ബിഗ് ബോസ് മുന്‍വാതില്‍ ഡേവിഡ് ജോണിനായി തുറന്നപ്പോള്‍? വീഡിയോ വൈറല്‍, കാണൂ!
ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ അടുത്തിടെയാണ് കഴിഞ്ഞത്. വികാരഭരിതമായ കാര്യങ്ങളായിരുന്നു അരങ്ങേറിയത്. കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമാണ് എല്ലാവരും ഡേവിഡ് ജോണിനെ യാത്രയാക്കിയത്. മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസില്‍ സുപ്രധാന വേഷത്തിലെത്തിയ താരമായിരുന്നു ഡേവിഡ്. പൊതുവെ ഒതുങ്ങിക്കൂടുന്ന തരത്തിലുള്ള ക്യാരക്ടറാണ് ഈ താരത്തിന്റേതെന്നതായിരുന്നു മത്സരാര്‍ത്ഥികളുടെ പ്രധാന പരാതി. പ്രേക്ഷകരുടെ വോട്ടിങ്ങും മത്സരാര്‍ത്ഥികളുടെ അഭിപ്രായവും കൂടി പരിഗണിച്ചതിന് ശേഷമാണ് താരത്തെ പുറത്താക്കിയത്. എലിമിനേഷന് മുന്‍പായി മോഹന്‍ലാല്‍ പരിപാടിയിലേക്ക് തിരിച്ചെത്തിയിരുന്നു.
സിനിമയില്‍ അഭിനയിക്കാനായി താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും ചേച്ചി തനിക്കായി ഒരുസരം വാങ്ങിത്തരുമോയെന്ന് ശ്വേത മേനോനോട് ഡേവിഡ് ചോദിച്ചിരുന്നു. നിറകണ്ണുകളുമായി താരത്തെ കെട്ടിപ്പിടിച്ചാണ് എല്ലാവരും യാത്രയാക്കിയത്. എലിമിനേഷനിടയിലെ വികാരഭരിതമായ യാത്രയപ്പിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഡേവിഡില്ലാതെ എങ്ങനെ വര്‍ക്കൗട്ട് ചെയ്യുമെന്ന വിഷമമാണ് ബഷീറും ശ്രിനിഷും ദീപനും പങ്കുവെച്ചത്. സിനിമയില്‍ അവസരം ലഭിച്ചില്ലെങ്കില്‍ താന്‍ മുംബൈയിലേക്ക് വരുമെന്ന് താരം പറഞ്ഞപ്പോള്‍ അതിനുള്ള പൈസ തങ്ങള്‍ തരുമെന്നായിരുന്നു മറ്റുള്ളവര്‍. പോകുന്നതിന് മുന്‍പായി എല്ലാവരോടും യാത്ര പറയുന്നതിനിടയിലാണ് ബിഗ് ഹൗസിന്റെ പ്രധാന ഗേറ്റ് ഡേവിഡിന് മുന്നില്‍ തുറന്നത്. ഗേറ്റിന് വെളിയിലേക്ക് പോവുന്നതിന് മുന്‍പ് ശ്വേതയും സംഘവും മുസ്തഫ മുസ്തഫ എന്ന ഗാനവും ആലപിച്ചിരുന്നു. ഫേസ്ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ.


Click it and Unblock the Notifications