ഹതഭാ​ഗ്യരായ മാതാപിതാക്കൾ, പറയുന്ന കാര്യങ്ങളിൽ പരസ്പര വിരുദ്ധത; ആദില സ്വന്തം വാപ്പയെ കുറിച്ച് പറഞ്ഞത് കള്ളം?

By Desk

ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഏഴാം സീസണിലാണ് ഒരു ലെസ്ബിയൻ കപ്പിൾ മത്സരാർത്ഥികളായി എത്തുന്നത്. ആദിലയും നൂറയുമാണ് ആ കപ്പിൾ. തുടക്കത്തിൽ കപ്പിളായിട്ടായിരുന്നു മത്സരിച്ചിരുന്നതെങ്കിലും ഇപ്പോൾ ഇരുവരും രണ്ട് മത്സരാർത്ഥികളായാണ് ഷോയിൽ നിൽക്കുന്നത്. ഇരുവരും ഹൗസിലേക്ക് എത്തിയ സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഇവരുടെ മുൻകാല ജീവിതമായിരുന്നു.

സെക്ഷ്വാലിറ്റി തിരിച്ചറിഞ്ഞ് ഒരുമിച്ച് ജീവിക്കാൻ തങ്ങൾ തീരുമാനിച്ചപ്പോൾ മാതാപിതാക്കളാണ് ഏറ്റവും കൂടുതൽ ഉപദ്രവിച്ചിട്ടുള്ളതെന്ന് ഇരുവരും പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. മൂന്ന് വർഷമായി ഇരുവരും ദമ്പതികളെപ്പോലെ ഒരുമിച്ചാണ് താമസം. പഠനം പൂർത്തിയാക്കിയ ഇരുവർക്കും ഇൻഫോ പാർക്കിൽ മോശമല്ലാത്ത ഒരു ജോലിയുമുണ്ട്.

Adhila noora
Photo Credit: Adhila noora / Instagram

പ്രണയം ഉപേക്ഷിച്ച് തിരികെ വന്നാൽ മാത്രം സ്വീകരിക്കാമെന്ന നിലപാടിലാണ് മാതാപിതാക്കളെന്നും ആ തീരുമാനത്തോട് യോജിക്കാൻ കഴിയാത്തതിനാലാണ് കുടുംബവുമായി യാതൊരു വിധ കോൺടാക്ടും വെച്ച് പുലർത്താത്തതെന്നും ആദിലയും നൂറയും പറഞ്ഞിരുന്നു. മാത്രമല്ല ആദില സ്വന്തം പിതാവിനെ കുറിച്ചും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ‌ നടത്തിയിരുന്നു. ഒരു മകളോടും ഒരു അച്ഛനും ചെയ്യാൻ പാടില്ലാത്ത കാര്യം തന്റെ പിതാവ് തന്നോട് ചെയ്തുവെന്നാണ് ആദില പറഞ്ഞത്.

ഒരു മകളോടും ഒരു അച്ഛനും ചെയ്യാൻ പാടില്ലാത്ത കാര്യം പുള്ളി ചെയ്തിട്ടുണ്ട്. വാക്കുകളാൽ പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. റിലേഷൻഷിപ്പ് അറിഞ്ഞിട്ടാണ് അദ്ദേഹം എന്നോട് അങ്ങനെ ചെയ്തത്. പക്ഷെ രണ്ടും കണക്ടടാണോ അല്ലയോ എന്ന് അറിയില്ല. ട്രോമറ്റൈസിങ്ങായിട്ടുള്ള കാര്യമാണ്. റിയാക്ട് ചെയ്തിരുന്നു.

