തെറിവിളികൾ അതിരുകടക്കുന്നു; ബിഗ് ബോസ് കുടുംബത്തോടെ കാണാൻ കഴിയില്ലെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ അൻപതാം ദിവസത്തിലേക്ക് അടുക്കുമ്പോൾ സംഭവബഹുലമായ കാര്യങ്ങളാണ് ദിനംപ്രതി വീടിനുള്ളിൽ സംഭവിക്കുന്നത്.

ഷോ ഇപ്പോൾ കുടുംബത്തോടെ കാണാൻ സാധികാത്ത തരത്തിലാണ് മാറിയിരിക്കുന്നതെന്ന് പ്രേക്ഷകർ തന്നെ പറയുന്നു.
ക്യാപ്റ്റൻ ആയതോടെ ജാസ്മിൻ തെറിവിളി കുറച്ചുവെങ്കിലും അതിന്റെ കുറവ് പരിഹരിക്കുന്നത് ഇപ്പോൾ റോബിൻ ആണ്. ചെവി പൊത്തികൊണ്ട് മാത്രമേ ബിഗ്‌ബോസ് കാണാൻ സാധിക്കുകയുള്ളു എന്ന അവസ്ഥയാണ് ഇപ്പോൾ പ്രേക്ഷകർക്ക്.

ഇന്നത്തെ എപ്പിസോഡ് റോബിൻ റിയാസ് വഴക്കിൽ ഒതുക്കാനെ ബിഗ് ബോസിന് സാധിച്ചുള്ളൂ. ഇന്നത്തെ എപ്പിസോഡിൽ നിറയെ അശ്ലീല വാക്കുകളും ചേഷ്ഠകളുമായിരുന്നു.

ബിഗ്ഗ് ബോസ് കോടതി

എപ്പിസോഡ് തുടങ്ങിയത് ശാന്തമായ ഒരു രംഗത്തിൽ നിന്നുമാണ് അഖിലും വിനയ് മാധവും ഡയസില്‍ താളം പിടിയ്ക്കുന്നു, ആ താളത്തിനൊത്ത് ദില്‍ഷയും ബ്ലെസ്ലിയും പാട്ടുകള്‍ മാറി മാറി പാടുന്നു. കേട്ട് ആസ്വദിച്ച് കൊണ്ട് ധന്യയും, സുചിത്രയും മാറിയിരിയ്ക്കുന്നു.

വീക്കിലി ടാസ്ക്കിനായി പതിനൊന്നരയോടെ ബിഗ്‌ബോസിന്റെ അനൗൺസ്‌മെന്റ് എത്തി. ബിഗ്ഗ് ബോസ് കോടതിയായിരുന്നു ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക്.

വിനയ് മാധവും റിയാസും ആണ് ജഡ്ജികളായി ഇരിയ്ക്കുന്നത് മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം പരാതി കൊടുക്കുകയും വാദിക്കുകയും ചെയ്യാം. അതിനായി ആക്ടീവ് ഏരിയയില്‍ പ്രത്യേകം ഒരു കോടതി സജ്ജമാക്കിയിരുന്നു.

വ്യക്തഗത മാര്‍ക്കാണ് ഈ ടാസ്ക്കിലൂടെ മത്സരാർത്ഥികൾക്ക് ലഭിയ്ക്കുന്നത്. വാദിച്ച് ജയിച്ചാല്‍ കുറ്റം ആരോപിക്കുന്നവരുടെ നൂറ് മാര്‍ക്കും വാദിക്ക് കിട്ടും. തോറ്റാല്‍ വാദിച്ച ആളുടെ മാര്‍ക്ക് കുറ്റം ആരോപിക്കപ്പെട്ടവര്‍ക്കും. ആവശ്യമെങ്കില്‍ വക്കീലായി ഒരാളെ നിയമിക്കാം, സാക്ഷികളെയും വിസ്തരിക്കാം.ഇതായിരുന്നു ബിഗ്ഗ്‌ ബോസ് കോടതിയിലെ നിയമം.

ഈച്ച വിഷയം കോടതിയിൽ

റോൻസോൺ കിച്ചണ്‍ ക്യാപ്റ്റന്‍ ആയിരിക്കവെ ലക്ഷ്മി പ്രിയയ്ക്ക് ഒഴിച്ചു വച്ച ചായ മൂടി വച്ചില്ല, ഈച്ച വീണത് കാരണം കുടിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞിരുന്നു.

