എലിമിനേഷനിലൂടെ പുറത്തുപോവുന്നതിന് മുന്‍പ് ഡേവിഡ് ജോണ്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്? കാണൂ!

നാടകയീത നിറഞ്ഞ മുഹൂര്‍ത്തത്തിനൊടുവിലാണ് ആരാണ് മുന്‍വാതിലിലൂടെ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോവുന്നതെന്ന കാര്യത്തെക്കുറിച്ച് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസില്‍ പ്രധാന വേഷത്തിലെത്തിയ ഡേവിഡ് ജോണ്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. പരിപാടിയിലെത്തിയതിന് ശേഷമാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിനൊപ്പമുള്ള ബിഗ് ബോസ് മലയാള പതിപ്പില്‍ വരുന്നതോട് കൂടി തങ്ങളുടെ കരിയറും മാറി മറിയുമെന്ന പ്രതീക്ഷ താരങ്ങള്‍ പങ്കുവെച്ചിരുന്നു.


അനാഥാലയത്തില്‍ വളര്‍ന്ന അതിഥി ഈ പരിപാടിയില്‍ തുടരണമെന്ന അഭിപ്രായക്കാരനാണ് താനെന്ന് സാബു വ്യക്തമാക്കിയിരുന്നു. മത്സരാര്‍ത്ഥികളുടെ വോട്ടിങ്ങില്‍ ആര് പേരായിരുന്നു ഡേവിഡിനെ പിന്തുണച്ചത്. എട്ട് പേര്‍ അതിഥിയെ പിന്തുണച്ചതോടെയാണ് താരം സേഫ് സോണിലെത്തിയത്. ഡേവിഡ് കഠിനാധ്വാനിയാണെന്നും അദ്ദേഹം പരിപാടിയില്‍ നിന്നും പുറത്ത് പോവുന്നതിനോട് യോജിക്കാനാവില്ലെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞിരുന്നു. പുറത്താവുന്നത് ഡേവിഡാണെന്ന് മോഹന്‍ലാല്‍ വ്യക്തിമാക്കിയതോടെ ബിഗ് ഹൗസ് ശോകമൂകമായിരുന്നു. അതിനിടയിലാണ് ഡേവിഡ് ജോണ്‍ തന്റെ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

എളുപ്പത്തില്‍ അടുക്കാറില്ല

എളുപ്പത്തില്‍ അടുക്കാറില്ല

ഒരാളെ കണ്ടമാത്രയുടന്‍ അടുപ്പം കാണിക്കുന്ന പ്രകൃതക്കാരനല്ല താനെന്ന് ഡേവിഡ് ജോണ്‍ പറഞ്ഞിരുന്നു. തുടക്കത്തിലെ സ്റ്റാര്‍ട്ടിങ് ട്രെബിളിന് ശേഷം പിന്നീട് വളരെ പെട്ടെന്ന് തന്നെ അവരുമായി ചേരുമെന്നും താരം വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത സ്വഭാവക്കാരായ 16 പേരിലൊരാളായി ബിഗ് ബോസിലേക്കെത്തുന്നതിനിടയില്‍ ഇത്തരമൊരു ആശങ്കയൊന്നും തന്നെ അലട്ടിയിരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

പോരായ്മയായി മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചത്

പോരായ്മയായി മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചത്

ഒതുങ്ങിയ പ്രകൃതക്കാരനാണ് ഡേവിഡ് ജോണെന്ന പോരായ്മയാണ് പലരും ചൂണ്ടിക്കാണിച്ചത്. മത്സരാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാണ് ബിഗ് താരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാര്യത്തില്‍ ഈ താരത്തിനുള്ള വൈഭവത്തെക്കുറിച്ച് രഞ്ജിനിയടക്കമുള്ളവര്‍ വാചാലരായിരുന്നു.

മോഹന്‍ലാലിനെ കെട്ടിപ്പിടിക്കണം

മോഹന്‍ലാലിനെ കെട്ടിപ്പിടിക്കണം

എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നത് താനാണെന്ന് വ്യക്തമായപ്പോള്‍ ഡേവിഡ് മോഹന്‍ലാലിനോട് ഒരാഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അദ്ദേഹത്തെ കെട്ടിപ്പിടിക്കണമെന്നായിരുന്നു താരം പറഞ്ഞത്. സന്തോഷത്തോടെ മോഹന്‍ലാല്‍ ഇക്കാര്യത്തിന് സമ്മതം മൂളുകയായിരുന്നു. പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം കുറച്ച് അനിയത്തിമാരേയും ഏട്ടന്‍മാരേയും കിട്ടിയെന്നും എല്ലാവരുമായി അടുത്തിഴപകുന്നതിന് മുന്‍പ് പുറത്തേക്ക് പോവേണ്ടി വരുന്നതില്‍ സങ്കടമുണ്ടെന്നും താരം പറഞ്ഞു.

അഭിനയിക്കാന്‍ ആഗ്രഹമുണ്ട്

അഭിനയിക്കാന്‍ ആഗ്രഹമുണ്ട്

മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും ഡേവിഡ് പറഞ്ഞിരുന്നു. കാണുന്നവരൊക്കെ എന്നും ഈ മുഖം ഓര്‍ത്തിരിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ തന്റെ സഹായമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയുടെ ആദ്യഘട്ട എലിമിനേഷനാണ് കഴിഞ്ഞ ദിവസം നടന്നത്.

ജീവിതത്തില്‍ ഏറെ വേദനിച്ച സംഭവം

ജീവിതത്തില്‍ വളരെയധികം സങ്കടം വന്ന നിമിഷത്തെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയേണ്ടേ? കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X