»   »  ഡി ഫോര്‍ ഡാന്‍സിനു കൊടിയിറങ്ങി; വിജയികളെ പ്രഖ്യാപിച്ച് സുരേഷ് ഗോപി

ഡി ഫോര്‍ ഡാന്‍സിനു കൊടിയിറങ്ങി; വിജയികളെ പ്രഖ്യാപിച്ച് സുരേഷ് ഗോപി

Posted By: Pratheeksha
Subscribe to Filmibeat Malayalam

സൂപ്പര്‍ ഫിനാലെയോടെ മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് മൂന്നാം അധ്യായത്തിന് കൊടിയിറങ്ങി. നടനും എംപിയുമായ സുരേഷ്‌ഗോപിയാണ് വിജയികളെ പ്രഖ്യാപിച്ചത്. സോളോ വിഭാഗത്തില്‍ നാസിഫ് അപ്പു, പെയര്‍ വിഭാഗത്തില്‍ ആന്‍മേരി-വിനീഷ്, ഗ്രൂപ്പ് വിഭാഗത്തില്‍ അളിയന്‍സ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

ലാസ ഐസ് ക്രീ നല്‍കിയ 25 ലക്ഷം രൂപ വീതം വിജയികള്‍ക്കു ലഭിച്ചു. വിവിധ വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 36 മത്സരാര്‍ത്ഥികളായിരുന്നു ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത് .സോളോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നാസിഫ് കൊച്ചി കലൂര്‍ ദേശാഭിമാനി റോഡ് നാസ് മന്‍സിലില്‍ ആസാദിന്റെയും വാഹിദയുടെയും മകനാണ്.

Read more: രജനി ചിത്രം 2.0യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു;കിടിലന്‍ ലുക്കുമായി അക്ഷയ് കുമാര്‍

sureshgopi-21

പെയര്‍ വിഭാഗത്തില്‍ ജേതാവായ കൊച്ചി കാക്കനാട് സ്വദേശി വിനേഷിന് മല്‍സരക്കളത്തില്‍ കൂട്ടായിരുന്ന ആന്‍മേരി ഫോര്‍ട്ട് കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സോളോ വിഭാഗത്തില്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി അന്ന പ്രസാദും പെയര്‍ വിഭാഗത്തില്‍ ദില്ലി സ്വദശികളായ ജൂഹി അറോറ, ഭവിക് ശര്‍മ്മയും ജേതാക്കളായി.

ഗ്രൂപ്പ് വിഭാഗത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ആര്‍സി ബോയ്‌സിനായിരുന്നു രണ്ടാം സ്ഥാനം. ചലച്ചിത്രരംഗത്തുനിന്നുള്ള ഒട്ടേറെ പ്രമുഖര്‍ അതിഥികളായെത്തിയിരുന്നു.

സുരേഷ് ഗോപിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
d3 grand finale in mazhavil manorama chanel

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam