twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവല്ല പൊടിമീശക്കാരനായ അര്‍ജുനേട്ടന്റെ ഒർജിനൽ മോഹനവല്ലി, തട്ടീംമുട്ടീം ജയകുമാറിന്‍റെ ചിത്രം

    |

    മോഹനവല്ലിയുടെ മാത്രമല്ല ഇന്ന് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെയെല്ലാം പ്രിയപ്പെട്ട അർജുനേട്ടനാണ് ജയകുമാർ പരമേശ്വരൻ. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷരുടെ ഇടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത് . പ്രേക്ഷകരെ ഓരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന കവിക്ക് ഇന്ന് കേരളത്തിലുടനീളം ആരാധകരാണ്. കൃത്യമമല്ലാത്ത അഭിനയ ശൈലിയാണ് ജയകുമാറിന്റേത്. ഇത് തന്നെയാണ് മടിയനായ അർജുനേട്ടനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയതും.

    സീരിയലിൽ അൽപം മടയനാണെങ്കിലും യഥാർഥ ജീവിതത്തിൽ ജയകുമാർ മിടുക്കനാണ്. മോഹനവല്ലിയും കുടുംബവും കവിയുടെ സൃഷ്ടികളെ കളിയാക്കുമെങ്കിലും ജീവിതത്തിൽ അദ്ദേഹം നല്ലൊരു എഴുത്തുകാരനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർജുനേട്ടന്റെ ഒർജിനൽ മോഹനവല്ലിയുടെ ചിത്രമാണ്. നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

     ഒരു ചലഞ്ചുമില്ല

    സോഷ്യൽ മീഡിയയിലാണ് ഭാര്യക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്. ചെറുപ്പകാലത്തെ ചിത്രമായിരുന്നു ഇത്. ഒരു ചലഞ്ചുമില്ല എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. താരത്തിന്റെ ചിത്രം വൈറലായിട്ടുണ്ട്. മികച്ച കമന്റുകാളാണ് ലഭിക്കുന്നത്. പരമ്പരയിൽ നിമിഷ കവിയായ അർജുനനോട് ചിത്രത്തിനെ കുറിച്ച് ഒരു കവിത പാടിതരുമോ അർജുനേട്ട... എന്നും ആരാധകർ ചോദിക്കുന്നുണ്ട്. കൂടാതെ ഒർജിനൽ മോഹനവല്ലിക്കൊപ്പം അർജുനേട്ടൻ എന്ന കമന്റും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

       നടകത്തിലൂടെ

    നടകത്തിലൂടെയാണ് ജയകുമർ കരിയർ ആരംഭിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അഭിനയത്തിനോട് വല്ലാത്ത താൽപര്യമായിരുന്നു. നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് പ്രഫഷനൽ നാടകത്തിൽ സജീവമാകുകയായിരുന്നു. തട്ടീം മുട്ടീം എന്ന പരമ്പരയിലേത് പോലെ തന്നെ യഥാർഥ ജീവിതത്തിലും ജയകുമാർ ഒരു സർക്കാർ ജീവനക്കാരനാണ്. അധ്യാപകനായി സര്‍വീസില്‍ കയറിയ ജയകുമാര്‍ വിരമിക്കുന്നത് സര്‍വേ ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറാണ്. അഭിനേതാവ് എന്നതിൽ ഉപരി മികച്ച കാർട്ടൂണിസ്റ്റും കവിയും കൂടിയാണിദ്ദേഹം.

    മിനിസ്ക്രീൻ ബിഗ് സ്ക്രീൻ   എൻട്രി

    രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെയാണ് ജയകുമാർ സിനിമയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ നാടകം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് രാജസേനൻ സിനിമയിലേയ്ക്ക് വിളിക്കുന്നത്. പിന്നീട് രാജസേനൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ജയകുമാർ. 2009 ൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെയാണ് മിനിസ്ക്രീനിൽ എത്തിയത്.ന്നീട്, ചന്ദ്രലേഖ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മാലാഖമാർ പരിണയം എന്നിങ്ങനെ നിരവധി സീരിയലുകളുടെ ഭാഗമാകുകയായിരുന്നു.

    Recommended Video

    Biju Sopanam Exclusive Interview | FilmiBeat Malayalam
    തട്ടീംമുട്ടിമിലെ  അർജുനേട്ടൻ

    മണ്ടത്തരങ്ങളിലും അബദ്ധങ്ങളിലും ചെന്ന് ചാടുന്ന അർജുൻ എന് ലീവ് എടുത്ത വീട്ടിലിരിക്കുന്ന സർക്കാർ ജീവനക്കാരനെയാണ് ജയകുമാർ അവതരിപ്പിക്കുന്നത്. മഞ്ജുപിള്ള ,കെ.പി.എ.സി ലളിത, നസീർ സംക്രാന്തി, സിദ്ധാർഥ് പ്രഭു തുടങ്ങിയവരാണ് തട്ടീംമുട്ടീമിലെ മറ്റ് താരങ്ങൾ. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ കഥകളുമായിട്ടാണ് തട്ടീം മുട്ടീമിന്റെ . ഓരോ എപ്പിസോഡും എത്തുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് പരമ്പരയ്ക്ക് ലഭിത്തുന്നത്,

    Read more about: serial
    English summary
    Couple Challenge: Thatteem Mutteem Fame Arjunan's Vintage Photo With Wife Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X