Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
കല്യാണം കഴിച്ചേ പറ്റൂ എന്ന് നിർബന്ധിച്ചു, അത്തരം സംസാരത്തോട് എനിക്ക് താൽപര്യം ഇല്ലായിരുന്നു; ദർശന
അടുത്തിടെ ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ വലിയ ചർച്ച ആയിരുന്നു നടി ദർശന ദാസും അനൂപും തമ്മിലുള്ള വിവാഹവും ദർശനയുടെ വീട്ടുകാർ തമ്മിലുണ്ടായ പ്രശ്നവും. വീട്ടുകാരുടെ എതിർപ്പ് മറി കടന്ന് അനൂപിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു ദർശന. ഞാനും എന്റെ ആളും എന്ന ഷോയിൽ വെച്ചാണ് ഈ പ്രശ്നത്തെക്കുറിച്ച് ദർശന സംസാരിച്ചത്.
പിന്നീട് ഷോയിൽ ദർശനയുടെ അമ്മയും അച്ഛനും എത്തുകയും പരസ്പരമുള്ള പ്രശ്നങ്ങൾ സംസാരിക്കുകയും ചെയ്തു. വീട്ടുകാരുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചതിന്റെ സന്തോഷത്തിലാണ് ദർശന. ഇപ്പോഴിതാ ബിഹൈന്റ് വുഡ്സുമായുള്ള അഭിമുഖത്തിൽ ഇതേ പറ്റി സംസാരിച്ചിരിക്കുകയാണ് ദർശനയും അനൂപും.
'അച്ഛൻ പറഞ്ഞ കാര്യങ്ങളിൽ ഷോയിൽ വെച്ച് വേണമെങ്കിൽ എനിക്ക് വിശദീകരണം നൽകാമായിരുന്നു. പക്ഷെ ക്ലാരിഫൈ ചെയ്ത് എന്തിനാണ് വീണ്ടും പ്രശ്നം ഉണ്ടാക്കുന്നത്. ഷോയിൽ അച്ഛൻ പറഞ്ഞിരുന്നു വിവാഹമാലോചിച്ച് ചെന്നപ്പോൾ 25 ദിവസം വേണമെന്ന് പറഞ്ഞിരുന്നെന്ന്'

'അച്ഛൻ 25 ദിവസം ചോദിച്ചത് ഞാനിവളെ വിളിച്ച് കൊണ്ടു വരുന്ന അന്നാണ്, അനൂപ് പറഞ്ഞു. ആ ദിവസങ്ങൾ കൊണ്ട് നടക്കുമോ എന്നാണ് ഞങ്ങൾ ആലോചിച്ചത്. നടക്കില്ലെന്ന് തോന്നിയത് കൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് ദർശനയും വ്യക്തമാക്കി'
'അനൂപിനെ പ്രണയിച്ചതിനെ പറ്റി ദർശനയും സംസാരിച്ചു. പുള്ളി കുറച്ച് കൂടി മെച്യൂരിറ്റി ഉള്ള ആളാണ്. ഈ ഫീൽഡിൽ നിൽക്കുമ്പോൾ ഫ്ലേർട്ടിംഗ് ഒക്കെ ഉണ്ടാവുമെന്ന് എനിക്കറിയാം. ഇദ്ദേഹം ആ രീതിയലല്ല അപ്രോച്ച് ചെയ്യുന്നതെന്ന് കുറച്ച് കഴിഞ്ഞപ്പോൾ മനസ്സിലായി. പുള്ളി ആദ്യം എന്റെ സൈക്കോളജി പഠിച്ചിട്ടാണ് സംസാരിക്കാൻ വന്നത്'
'എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആദ്യം പറഞ്ഞത് വീട്ടിൽ പോയി സംസാരിക്കൂ എന്നാണ്. അങ്ങനെ വീട്ടിൽ പോയി സംസാരിച്ചു. നടക്കില്ലെന്ന് പറഞ്ഞു. എന്തായാലും ഇൻഡസ്ട്രിയിൽ സംസാരമായി. അത്തരം ടോക്ക് വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കല്യാണം കഴിച്ചേ പറ്റുള്ളൂ എന്ന നിർബന്ധത്തിൽ കല്യാണം കഴിച്ചതാണ്,' ദർശന പറഞ്ഞു

ജോത്സ്യൻ ഹരി പത്തനാപുരം ആണ് ഇരു കുടുംബങ്ങൾക്കുമിടയിലെ പ്രശ്നം പറഞ്ഞ് തീർത്തത്. അഭിമുഖത്തിൽ ഇതേ പറ്റി ഇദ്ദേഹവും സംസാരിച്ചു. 'അച്ഛനമ്മമാരുടെ ആഗ്രഹം എന്നത് അവരുടെ മകനും മകൾക്കും നല്ല ജീവിതം ഉണ്ടാവുക എന്നതാണ്. പ്രണയം പൊളിക്കുക എന്ന ഉദ്ദേശ്യം അച്ഛനും അമ്മയ്ക്കും ഇല്ല. ദർശനയെ സംബന്ധിച്ച് അവൾ മെയിൻ സ്ട്രീമിൽ നിൽക്കുന്ന ആളാണ്'
'ആ കുട്ടിക്ക് വേണമെങ്കിൽ ഇവനെ ഒഴിവാക്കാം. പക്ഷെ ഞാൻ കൊടുത്ത വാക്ക് പാലിക്കണം എന്നവൾ ചിന്തിച്ചു. അച്ഛന്റെ മകളുടെ വ്യക്തിത്വമാണത്. അച്ഛന്റെ മകൾ ഒരു വാക്ക് കൊടുത്തു അത് പാലിക്കാൻ ശ്രമിച്ചത് തെറ്റാണോ വ്യക്തിത്വമുള്ളവരാവണ്ടേ മക്കൾ എന്നൊക്കെ ഞാനദ്ദേഹത്തോട് പറഞ്ഞു'
'രണ്ട് മണിക്കൂർ സംസാരിച്ച് അദ്ദേഹത്തിന്റെ കണ്ണ് നിറച്ചു. അത്രയും സ്ട്രോങ് ആയ മനുഷ്യന്റെ കണ്ണുകൾ നിറയ്ക്കാൻ എനിക്ക് പറ്റി. രണ്ട് പേരുടെയും ജീവിതം മനസ്സിലാക്കിയ ശേഷമാണ് വിഷയത്തിൽ ഇടപെടുന്നതെന്നും ഹരി പത്തനാപുരം പറഞ്ഞു. അനൂപ് ദർശനയെ നന്നായി നോക്കുന്നുണ്ട്'
'ഈ കുട്ടിയാണ് അനൂപിന്റെ വീട്ടിൽ ചെന്ന് കുടുംബം എന്താണെന്ന് എന്നിവനെ പഠിപ്പിക്കുന്നത്. അനൂപിന്റെ അമ്മയ്ക്ക് ഒരു അസുഖം വന്നാൽ ഇവനേക്കാൾ കൂടുതൽ വിഷമിക്കുന്നത് ദർശന ആണ്,' ഹരി പത്തനാപുരം പറഞ്ഞതിങ്ങനെ.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