ ചാൻസ് ദിയ

ഫോൺ വിളിക്കാനുള്ള ആദ്യ ചാൻസ് ലഭിച്ചത് ദിയ സനയ്ക്കായിരുന്നു. അമ്മയെ യാണ് ദിന ഫോൺ വിളിച്ചത്. ഇവിടെ കുറച്ച് പ്രശ്നങ്ങളാണെന്നും ആരോയും വി്സ്വസിക്കാൻ പറ്റാത്ത് അവസ്ഥയാണെന്നും ദിയ ഉമ്മയോട് പറഞ്ഞു. കൂടാതെ സാബു, അനൂപ് എന്നിവരെ കുറിച്ചുമുളള കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ദിയ ഫോൺ വിളിക്കുന്നിടത്തേയ്ക്ക് അനൂപ് എത്തുകയും വേഗം വയ്ക്കണമെന്നും മറ്റുള്ളവർക്കും സംസാരിക്കാനുണ്ടെന്നും അനൂപ് പറ‍ഞ്ഞിരുന്നു. എന്നാൽ വിശേഷങ്ങളെല്ലാം പറ‍ഞ്ഞതിനു ശേഷമാണ് ദിയ ഫോൺ വെച്ചത്.

 അനൂപും ദിയയും തമ്മിലുളള വഴക്ക്

അനൂപും ദിയയും തമ്മിലുളള വഴക്ക്

ഫോൺ വിളിക്കുന്നതിനിടയിലേയ്ക്കുളള അനൂപിന്റെ ഇടിച്ചു കയറ്റം ദിയയെ ചൊടിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലി ദിയ അനൂപിനോട് ദേഷ്യപ്പെട്ടു. എന്നാൽ ദിയയെ അനൂപ് കളിയാക്കി. ദിയ അനൂപ് വഴക്ക് ബിഗ് ബോസ് ഹൗസിൽ ചിരി നിറയ്ക്കുകയായിരുന്നു.

 അർച്ചനയ്ക്ക് ദീപന്റെ  ഫോൺ

അർച്ചനയ്ക്ക് ദീപന്റെ ഫോൺ

അടുത്ത ചൻസ് അർച്ചനയ്ക്കായിരുന്നു. ദീപനായിരുന്നു ഫോൺ വിളിച്ചത്. വീട്ടിലെ കാര്യങ്ങളായിരുന്നു അർച്ചന കൂടുതൽ അന്വേഷിച്ചത്. ബിഗ് ബോസിൽ നടക്കുന്ന സംഭവ വികാസങ്ങൾ അർച്ചന ദീപന് ചെറിയ രീതിയിൽ വിവരിച്ചു കൊടുത്തു.അർച്ചനയുടേയും ദീപിന്റെ സംസാരം തുടങ്ങിയപ്പോൾ ബിഗ് ബോസിലെ ബാക്കി അംഗങ്ങൾ അർച്ചനയെ ട്രോളിയിരുന്നു. ഇത് ഇപ്പോഴെന്നും വയ്ക്കില്ലെന്നായിരുന്നു ഇവരുടെ കമന്റ്.

   ബിഗ് ബോസ് കോമഡിയാണ്

ബിഗ് ബോസ് കോമഡിയാണ്

രഞ്ജിനിയ്ക്ക് അമ്മയുടെ കോളാണ് വന്നത്. ബിഗ് ബോസിൽ സുഖമാണെന്നായിരുന്നു രഞ്ജിനി അമ്മയോട് പറഞ്ഞത്. കൂടാതെ എലിമിനേഷനെ കുറിച്ചും രഞ്ജിനി അമ്മയോട് പറഞ്ഞു. കൂടാതെ ഇവിടെ ആകെ മൊത്തിൽ കോമഡി സീനാണെന്നും അമ്മയോട് പറഞ്ഞു. വീട്ടിലെ അംഗങ്ങളുടെ ക്ഷേമം അന്വേഷിച്ച് രഞ്ജിനി ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് അനൂപിന്റെ ചാൻസ് എത്തി. സകുഹൃത്തിനെയാണ് അനൂപ് വിളിച്ചത്. നാട്ടിലെ വിവരവും വീട്ടിലെ വിവരവും അന്വേഷിച്ചു. പിന്നീട് സുഹൃത്തുമായിട്ടുള്ള സംഭഷണത്തിനിടയിൽ ബഷീറിനെ കുറിച്ചും സംസാരിച്ചു. ബഷീറിന്റേയും ഫോൺ വിളിയിൽ അനൂപ് ഭാഗമായിരുന്നു. ബഷിയെ വിളിച്ചത് സുഹൃത്തായിരുന്നു. ഭാര്യമാരേയും മക്കളേയും അന്വേഷിച്ചുവെന്നും പറയാൻ സുഹൃത്തിനെ ഏൽപ്പിച്ചിരുന്നു.