ആരോപിക്കപ്പെട്ട ഈ പരാതിയില്‍ തെളിവായ ചത്ത ഈച്ചയെ ആരും കണ്ടിട്ടില്ല. സത്യാവസ്ഥ അറിയണം എന്ന് പറഞ്ഞ് റോൻസോൺ പരാതി കൊടുത്തു. റോൻസോനു വേണ്ടി കേസ് വാദിച്ചത് നിമിഷയാണ്.

വാദ പ്രതിവാദത്തിന് ഇടയില്‍ ചത്ത ഈച്ചയെ ആരും കണ്ടിട്ടിലെ എന്ന ചോദ്യത്തിന് സാക്ഷിയായി റോബിൻ വന്നു.

എന്നാൽ റോബിന്റെ വാക്കുകൾ കോടതിക്ക് സ്വീകാര്യമായിരുന്നില്ല. ചായ മൂടി വയ്‌ക്കേണ്ടത് ഓരോരുത്തരുടെ ഉത്തരവാദിത്വമാണ് എന്നതിനാല്‍ ലക്ഷ്മിപ്രിയയുടെ വാദവും ജയിച്ചില്ല.

വിരൽ പൊക്കി റോബിൻ

ഈ വാദ പ്രതിവാദത്തിന് ഇടയില്‍ തന്നെ റോബിനെ ഒരു തവണ റിയാസ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ തോറ്റ ലക്ഷ്മി പ്രിയയെ രാത്രിയിലുള്ള കിച്ചണ്‍ ഡ്യൂട്ടി ഏല്‍പ്പിച്ചു. കള്ളം പറഞ്ഞ റോബിനോട് കോടതിയില്‍ തവളച്ചാട്ടം നടത്താനും പറഞ്ഞു.

തവള ച്ചാട്ടത്തിന് ഇടയില്‍ റോബിന്‍ മോതിര വിരല്‍ ഉയര്‍ത്തി കാണിച്ചു കൊണ്ട് ചാടി.

എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ ചെറുപ്പം മുതലുള്ള ശീലമാണ് താവളച്ചാട്ടം ചാടുമ്പോൾ വിരൽ ഇങ്ങനെ ഇരിക്കും എന്ന് കോടതിയെ കളിയാക്കുന്ന തരത്തിൽ പറഞ്ഞു.

തുടർന്ന് ജഡ്ജായി ഇരുന്ന വിനുവും റിയാസും റോബിനും തമ്മിൽ വഴക്കായി. തുടർന്ന് റോബിന്‍ കോടതിയില്‍ നിന്നും ഇറങ്ങി പോയി. ഇതിനിടെ റിയാസ് കോടതിയിൽ അശ്ളീല വാക്ക് ഉപയോഗിച്ചു.

കോടതി സമയം കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങിയപ്പോള്‍, കോടതി അത്തരം വാക്ക് ഉപയോഗിക്കന്നത് തെറ്റല്ലേ എന്ന് റിയാസിനോട് റോബിൻ ചോദിച്ചു തുടർന്ന് വീടിനുള്ളിൽ തെറിവിളിയും ബഹളവുമായിരുന്നു.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ഇങ്ങനെയൊരു മത്സരാർഥിയെ മാറ്റിക്കൂടെ

എന്നാൽ ഇത്തവണ ജാസ്മിൻ വലുതായി വഴക്കിനിടയിൽ ഇടപെടാൻ പോയില്ല. അവർക്ക് മുന്നിൽ നിന്ന് ചാടുക മാത്രമാണ് ചെയ്തത്. താൻ ക്യാപ്റ്റൻ ആയതിനാൽ തെറിവിളി നിർത്തിയെന്ന് പിന്നീട് പറയുകയും ചെയ്തു.

ഇത്തവണത്തെ വഴക്കിൽ റോബിൻ അതിരു കവിഞ്ഞാണ് തെറി വിളിച്ചതെന്നും ഒരു ബോധവുമില്ലാതെയാണ് സംസാരിച്ചതെന്നും വീട്ടില്ലേ മറ്റ് അംഗങ്ങൾ പറയുന്നുണ്ടായിരുന്നു. ദിൽഷയെ പോലും ബഹുമാനിക്കാത്ത തരത്തിലുള്ള ഒരുവാക്കും റോബിന്റെ വായിൽ നിന്നും വന്നു.

ഇങ്ങനെയൊരു മത്സരാർഥിയെ മാറ്റിക്കൂടെ അല്ലെങ്കിൽ ഒരു താകീതെങ്കിലും കൊടുത്തൂടെ. എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ബിഗ് ബോസ് കുടുംബത്തോടെ കാണുന്നത് നിർത്തി എന്നും പ്രേക്ഷകരിൽ പലരും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X