'ആദ്യം പറഞ്ഞത് ആ നടിയോട്; അവരും അമ്മയും സുഹൃത്തുക്കളായിരുന്നു; പിന്തുണച്ചത് സീരിയലിലെ വിരലിലെണ്ണാവുന്നവർ'

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആണ് നടി ദർശന ദാസ്. നടിയുടെ വിവാഹവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലെ അസോസിയേറ്റ് ഡയരക്ടറായ അനൂപിനെയാണ് ദർശന വിവാ​ഹം കഴിച്ചത്. വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെ അനൂപിനൊപ്പം പോയ ദർശന രഹസ്യമായി വിവാ​ഹം കഴിക്കുകയായിരുന്നു.

ഇതിന് ശേഷം ഏറെ നാൾ ദർശനയുടെ കുടുംബം അകൽച്ചയിൽ ആയിരുന്നു. സീ കേരളത്തിലെ ഞാനും എന്റെ ആളും ഷോയിൽ വെച്ചാണ് വിവാഹത്തെക്കുറിച്ചും കുടുംബവുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും ദർശന തുറന്ന് സംസാരിച്ചത്.

ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് അവരുടെ അടുത്താണ് ആദ്യം പറഞ്ഞത്

ഷോയിൽ പിന്നീട് ദർശനയുടെ മാതാപിതാക്കൾ എത്തുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദർശന ദാസ്. സീരിയൽ രം​ഗത്തുള്ളവരിൽ നിന്നും വലിയ പിന്തുണ വിവാഹത്തിന് ലഭിച്ചിരുന്നില്ലെന്ന് ദർശനയും ഭർത്താവ് അനൂപും പറയുന്നു.

'വിരലിൽ എണ്ണാവുന്നവർ ആണ് വിവാഹ സമയത്ത് സപ്പോർട്ട് ചെയ്തത്. മഞ്ജു സുഭാഷ് ആണ് ഞങ്ങളെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. സുമം​ഗലീഭവ സീരിയലിൽ ഒപ്പം അഭിനയിച്ചിട്ടുണ്ട്. ചേച്ചി ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് അവരുടെ അടുത്താണ് ആദ്യം പറഞ്ഞത്. ഞങ്ങൾ പറഞ്ഞ ശേഷം ഇവരുടെ അമ്മയും വിളിച്ച് മഞ്ജു ചേച്ചിയോട് പറഞ്ഞു, ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന്. അവർ തമ്മിൽ കമ്പനി ആയിരുന്നു'

സ്വന്തം മകളായിരുന്നെങ്കിൽ കൈപിടിച്ച് കൊടുക്കാൻ പറ്റുന്ന ആളാണെന്ന് ഉറപ്പ് വരുത്തി

'ഞങ്ങൾ രണ്ട് പേരും ഒരാളോടാണ് പറഞ്ഞത്. സുഭാഷേട്ടൻ എന്നെ പറ്റി അന്വേഷിച്ചിരുന്നു. അത്യാവശ്യം പൊളിറ്റിക്കൽ പശ്ചാത്തലം ഉള്ളയാളാണ് അദ്ദേഹം. സ്വന്തം മകളായിരുന്നെങ്കിൽ കൈപിടിച്ച് കൊടുക്കാൻ പറ്റുന്ന ആളാണെന്ന് സുഭാഷേട്ടൻ ഉറപ്പ് വരുത്തി.

അതിന് ശേഷമാണ് നിനക്ക് ഓക്കെ ആണെങ്കിൽ അങ്ങനെ ചെയ്യാം, അല്ലെങ്കിൽ വീട്ടിൽ സംസാരിക്കാം എന്ന്. പ്രശ്നങ്ങൾ ആയപ്പോഴാണ് അവർക്ക് സംസാരിക്കാൻ പറ്റാതായത്. സുഭാഷേട്ടനും കുടുംബവും എന്റെ ഫാമിലി ഫ്രണ്ട്സുമാണ് സഹായിച്ചത്, അനൂപും ദർശന ദാസും പറഞ്ഞു. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.

മാതാപിതാക്കളുടെ സാമീപ്യം ലഭിക്കാത്തതിനെക്കുറിച്ചും ദർശന സംസാരിച്ചിരുന്നു

വിവാഹ ശേഷം മാതാപിതാക്കൾ തന്നിൽ നിന്നകന്നതിന്റെ വിഷമം ദർശന ഷോയിൽ പങ്കുവെച്ചിരുന്നു. ​ഗർഭിണി ആയപ്പോൾ മാതാപിതാക്കളുടെ സാമീപ്യം ലഭിക്കാത്തതിനെക്കുറിച്ചും ദർശന സംസാരിച്ചിരുന്നു. ഷോയിൽ ദർശനയുടെ അച്ഛൻ എത്തിയപ്പോൾ മകളുടെ പ്രവൃത്തി തനിക്കുണ്ടാക്കിയ വിഷമത്തെ പറ്റി അ​ദ്ദേഹവും തുറന്ന് പറഞ്ഞു.

വികാര നിർഭരമായ നിമിഷങ്ങൾക്കാണ് ഷോ സാക്ഷിയായത്

മകളുടെ ഇഷ്ടം പറഞ്ഞപ്പോൾ 20 ദിവസം തരണമെന്ന് ഞാൻ പറഞ്ഞതാണ്. അത് തന്നിരുന്നെങ്കിൽ നാട്ടുകാരുടെ മുന്നിൽ നാണം കെടില്ലായിരുന്നെന്ന് ദർശനയുടെ അച്ഛൻ തുറന്ന് പറഞ്ഞു. വികാര നിർഭരമായ നിമിഷങ്ങൾക്കാണ് ഷോ സാക്ഷിയായത്. രണ്ട് മതത്തിൽ പെട്ടവരാണ് ദർശനയും അനൂപും. ഇതാണ് വിവാഹത്തിന് തടസ്സം നിൽക്കാൻ കാരണം ആയതെന്ന് കരുതുന്നെന്ന് ദർശന പറഞ്ഞിരുന്നു.

പ്രണയത്തിന്റെ കാര്യം വീട്ടിൽ പറയാനിരിക്കെയാണ് ക്രിസ്ത്യൻ ആണെന്ന് അറിയുന്നത്

അനൂപ് ക്രിസ്ത്യൻ ആണെന്ന് അറിയുന്നത് പ്രണയത്തിയായ ശേഷമാണെന്നും ദർശന പറഞ്ഞിരുന്നു. ഒരു അച്ചായൻ ലുക്ക് ഫീൽ ചെയ്തിരുന്നു എങ്കിലും അനൂപിന്റെ മതം അറിയില്ലായിരുന്നു. പ്രണയത്തിന്റെ കാര്യം വീട്ടിൽ പറയാനിരിക്കെയാണ് ക്രിസ്ത്യൻ ആണെന്ന് അറിയുന്നത്. അതിൽ തനിക്ക് കുഴപ്പം തോന്നിയില്ലെന്നും ദർശന പറഞ്ഞു.

More from Filmibeat

Read more about: darshana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X