  മനസിലുളളത് തുറന്നു പറ‍ഞ്ഞ് അതിഥി

മനസിലുളളത് തുറന്നു പറ‍ഞ്ഞ് അതിഥി

അതിഥി സംസാരിച്ചത് ബിഗ് ബോസിൽ നിന്ന് പുറത്തായ മത്സാരാർഥികളോടായിരുന്നു, മനോജ്, ജോൺ, ശ്വേത, ശ്രീലക്ഷ്മി, ഹിമ, ദീപൻ എന്നിവരോട് ഒരിമിച്ച് സംസാരിച്ചു. ഇവിടെയുണ്ടായ പ്രശ്നങ്ങളും തമ്മിൽ തമ്മിലുള്ള വഴക്കിനെ കുറിച്ചപം അതിഥി മനസ് തുറന്നു. കൂടാതെ അവസാന നിമിഷം ശ്വേതയോടുണ്ടായ പ്രശ്നങ്ങളെ കുറിച്ചും അതിഥിയുടെ ഫോൺ വിളിയിൽ ഉണ്ടായിരുന്നു. ദീപന് കുറച്ചു കൂടി നല്ലതു പോലെ കളിയ്ക്കാമായിരുന്നെന്നും അതിഥി പറ‍ഞ്ഞു. പേളിയുമായിട്ടുള്ള പ്രശ്നവും സംസാര വിഷയമായിരുന്നു. തങ്ങളുംട ഇടയിലുള്ള വിഷയം തങ്ങൾ തന്നെ പറഞ്ഞു തീർത്തിരുന്നു. അതിനാൽ അത് അവിടെ തീർന്നു എന്നും അതിഥി പറഞ്ഞു. എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു എന്ന് പറ‍ഞ്ഞ് ഫോൺ വിളി അവസാനിപ്പിച്ചു

 ശ്രീനീഷിന്റെ ആനവാൽ മോതിരം

ശ്രീനീഷിന്റെ ആനവാൽ മോതിരം

ശ്രീനീഷിന് വിളി വന്നത് അമ്മയുടേതായിരുന്നു. പേളിയുടെ ടോപ്പിക്കോടു കൂടിയായിരുന്നു ഇവരുടെ സംസാരം തുടങ്ങിയത്. ആനവാൽ മോതിരം പേളിയ്ക്ക് നൽകിയ ധൈര്യം വരാനാണെന്നും അമ്മ അത് കാര്യമായി എടുക്കേണ്ടെന്നും ശ്രീനി പറഞ്ഞു. എലിമിനേഷനിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു എന്നും പറഞ്ഞു. ഇവിടെ താൻ ഹാപ്പിയാണെന്നും കുറച്ച് സുഹൃത്തുക്കളെ ലഭിച്ചുവെന്നും ശ്രീനി അമ്മയോട് പറ‍ഞ്ഞു. പിന്നെ തന്നെ ഒരു കാര്യമില്ലാതെ എലിമിനേഷനിൽ വലിച്ചിടുകയാണെന്നും പരാതി പറഞ്ഞു. 100 ദിവസം നിൽക്കണമെന്നാണ് ആഗ്രഹം അതുകൊണ്ട് അമ്മയെ മിസ്സ് ചെയ്യില്ലെന്നും പറഞ്ഞു. മിസ് ചെയ്താൽ തനിയ്ക്ക് കളിയ്ക്കാൻ കഴിയില്ലെന്നും പറഞ്ഞു.

 അമ്മയെ മിസ് ചെയ്യുന്നു

അമ്മയെ മിസ് ചെയ്യുന്നു

പേളിയെ വിളിച്ചത് അച്ഛനായിരുന്നു. പറഞ്ഞ പോലെ തനിയ്ക്ക് ചെയ്യാൻ കഴിയില്ലെന്ന് പേളി സങ്കടത്തോടെ പറ‍ഞ്ഞു. വന്നതിൽ നിന്നും താൻ ബോൾഡ് ആയിട്ടുണ്ട്. അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആഹാരം ഉണ്ടാക്കുമ്പോഴാണ് കൂടുതലെന്നും പേളി പറ‍ഞ്ഞു. തനിയ്ക്ക് ഇവിടെ നല്ല കുറച്ച് സുഹൃത്തുക്കളെ കിട്ടിയെന്നും പേളി പറഞ്ഞു. സുരേഷ്, ബഷീർ, ശ്രീനി, അതിഥി, ഷിയാസ് എന്നിവരാണെന്നും പേളി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X