പേടിയും ടെന്‍ഷനുമായിരുന്നു! മരണമാസായി ഉപ്പും മുളകിലേക്കെത്തിയ ഡെയ്ന്‍ ഡേവിസിന്‍റെ വെളിപ്പെടുത്തല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഉപ്പും മുളകിലേക്ക് അടുത്തിടെയാണ് ഡെയ്ന്‍ ഡേവിസ് എത്തിയത്. ലച്ചുവിനെ വിവാഹം ചെയ്ത സിദ്ധാര്‍ത്ഥായാണ് താരമെത്തിയത്. മിമിക്രി വേദികളിലും സിനിമയിലുമൊക്കെയായി സജീവമായ താരത്തിന് ലഭിച്ച സുവര്‍ണ്ണാവസരങ്ങളിലൊന്ന് കൂടിയാണിത്. ആരായിരിക്കും ലച്ചുവിനെ വിവാഹം ചെയ്യുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി മുന്നേറുന്നതിനിടയിലായിരുന്നു ഡെയ്ന്‍ ഡേവിസിന്റെ ചിത്രം പുറത്തുവന്നത്. ഡീഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡെയ്ന്‍ തന്നെയാണ് ലച്ചുവിനെ കെട്ടുന്നതെന്ന് ഇതോടെ ആരാധകരും ഉറപ്പിക്കുകയായിരുന്നു. ക്രിസ്മസ് ദിനത്തിലായിരുന്നു ഡെയ്‌ന്റെ വരവ് ആരാധകര്‍ കണ്ടത്.
നീലക്കാറില്‍ വന്നിറങ്ങുന്ന ഡെയ്ന്‍രെ മാസ് എന്‍ട്രി ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ലച്ചുവിനേയും ബാലുച്ചേട്ടനേയുമൊക്കെ തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ഡെയ്ന്‍ പറയുന്നു. മൂവീമാന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഉപ്പും മുളകും വിശേഷങ്ങള്‍ പങ്കുവെച്ചത്. മുത്തേ എന്ന് വിളിച്ചുള്ള ഡെയ്ന്‍രെ സംസാരം മുന്‍പ് വൈറലായി മാറിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത സ്‌കിറ്റാണെങ്കിലും പലരും ഇന്നും തന്നെ കാണുമ്പോള്‍ മുത്തേയെന്ന് വിളിച്ച് സംസാരിക്കാറുണ്ടെന്ന് താരം പറയുന്നു. ഡെയ്ന്‍രെ പുതിയ വിശേഷങ്ങളിിലൂടെ തുടര്‍ന്നുവായിക്കാം.

ഉപ്പും മുളകിലേക്ക് എത്തിയത്
അടുത്തിടെയായിരുന്നു ഡെയ്ന്‍ ഉപ്പും മുളകിലേക്ക് എത്തിയത്. ഞാനും ഫ്രണ്ട്‌സും ഫാമിലിയും കസിന്‍സുമൊക്കെ ഉപ്പും മുളകിന്‍രെ ഫാന്‍സാണ്. നമുക്ക് ഭയങ്കര റിയാലിറ്റിയായി തോന്നുന്ന പരിപാടികളിലൊന്ന് കൂടിയാണല്ലോ ഇത്. അവിടെ ചെല്ലുമ്പോ നമുക്ക് നമ്മളായിത്തന്നെ നിന്ന് പെര്‍ഫോം ചെയ്താല്‍ മതി. നമുക്ക് നമ്മുടെ പെര്‍ഫോമന്‍സ് ഇംപ്രൂവാക്കാന്‍ പറ്റും. നല്ല പ്ലാറ്റ്‌ഫോം കിട്ടുമ്പോള്‍ അത് മാക്‌സിമം ഉപയോഗിക്കുക. ആ പോളിസിയാണ് തന്റേതെന്നും ഡെയ്ന്‍ പറയുന്നു.

ഡെയ്‌നും ബാലുവും
ഡെയ്‌നും ബാലുവും ഒരു ഫ്രയിമില്‍ എന്ന് കേട്ടപ്പോള്‍ത്തന്നെ പ്രേക്ഷകര്‍ സന്തോഷത്തിലായിരുന്നു. കുട്ടന്‍പിള്ളയുടെ ശിവരാത്രിയില്‍ ബാലുച്ചേട്ടനുണ്ടായിരുന്നു. നേരത്തെ തന്നെ അദ്ദേഹത്തെ അറിയാം. അന്ന് കമ്പനിയുണ്ടായിരുന്നു. ഉപ്പും മുളകിന്റെ നെടുംതൂണാണ് അദ്ദേഹം. ആര്‍ടിസ്റ്റെന്ന നിലയില്‍ തന്നെ ആകര്‍ഷിച്ചിട്ടുള്ളതാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള അവസരം വളരെ വലുതാണ്. സിറ്റുവേഷന്‍ യൂസ് ചെയ്ത് ചെയ്യണം. ഇത് ഗുണകരമായി മാറുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഡെയ്ന്‍ പറയുന്നു. എല്ലാവരും കിടിലന്‍ പെര്‍ഫോമേഴ്‌സാണ്.

ലച്ചുവിന്റെ പയ്യന്‍
ഉപ്പും മുളകിലേക്ക് വിളിച്ചപ്പോള്‍ ആദ്യം പേടിയും ടെന്‍ഷനുമൊക്കെയായിരുന്നു. താന്‍ വന്നാല്‍ പരിപാടി എങ്ങനെയായിരിക്കുമെന്നോര്‍ത്തുള്ള ആശങ്കയുമുണ്ടായിരുന്നു. പുതിയൊരു ആര്‍ടിസ്റ്റ് വരുമ്പോള്‍ അത് സ്വീകരിക്കുമോയെന്ന ഭയമായിരുന്നു. തുടക്കത്തില്‍ അവരെപ്പോലെ സ്വീകാര്യത ലഭിച്ചില്ലെങ്കിലും പിന്നീട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു. ലച്ചുവിനെ നേരത്തെ അറിയാം. രണ്ടുമൂന്ന് പരിപാടികളിലൊക്കെ കണ്ടിട്ടുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ലേബലുണ്ട്. അതിലൊരാളുടെ പെയര്‍ ആയി വരുമ്പോള്‍ പേടിയായിരുന്നു തനിക്കെന്നും താരം പറയുന്നു.
Recommended Video

ഡീഡിയെന്ന പേര്
പേളി മാണിയാണ് തനിക്ക് ഈ പേര് നല്‍കിയത്. നായികനായകനിടയിലായിരുന്നു ഇത്. പേളിക്കൊപ്പമാണ് പരിപാടി അവതരിപ്പിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ആശങ്കയായിരുന്നു. ആദ്യം നോ പറയുകയായിരുന്നു. എന്നാല്‍ ചാനലിന്റെ ഭാഗത്തുനിന്നും ശക്തമായ പിന്തുണ ലഭിച്ചതോടെ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. പേളിയും നന്നായി പിന്തുണച്ചിരുന്നു. കരിയറിലെ തന്നെ മികച്ച അവസരങ്ങളിലൊന്നായിരുന്നു നായികനായകനിലേതെന്ന് ഡീഡി പറയുന്നു.


Click it and Unblock the Notifications