»   » സാബുവിന് വിജയിക്കണ്ട! ജയിക്കാനായി വന്നതാണെന്ന് ഷിയാസ്! മത്സരച്ചൂടില്‍ നിലപാടുകളും മാറുന്നു? കാണൂ!

സാബുവിന് വിജയിക്കണ്ട! ജയിക്കാനായി വന്നതാണെന്ന് ഷിയാസ്! മത്സരച്ചൂടില്‍ നിലപാടുകളും മാറുന്നു? കാണൂ!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  സാബുവിന് വിജയിക്കണ്ട! ജയിക്കാനായി വന്നതാണെന്ന് ഷിയാസ്!

  ബിഗ് ബോസ് മലയാളം നൂറാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുകയാണ്. 16 പേരുമായിത്തുടങ്ങിയ മത്സരം ഇപ്പോള്‍ 7 പേരിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഒടുവിലത്തെ എലിമിനേഷന്‍ അരങ്ങേറിയത്. അര്‍ച്ചന സുശീലനായിരുന്നു പരിപാടിയില്‍ നിന്നും പുറത്തായത്. ഇനിയൊരു എലിമിനേഷനില്ലെന്നും എല്ലാവരും ഫിനാലെയിലേക്ക് യോഗ്യത നേടിയെന്നും ബിഗ് ബോസ് വ്യക്തമാക്കിയതോടെയാണ് താരങ്ങള്‍ക്ക് സന്തോഷമായത്. പേളി മാണി, ശ്രിനിഷ് അരവിന്ദ്, സാബു, അരിസ്റ്റോ സുരേഷ്, അതിഥി, ഷിയാസ് ഇവരിലാരായിരിക്കും വിജയിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

  കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച നായികയാരാണ്? നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വിനയന്‍!

  ഫിനാലെയിലേക്ക് പ്രവേശിച്ചതോടെ മത്സരാര്‍ത്ഥികള്‍ കൃത്യമായ തയ്യാറെടുപ്പിലാണ്. ടാസ്‌ക്കുകളും പ്രേക്ഷകരുടെ വോട്ടിങ്ങും ലക്ഷ്യമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. മത്സരം കനക്കുന്നതോടെ ബിഗ് ഹൗസില്‍ ഇനിയെന്ത് സംഭവിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രിയതാരത്തെ സുരക്ഷിതമാക്കാനായി വോട്ടുകളഭ്യര്‍ത്ഥിച്ച് ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. വോട്ട് നേടാനായി പല തരത്തിലുള്ള തന്ത്രങ്ങളാണ് മത്സരാര്‍ത്ഥികള്‍ പയറ്റുന്നത്. ഫിനാലെയിലേക്കെത്തി എന്നറിയിച്ചതിന് പിന്നാലെയായാണ് മത്സരാര്‍ത്ഥികളോട് എന്തുകൊണ്ട് വിജയിയാവാമെന്നവകാശപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. കണ്‍ഫെഷന്‍ റൂമിലെത്തി വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്നു എല്ലാവരും. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരെങ്കില്‍ പ്രണവിനൊപ്പം കല്യാണി! മരക്കാറിലെ ആ രഹസ്യം പരസ്യമായി? കാണൂ!