പക്ഷെ കാര്യമൊന്നും ഉണ്ടായില്ല. അവസാനം ഞങ്ങൾ തന്നെ അത് വിഡ്രോ ചെയ്തു. കാരണം ഒരു കൂടപ്പിറപ്പ് ഉള്ളതല്ലേ എന്നാണ് ബി​ഗ് ബോസിലേക്ക് പോകും മുമ്പ് ഒരു ഓൺലൈൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞത്. അതിനും ഏറെ നാളുകൾക്ക് മുമ്പ് ടെഡ് എക്സിൽ സംസാരിക്കവെയും ഇക്കാര്യത്തെ കുറിച്ച് ആദില പറഞ്ഞിരുന്നു. ഒരു മകളോടും ഒരു അച്ഛനും ചെയ്യാൻ പാടില്ലാത്ത കാര്യം എന്റെ പിതാവ് എന്നോട് ചെയ്തിട്ടുണ്ട്.

ഇക്കാര്യം ഞാൻ ഉമ്മയോട് പറഞ്ഞപ്പോൾ അദ്ദേഹം അങ്ങനൊരാളല്ലെന്നും നീ വെറുതെ കഥകൾ മെനയുകയാണെന്നുമാണ് ഉമ്മ എന്നോട് പറഞ്ഞത്. അമ്മയിൽ നിന്നും അങ്ങനൊരു മറുപടി കേട്ടപ്പോൾ എന്റെ ഹൃ​ദയം തകർന്നു. അമ്മയിൽ നിന്നും ഒരു കുട്ടിക്കും ഞാൻ കേട്ടതുപോലുള്ള വാക്കുകൾ കേൾക്കാൻ ഇടവരാതിരിക്കട്ടെ.

Adhila noora
Photo Credit: Adhila noora / Instagram

സെക്ഷ്വലി അസാൾട്ട് ചെയ്യപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്ന കുട്ടിയോട് സ്വന്തം അമ്മ ഇങ്ങനെ പറയുമ്പോഴുള്ള ഇമോഷൻസ് വിവരിക്കാനാവില്ല എന്നാണ് ആദില അന്ന് പറഞ്ഞത്. ഇതിനും ഏറെ നാളുകൾക്ക് മുമ്പ് നൂറയെ വിട്ടുകിട്ടാനായി കേസും കോടതിയുമായി കയറി ഇറങ്ങുന്ന സമയത്തും ആദില ഇതേ വിഷയത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

അന്ന് പറഞ്ഞത് ഇങ്ങനെയാണ്... ഞങ്ങളുടെ വാപ്പമാർ വിഷയം അറിഞ്ഞപ്പോൾ മർദ്ദിച്ചു. ഉമ്മ ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങായിരുന്നു. ഈ ഒരു റി‌ലേഷനുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ മാത്രമെ ഉണ്ടാകൂ എന്നാണ് നൂറയുടെ വാപ്പ പറഞ്ഞത്. പിന്നെ എന്റെ വാപ്പയും അറിഞ്ഞു. എന്റെ വാപ്പ അറിഞ്ഞപ്പോൾ എന്നെ ഇമോഷണലി ബുദ്ധിമുട്ടിച്ചു. പക്ഷെ ഫിസിക്കലി തൊട്ടിട്ടില്ല എന്നുമാണ് ആദില പറഞ്ഞത്.

ആദിലയുടെ ഈ പഴയ അഭിമുഖങ്ങളും അതിൽ പറയുന്ന കാര്യങ്ങളിലെ പരസ്പര വിരുദ്ധതയും സോഷ്യൽമീഡിയയിൽ ചർച്ചയാണിപ്പോൾ. ആദില സ്വന്തം വാപ്പയെ കുറിച്ച് പറഞ്ഞത് പച്ചക്കള്ളമാണോ എന്ന സംശയമാണ് പലരും മുന്നോട്ട് വെക്കുന്നത്.

ഏറെയും കമന്റുകൾ ആദിലയ്ക്ക് എതിരാണ്. ആ ബാപ്പയുടെയും ഉമ്മയുടെയും ഗതികേട്. ആ മാതാപിതാക്കൾ ഹതഭാഗ്യർ. ഇനി അവരെങ്ങനെ സമൂഹത്തിൽ ജീവിക്കും, കുടുംബത്തെ മോശമാക്കി ഇത്രയും കാര്യങ്ങൾ സംസാരിച്ച ഇവർ കുടുംബം തങ്ങളെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് എന്തിനാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X