സ്ത്രീകൾ പെസഹാ അപ്പം മുറിക്കരുത്, വീട്ടിലെ മുതിർന്ന പുരുഷനാണ് കുരിശപ്പം മുറിക്കേണ്ടത്; ബിനീഷിന് വിമർശനം!

ഇത്തവണത്തെ ഓശാനയും പെസഹായും ഈസ്റ്ററുമെല്ലാം ബിനീഷ് ബാസ്റ്റിനും കുടുംബത്തിനും അൽപ്പം സ്പെഷ്യലാണ്. കാരണം ബിനീഷിന്റെ വിവാഹം കഴിഞ്ഞശേഷമുള്ള ആ​ദ്യത്തെ പെസഹായും ഈസ്റ്ററുമെല്ലാമാണ്. അടുത്തിടെയായി ബിനീഷ് പങ്കുവെക്കുന്ന വ്ലോ​ഗുകളിൽ എല്ലാം ഭാര്യ താരയുടെ പങ്കാളിത്തമുണ്ട്. ഇപ്പോഴിതാ നടൻ പങ്കുവെച്ച പുതിയ വീഡിയോയാണ് ചർച്ചയാകുന്നത്. പെസഹാ ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്.

കുരിശപ്പവും പാലും തയ്യാറാക്കിയശേഷം കുടുംബപ്രാർത്ഥന കൂടി കഴിഞ്ഞശേഷമാണ് അപ്പം മുറിച്ച് എല്ലാവരും കഴിച്ചത്. ബിനീഷും അമ്മയും ഭാര്യ താരയും മാത്രം അടങ്ങുന്ന ചെറിയൊരു ചടങ്ങായിരുന്നു പെസഹാ അപ്പം മുറിക്കൽ. പ്രാർത്ഥനയ്ക്കുശേഷം താരയോട് കുരിശപ്പം മുറിക്കാൻ അമ്മച്ചി ആവശ്യപ്പെടുകയായിരുന്നു. ശേഷം ഇരുവരും അപ്പം കൈമാറി കഴിച്ചു.

Bineesh Bastin

താര വന്നതിന് ശേഷമുള്ള ആദ്യത്തെ പെസഹ ആയിരുന്നു എന്ന് പറഞ്ഞാണ് വീഡിയോ ബിനീഷ് ആരംഭിച്ചത്. എനിക്ക് കിട്ടിയ മകളെ കൊണ്ടാണ് ഞാൻ ഇന്ന് പെസഹ അപ്പം മുറിപ്പിക്കുന്നത്. അത് എന്റെ സന്തോഷത്തിന്റെ പേരിലാണ് എന്ന് അമ്മച്ചിയും പ്രാർത്ഥനയ്ക്ക് ഇടയിൽ പറയുന്നുണ്ടായിരുന്നു. അമ്മച്ചി മുറിക്കൂവെന്ന് താര പറഞ്ഞുവെങ്കിലും മരുമകൾ തന്നെ മുറിക്കണം എന്നത് അമ്മച്ചിക്ക് നിർബന്ധമായിരുന്നു.

എന്നാൽ വീഡിയോ വൈറലായതോടെ ബിനീഷിനെ വിമർശിച്ചാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ആചാരപ്രകാരം വീട്ടിലെ മുതിർന്ന പുരുഷനാണ് അപ്പം മുറിക്കേണ്ടത്. താരയെ കൊണ്ട് കുരിശപ്പം മുറിപ്പിക്കരുതായിരുന്നു. സ്ത്രീകൾ ഒരിക്കലും അത് ചെയ്യാറില്ല എന്നായിരുന്നു കമന്റുകൾ. സ്ത്രീകൾ പെസഹാ അപ്പം മുറിക്കുന്നത് തെറ്റാണ് ടീമേ.

വീട്ടിലെ ഗൃഹനാഥനാണ് അപ്പം മുറിക്കേണ്ടത്, ഞങ്ങളുടെ നാട്ടിൽ മൂത്തവരാണ് അപ്പം മുറിച്ച് പാലിൽ മുക്കി കൊടുക്കുന്നത്, വീട്ടിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് അപ്പം മുറിക്കേണ്ടത്. അതല്ലെങ്കിൽ ഗൃഹനാഥനാണ് മുറിക്കേണ്ടത്. പുരുഷന്മാർ ഇല്ലാത്ത വീടാണെങ്കിൽ കുടുംബത്തിലെ ഏറ്റവും മൂത്ത സ്ത്രീ വേണം ഇതുചെയ്യാൻ എന്നിങ്ങനെയായിരുന്നു കമന്റുകൾ.

അതേസമയം ചിലർ അമ്മച്ചിക്ക് മരുമകളോടുള്ള സ്നേഹത്തെ പ്രശംസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്. ഇതുപോലൊരു കുടുംബത്തിലേക്ക് കയറി ചെല്ലാൻ കഴിഞ്ഞ താര ഭാ​ഗ്യവതിയാണ്. ഞാനതിൽ ശ്രദ്ധിച്ചകാര്യം അമ്മ കടിച്ച അപ്പത്തിന്റെ ഭാഗം അമ്മ തന്നെ മുറിച്ച് മാറ്റിയിട്ടാണ് താരയ്ക്ക് കഴിക്കാൻ വായിൽ വെച്ചുകൊടുത്തത്. അത്രക്കും നല്ലതാണ് അമ്മയുടെ മനസ് എന്നായിരുന്നു കുടുംബത്തെ പ്രശംസിച്ച് വന്ന മറ്റ് കമന്റുകൾ.

Bineesh Bastin

ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ ഓർമ പുതുക്കിയാണ് ക്രൈസ്തവർ പെസഹാ വ്യാഴം ആചരിക്കുന്നത്. ക്രിസ്തു കുരിശ് മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്ത് നൽകി യേശു വിശുദ്ധകുർബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.

പലയിടത്തും പല രീതിയിലാണ് ക്രിസ്ത്യാനികൾ പെസഹ ആചരിക്കുന്നത്. അതിനാൽ എല്ലായിടത്തും അപ്പം തയ്യാറാക്കുന്ന രീതി അടക്കം വ്യത്യസ്തമായിരിക്കും. താരയുടെ സ്വ​ദേശം അടൂരാണ്. ബിനീഷ് ഫോർട്ട് കൊച്ചി സ്വദേശിയാണ്. താരനിബിഡമായിരുന്നു ബീനിഷിന്റെ വിവാഹം. ആറ് വർഷത്തോളം നീണ്ട പ്രണയമായിരുന്നു. മകന്റെ ഭാര്യ എന്ന രീതിയിൽ അല്ല തനിക്ക് പിറക്കാതെ പോയ മകൾ എന്ന രീതിയിലാണ് താരയെ അമ്മച്ചി സ്നേഹിക്കുന്നത്.

താര വീട്ടിലേക്ക് വന്നശേഷം കുക്കിങ് വ്ലോ​ഗുകളും ക്യു ആന്റ് എ പോലുള്ള വീഡിയോകളും ബിനീഷ് പങ്കിടുന്നുണ്ട്. എഡ്യുക്കേഷണൽ ഫീൽഡിൽ ആയിരുന്നു താരയുടെ ജോലി. വിവാഹശേഷം കുറച്ചുനാൾ വിശ്രമിക്കുന്നതിന്റെ ഭാ​ഗമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സിനിമകളും സ്റ്റാർ മാജിക്ക് ഷോയുമാണ് ബിനീഷിനെ പ്രശസ്തനാക്കിയത്.

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X