  ആത്മാര്‍ത്ഥമായാണ് പങ്കെടുത്തത്

  ബിഗ് ബോസില്‍ നിലവിലുള്ളവരോടാണ് പുതിയൊരു ചോദ്യമുന്നയിച്ച് ബിഗ് ബോസെത്തിയത്. വിജയിയാവാന്‍ നിങ്ങള്‍ അര്‍ഹനാണെന്ന് കരുതുന്നതിന്റെ കാരണം പറയാനായിരുന്നു നിര്‍ദേശം. ആദ്യമെത്തിയത്. അരിസ്റ്റോ സുരേഷായിരുന്നു. ബിഗ് ഹൗസിലെ പ്രധാനപ്പെട്ട എന്റര്‍ടൈനറില്‍ ഒരാളാണ് അദ്ദേഹം. പാട്ട് പാടി മറ്റുള്ളവരെ രസിപ്പിക്കുന്നതില്‍ അഗ്രഗണ്യനാണ് അദ്ദേഹം. എല്ലാവരേയും സന്തോഷിപ്പിച്ച് നിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്‍രെ പങ്കിനെക്കുറിച്ച് മറ്റുള്ളവരും വാചാലരായിരുന്നു. താന്‍ ആത്മാര്‍ത്ഥമായാണ് മത്സരത്തില്‍ പങ്കെടുത്തതെന്നായിരുന്നു സുരേഷ് പറഞ്ഞത്. ശക്തമായ പ്രേക്ഷക പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  പ്രശ്‌നത്തിന് പോയിട്ടേയില്ല

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയനായകരിലൊരാളാണ് ശ്രിനിഷ് അരവിന്ദ്. മലയാളം കൃത്യമായി പറയാനറിയാത്ത താരത്തെ പലരും കളിയാക്കിയിരുന്നു. പൊതുവെ മടിയനായ ശ്രീനി ഒരു പ്രശ്‌നത്തിനും പോവാറില്ലെന്ന് പുറത്തേക്കെത്തിയ താരങ്ങളും വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് തന്നെയായിരുന്നു താരവും പറഞ്ഞത്. താന്‍ ആരുമായും പ്രശ്‌നത്തിന് പോയിട്ടില്ലെന്നും പ്രേക്ഷകരാണ് തന്നെ ഇവിടം വരെയെത്തിച്ചതെന്നും താരം വ്യക്തമാക്കി. പരിപാടി കഴിഞ്ഞാല്‍ തനിക്ക് ഈ വീട് മിസ്സ് ചെയ്യുമെന്നും താരം പറഞ്ഞിരുന്നു. മത്സരത്തില്‍ നിലനില്‍ക്കാനായി ലവ് ട്രാക്ക് പിടിച്ചാണ് ശ്രീനി മുന്നേറുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

  എല്ലാത്തിനോടും സഹകരിച്ച് പോവുന്നു

  ബിഗ് ബോസ് മലയാളം തുടങ്ങി ആദ്യ ആഴ്ചകളില്‍ത്തന്നെ പുറത്തേക്ക് പോവുമെന്ന് കരുതിയിരുന്ന മത്സരാര്‍ത്തികളിലൊരാളായിരുന്നു അതിഥി ക്യാപ്റ്റനായിരിക്കുന്നതിനിടയിലും താരം എലിമിനേഷനില്‍ പെട്ടിരുന്നു. പെട്ടിയുമെടുത്ത് പുറത്തേക്ക് പോവുന്നത് കണ്ടപ്പോള്‍ താരം എലിമിനേറ്റായി എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് താരം തിരികെയെത്തിയിരുന്നു. ഷിയാസുമായുള്ള സൗഹൃദവും മറ്റുള്ളവരോടുള്ള ഇടപഴകലുമൊക്കെയായി താരവും മത്സരത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. തന്നെ വിജയിയായി ഇതുവരെ കണ്ടിട്ടില്ലെന്നും പ്രേക്ഷകര്‍ എങ്ങനെയാണ് കാണുന്നതെന്നറിയില്ലെന്നുമായിരുന്നു അതിഥി പറഞ്ഞത്. എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്താണ് ഇതുവരെയെത്തിയത്. ഇനിയും പ്രേക്ഷകര്‍ ഒപ്പം നില്‍ക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  പേളിക്ക് പറയാനുള്ളത്

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികാമരിലൊരാളാണ് പേളി മാണി. മത്സരത്തിലേക്കെത്തിയതില്‍ പിന്നെയാണ് താരത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവന്നത്. പുറമേ കാണുന്നത് പോലെ അത്ര ബോള്‍ഡല്ല താനെന്ന് താരം തെളിയിച്ചിരുന്നു. മത്സരത്തില്‍ തുടരുന്നതിനായി ശ്രീനിയുമായി പ്രണയം അഭിനയിക്കുകയാണെന്നുള്ള വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. നിരവധി തവണ എലിമിനേഷനില്‍ പെട്ടിരുന്നുവെങ്കിലും പ്രേക്ഷകരുടെ ശക്തമായ പിന്തുണയാണ് താരത്തെ രക്ഷിച്ചത്. ചിരിച്ച് നടക്കുന്ന പേളിയുടെ യഥാര്‍ത്ഥ മുഖമാണ് ഇവിടെ കണ്ടതെന്നും തനിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും അര്‍ഹിക്കുന്നവര്‍ക്ക് ചെയ്താല്‍ മതിയെന്നുമായിരുന്നു പേളി പറഞ്ഞത്. തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് താരം നന്ദി പറഞ്ഞിരുന്നു.

  ജയിക്കാന്‍ ആഗ്രഹമില്ല

  ബിഗ് ബോസിലെത്തിയപ്പോള്‍ ജീവിതം തന്നെ മാറി മറിഞ്ഞ മത്സരാര്‍ത്ഥികളിലൊരാളാണ് സാബു. തരികിട സാബുവെന്ന പേരില്‍ തൊടുന്നതെല്ലാം വിവാദവും സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനവും പരിഹാസവും പരാതികളുമൊക്കെയായി അദ്ദേഹത്തിന്‍രെ ഇമേജ് തന്നെ വേറെ അവസ്ഥയിലായിരുന്നു. എന്നാല്‍ പരിപാടിയിലേക്കെത്തിയപ്പോഴാണ് പലര്‍ക്കും താരത്തെ കൃത്യമായി മനസ്സിലായത്. നേരത്തെയുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയാണ് പലരും പോയത്. തനിക്ക് വിജയിക്കണമെന്ന ആഗ്രഹമില്ലെന്നും ഇഷ്ടമുള്ളയാള്‍ക്ക് വോട്ട് ചെയ്താല്‍ മതിയെന്നുമായിരുന്നു സാബു പ്രേക്ഷകരോട് പറഞ്ഞത്.

  ജയിക്കാനായാണ് വന്നത്

  ബിഗ് ബോസ് തുടങ്ങി നാളുകള്‍ പിന്നിട്ടപ്പോഴാണ് ഷിയാസ് കരീം മത്സരത്തിലേക്ക് എത്തിയത്. ആദ്യ കാഴ്ചയില്‍ ശക്തനെന്ന് തോന്നിയെങ്കിലും വെറുമൊരു ലോലനാണ് താനെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞിരുന്നു. സാബുവുമായുള്ള വാക്കേറ്റത്തിനിടയില്‍ തനിക്ക് വീട്ടില്‍ പോണമെന്ന് പറഞ്ഞ് കഴിഞ്ഞ എലിമിനേഷനില്‍ താരം പൊട്ടിക്കരഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് എത്തിയതില്‍ പിന്നെയാണ് തന്റെ കഴിവുകളും കുറവുകളും മനസ്സിലാക്കിയതെന്ന് താരം പറയുന്നു. വിജയിക്കാനായി ആഗ്രഹമുണ്ടെന്നും വോട്ടും പിന്തുണയും വേണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

  ആരായിരിക്കും ആ വിജയി?

  ബിഗ് ബോസ് മലയാളം അവസാനിക്കാന്‍ നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെയായി ഓരോരുത്തരും ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. സാബുവായിരിക്കും വിജയിയെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ അവകാശ വാദം. എന്നാല്‍ മറ്റുചിലരാവട്ടെ പേളിയായിരിക്കുമെന്നാണ് പറയുന്നത്. ഷിയാസായിരിക്കും വിജയിയെന്ന് പറയുന്നവരും കുറവല്ല. ഇവരില്‍ ആരായിരിക്കും വിജയി എന്നറിയാനായി സെപ്റ്റംബര്‍ 30 വരെ നമുക്കും കാത്തിരിക്കാം.

  English summary
  Who will be the winner of Big Boss Malayalam?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more