സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്ന് മത്സരാര്‍ത്ഥി! ബിഗ് ബോസിലെ വെളിപ്പെടുത്തലിനെതിരെ കടുത്ത വിമര്‍ശനം
കമല്‍ഹാസന്‍ നയിക്കുന്ന ബിഗ് ബോസ് തമഴ് പതിപ്പ് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളും വ്യത്യസ്തമായ ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുകയാണ് പരിപാടി. വാരാന്ത്യത്തില്‍ എലിമിനേഷനും അരങ്ങേറാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിക്കിടയിലെ പല തുറന്നുപറച്ചിലുകളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ബിഗ് ബോസ് തുടങ്ങിയതിന് പിന്നാലെയായി വിവാദങ്ങളും പതിവായിക്കൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികളിലൊരാളായ ശരവണന്‍ നടത്തിയ തുറന്നുപറച്ചിലും അതേക്കുറിച്ചുള്ള കമല്‍ഹാസന്റെ പ്രതികരണത്തിനും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
ബസ് യാത്രയെക്കുറിച്ച് തുറന്നുപറയുന്നതിനിടയിലായിരുന്നു ശരവണന്‍ തന്റെ കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ബസില്‍ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കൃത്യസമയത്ത് എത്താന്‍ എല്ലാവരും തിരക്ക് കൂട്ടും. അതിനിടയില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരുമുണ്ട്. ഇതിനിടയിലാണ് ശരവണന്‍ തന്റെ പ്രവര്‍ത്തികളെക്കുറിച്ച് തുറന്നുപറഞ്ഞത്. കോളേജ് പഠനകാലത്ത് താനും പതിവായി സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അദ്ദേഹം തന്റെ പ്രവര്‍ത്തിയെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ കമല്‍ഹാസന്‍ പുഞ്ചിരിയോടെ കേള്‍ക്കുകയായിരുന്നു. ഇയാളുടെ തുറന്നുപറച്ചിലിനെ അദ്ദേഹ എതിര്‍ക്കാതിരുന്നതിനെക്കുറിച്ചാണ് പലരും വിമര്‍ശിച്ചിട്ടുള്ളത്. പരിപാടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സ്ത്രീകളില്‍ ചിലര്‍ വരെ ഈ തുറന്നുപറച്ചിലിന് കൈയ്യടിക്കുന്നത് കണ്ടെന്നും ചിന്‍മയി കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications