'അന്ന് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, എനിക്കുള്ള വലിയ സങ്കടം, സ്വന്തം ജീവിതത്തോടല്ലേ തെറ്റ് ചെയ്തത്?'

By Desk

മൃദുല വിജയിയുടെ സഹോരിയും കുടുംബവിളക്ക് സീരിയലിലൂടെ ശ്ര​ദ്ധയയുമായ അഭിനേത്രി പാർവതി വിജയ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. സീരിയൽ ക്യാമറമാൻ അരുണിനെയായിരുന്നു പാർവതി വിവാഹം ചെയ്തത്. അന്ന് നടി കുടുംബവിളക്കിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത പാർവതി പിന്നീട് യുട്യൂബ് ചാനൽ വഴിയാണ് ആരാധകരുമായി സംവദിച്ചിരുന്നതും വിശേഷങ്ങൾ പങ്കുവെച്ചിരുന്നതും.

അരുണുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച വിവരം കഴിഞ്ഞ വർഷമാണ് പാർവതി പുറത്തുവിട്ടത്. നടിയുടെ യുട്യൂബ് വീഡിയോകളിലും സോഷ്യൽമീഡിയ പോസ്റ്റുകളിലും അരുണിന്റെ സാന്നിധ്യം ഇല്ലാതായതോടെ ചോ​ദ്യങ്ങൾ ഉയർന്നിരുന്നു.

Parvathy Vijai

പിന്നാലെയാണ് താനും അരുണും വേർപിരിഞ്ഞുവെന്ന് പാർവതി വെളിപ്പെടുത്തിയത്. ഇരുവർക്കും യാമിക എന്നൊരു മകളുണ്ട്. കുഞ്ഞിന്റെ സംരക്ഷണം പാർവതിയാണ് ഏറ്റെടുത്തിരിക്കുന്നത്. വിവാഹമോചനശേഷം പാർവതി നൽകിയ ഒരു അഭിമുഖവും അതിൽ പറഞ്ഞ ചില കാര്യങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടുകാരെ വിഷമിപ്പിച്ച് ഇറങ്ങിപ്പോയി വിവാഹം ചെയ്തുവെന്നതിൽ താൻ ഇപ്പോഴും ഒരുപാട് സങ്കടപ്പെടുന്നുവെന്നാണ് പാർവതി പറഞ്ഞത്.

ഇപ്പോൾ ഏറ്റവും കൂടുതൽ എന്റെ മനസിൽ ഉള്ളത് ഞാൻ ഇറങ്ങിപ്പോയ സമയമാണ്. അത് ഞാൻ എന്റെ വീട്ടുകാരോട് ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു. അതാണ് ഇപ്പോഴും എനിക്കുള്ള ഏറ്റവും വലിയ സങ്കടം. അന്ന് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്.

ഇത്രയും നാൾ സ്നേഹിച്ച വ്യക്തി പോയതിൽ വിഷമമില്ല എന്നൊന്നും ഞാൻ പറയില്ല. മുമ്പ് എന്റെ ഭർത്താവായിരുന്ന ആളല്ലേ. പിന്നെ എന്റെ കുഞ്ഞിന്റെ അച്ഛനാണ്. അതുകൊണ്ട് തന്നെ വിഷമം ഇല്ല എന്നൊന്നും ഞാൻ പറയില്ല. വിഷമം ഉണ്ട്. അതൊക്കെ എന്റെ കുഞ്ഞിന് വേണ്ടി ‍ഞാൻ മാറ്റിവെച്ചു എന്റെ ലൈഫുമായി മുന്നോട്ട് പോവുകയാണ് എന്നാണ് പാർവതി പറഞ്ഞത്.

നടിയുടെ വാക്കുകൾ വൈറലായതോടെ താരത്തിന്റെ പ്രേക്ഷകരെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ള അവരുടെ കാഴ്ചപ്പാടുകൾ കമന്റായി കുറിച്ചെത്തി. വീട്ടുകാരോട് ചെയ്ത തെറ്റ് എന്നതിനപ്പുറം സ്വന്തം ജീവിതത്തോട് പാർവതി ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നായിരുന്നു ചിലരുടെ കമന്റുകൾ. എല്ലാവർക്കും തിരിച്ചറിവ് പിന്നീട് വരും. ആദ്യം ആർക്കും പറഞ്ഞാൽ മനസിലാവില്ല, ലൈഫ് നശിപ്പിച്ച് കളഞ്ഞു. എത്ര ചെറുപ്പത്തിൽ ഓടിപോയി.

Parvathy Vijai

വീട്ടുകാരോട് ചെയ്ത തെറ്റ് എന്നതിനപ്പുറം സ്വന്തം ജീവിതത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. എവിടേക്കെങ്കിലും ഓടിപോയി തീർക്കാനുള്ളതല്ല സ്വന്തം ജീവിതം. വീട്ടുകാരെല്ലാം ചേർന്ന് ഉണ്ടാക്കി കൊടുക്കുന്ന ജീവിതങ്ങൾ പോലും താറുമാറാവുന്നു. അപ്പോൾ പിന്നെ ഒറ്റയ്ക്ക് ഓടിപോയി ജീവിതമുണ്ടാക്കുന്നവർക്ക് എങ്ങനെ ശാശ്വതമാകും, വിഷമിക്കരുത് മോളെ പറ്റിപ്പോയി.

തിരിച്ചറിവുകൾ എപ്പോഴും താമസിച്ചേ ഉണ്ടാകൂ. ലൈഫുമായി മുന്നോട്ട് പോകുക. തലയുയർത്തി അഭിമാനത്തോടെ ജീവിക്കൂ എന്നിങ്ങനേയും ചിലർ കുറിച്ചു. അഭിനയത്തിലേക്ക് തിരിച്ച് വന്ന പാർവതി വിവാഹമോചനം വെളിപ്പെടുത്തിയ സമയത്ത് 18-ാം വയസില്‍ ഒളിച്ചോടി വിവാഹം ചെയ്‌തെന്ന ആരോപണം കേട്ടിരുന്നു. ആ ആരോപണം തെറ്റാണെന്ന് പാർവതി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഞാന്‍ 18-ാം വയസിലാണ് ഒളിച്ചോടിപ്പോയതെന്ന് പലരും ഞാന്‍ ഇട്ട വീഡിയോയില്‍ കമന്റ് ആയി പോസ്റ്റ് ചെയ്തിരുന്നു. 21-ാം വയസിലായിരുന്നു വിവാഹം. അങ്ങനെയൊരു വിവാഹം ആയതുകൊണ്ട് നെഗറ്റീവ് കമന്റ്‌സ് വരുമെന്ന് ഉറപ്പായിരുന്നു എന്നാണ് അന്ന് പാർവതി പ്രതികരിച്ച് പറഞ്ഞത്.

അഭിനേത്രി എന്നതിലുപരി ഇന്നൊരു സംരംഭക കൂടിയാണ് പാർവതി വിജയ്. സഹോദരി മൃദുലയ്ക്കൊപ്പം ചേർന്നാണ് പാർവതിയുടെ പുതിയ സംരഭം. ക്ലോത്തിങ് ബിസിനസാണ് ഇരുവരും ആരംഭിച്ചിരിക്കുന്നത്.

More from Filmibeat

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X