ഗ്രാന്‍റ് ഫിനാലെയില്‍ ആര്യ ചതിച്ചോ? അഗതയും സൂസന്നയും സീതാലക്ഷ്മിയും പറയുന്നത്? കാണൂ!

എങ്ക വീട്ട് മാപ്പിളൈ ഗ്രാന്റ് ഫിനാലെയില്‍ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അരങ്ങേറിയത്. അവസാന ഘട്ടത്തിലെത്തിയ മൂന്ന് പേരില്‍ നിന്നും ആരെയായിരിക്കും താരം ജീവിതസഖിയായി തിരഞ്ഞെടുക്കുമെന്ന കാര്യത്തെക്കുറിച്ചറിയാനായിരുന്നു ആരാധകര്‍ക്ക് താല്‍പര്യം. അവസാനത്തെ മൂന്ന് പേരില്‍ നിന്നും ആരെയായിരിക്കും താരം വിവാഹം ചെയ്യുന്നതെന്നറിയാനായി കാത്തിരുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമായിരുന്ന ആര്യയുടേത്. മൂന്ന് പേരില്‍ നിന്നും ഒരാളെയും തിരഞ്ഞെടുക്കുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് താരം പറഞ്ഞത്.

ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ആരാധകര്‍ ആകെ നിരാശയിലായിരുന്നു. താരത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ആരെയും തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരത്തിലൊരു റിയാലിറ്റി ഷോ നടത്തിയതെന്നായിരുന്നു പലരും ചോദിച്ചത്. അന്തിമ ഘട്ടത്തില്‍ മത്സരിക്കാനെത്തിയ മൂന്ന് പേരും ഇതെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നു വായിക്കൂ.

ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍

ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍

ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സൂസന്ന, അഗത, സീതാലക്ഷ്മി എന്നിവര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ആരെയും വിവാഹം ചെയ്യുന്നില്ലെന്ന് ആര്യ പറഞ്ഞപ്പോള്‍ തങ്ങള്‍ ആകെ ഷോക്കിലായിരുന്നുവെന്നും മത്സരാര്‍ത്ഥികള്‍ പറയുന്നു. ആദ്യം ഒരു ഞെട്ടലായിരുന്നു. ഇതില്‍ നിന്നും മുക്തരാവാന്‍ കുറേ സമയമെടുത്തുവെന്നും ഇവര്‍ പറയുന്നു. ഗ്രാന്റ് ഫിനാലെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം തുടരുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ പ്രതികരിച്ചിട്ടുള്ളത്.

സീതാലക്ഷ്മിയുടെ പ്രതികരണം

സീതാലക്ഷ്മിയുടെ പ്രതികരണം

ബാങ്കുദ്യോഗസ്ഥയും മലയാളിയുമായ സീതാലക്ഷ്മിയും അവസാനത്തെ മൂന്നില്‍ ഇടം പിടിച്ചിരുന്നു. ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം നടുങ്ങിപ്പോയെന്നും അവര്‍ പറയുന്നു. ആര്യയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു ഒരാളെ തിരഞ്ഞെടുക്കുന്നത്. സമയമെടുത്താണ് അദ്ദേഹം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തരുതെന്നും സീതാലക്ഷ്മി പറയുന്നു.

ആര്യയെ വെറുതെ വിടണമെന്ന് അഗത

ആര്യയെ വെറുതെ വിടണമെന്ന് അഗത

അവസാനത്തെ മൂന്നിലെത്തിയവരിലൊരാളായ അഗതയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ആര്യയ്ക്ക് ഒരുപാട് വിഷമമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഇനിയാരും ബുദ്ധിമുട്ടിക്കരുതെന്നും അഗത പറയുന്നു. പ്രേക്ഷകരുടെ പ്രതീക്ഷയെക്കുറിച്ചും ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോഴുള്ള പ്രതികരണത്തെക്കുറിച്ചും തനിക്ക് അറിയാമായിരുന്നുവെന്നും അഗത പറയുന്നു. ഇനിയാരും അദ്ദേഹത്തെ വിമര്‍ശിക്കരുതെന്നും അവര്‍ പറയുന്നു.

അന്തിമ വിജയി ആരാണെന്ന് തീരുമാനിച്ചിട്ടില്ല

അന്തിമ വിജയി ആരാണെന്ന് തീരുമാനിച്ചിട്ടില്ല

പരിപാടിയിലെ അന്തിമ വിജയി ആരാണെന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. സമയമെടുത്ത് ആര്യ ഇതേക്കുറിച്ച് തീരുമാനിക്കും. മറ്റുള്ളവരുടെ വിഷമത്തെക്കുറിച്ച് കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ അദ്ദേഹം തീരുമാനമെടുക്കാറുള്ളൂ. ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റ് രണ്ട് പേരുടെ വിവാഹം മുടങ്ങുമെന്നുള്ള കാര്യവും കൂടി ആലോചിച്ചപ്പോഴാണ് ആര്യ ആ തിരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയത്. തന്റെ ഭാവി വധു ആരായിരിക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് താന്‍ തന്നെ അറിയിക്കുമെന്നും ആര്യ വ്യക്തമാക്കിയിരുന്നു.

ഭാവിയിലെ തീരുമാനത്തിനായി കാത്തിരിക്കാം

ഭാവിയിലെ തീരുമാനത്തിനായി കാത്തിരിക്കാം

സൂസന്നയായിരിക്കും ആര്യയുടെ വധുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കാനഡയില്‍ നിന്ന് സൂസന്നയുടെ മകനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതോടെയാണ് വധു സൂസന്ന തന്നെയാണെന്ന് ഉറപ്പിച്ചത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി താരം തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഒരാളെയും നിര്‍ബന്ധിപ്പിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുപ്പിക്കാന്‍ പറ്റില്ലല്ലോ, ഭാവിയില്‍ അദ്ദേഹത്തിന്‍രെ തീരുമാനം എന്താണെന്ന് അറിയാനായി താന്‍ കാത്തിരിക്കുകയാണെന്നും സൂസന്ന പറഞ്ഞിരുന്നു. അവര്‍ കാനഡയിലേക്ക് തിരികെ പോവുകയും ചെയ്തിരുന്നു.

ആര്യയെ പിന്തുണച്ച് മത്സരാര്‍ത്ഥികള്‍

ആര്യയെ പിന്തുണച്ച് മത്സരാര്‍ത്ഥികള്‍

ഗ്രാന്റ് ഫിനാലെ വരെയെത്തിയ മത്സരാര്‍ത്ഥികള്‍ മൂന്ന് പേരും ശക്തമായ പിന്തുണയാണ് ആര്യയ്ക്ക് നല്‍കുന്നത്. താരത്തിന്റെ ആശയക്കുഴപ്പത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് ഇവര്‍ പ്രതികരിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. പബ്ലിസിറ്റി സ്റ്റണ്ടാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് പരിപാടി നടക്കുന്നതെന്നും രൂക്ഷവിമര്‍ശനം ഉയര്‍ത്തി നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X