പേരും പ്രശസ്തിയും നേടി! ബിഗ് ബോസില്‍ നിന്നും പുറത്തായ ഡേവിഡ് ജോണ്‍ പറയുന്നത്? കാണൂ!

16 മത്സരാര്‍ത്ഥികളുമായാണ് മോഹന്‍ലാലിന്റെ ബിഗ് ബോസ് ആരംഭിച്ചത്. ഓരോ ആഴ്ചയിലും എലിമിനേഷനിലൂടെ മോശം പ്രകടനം നടത്തുന്നവരെ പുറത്താക്കാറുണ്ട്. അത്തരത്തില്‍ ആദ്യ ആഴ്ചയില്‍ പുറത്തായ താരമാണ് ഡേവിഡ് ജോണ്‍. മോഹന്‍ലാലിനൊപ്പമുള്ള പരിപാടിയില്‍ പങ്കെടുക്കുകയെന്ന കാര്യത്തിനായിരുന്നു പലരും പ്രാധാന്യം നല്‍കിയത്. പരിപാടിയില്‍ നിന്ന് പുറത്തായതിന് ശേഷവും പ്രശസ്തിയുണ്ടാവുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്.

പേരും പ്രശസ്തിയും ലക്ഷ്യമാക്കിയാണ് പലരും ഈ പരിപാടിയിലേക്കെത്തിയത്. മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും 16 പേരുള്‍പ്പെടുന്ന സംഘമായിരുന്നു ബിഗ് ബോസ് മലയാള പതിപ്പില്‍ മാറ്റുരയ്ക്കുന്നത്. ശ്വേത മേനോനായിരുന്നു ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്‍. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയപ്പോഴാണ് മനോജ് വര്‍മ്മ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്. ആദ്യത്തെ എലിമിനേഷനില്‍ പുറത്ത് പോവാനുള്ള നിയോഗം തേടിയെത്തിയത് ഡേവിഡ് ജോണിനായിരുന്നു. എലിമിനേഷന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു

സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അത് ജീവിതത്തിലെ തന്നെ സ്വപ്‌ന സാക്ഷാത്ക്കാരമായിരുന്നു. എല്ലാവരില്‍ നിന്നും അകന്നുനില്‍ക്കുന്ന പ്രകൃതക്കാരനായിരുന്നുവെങ്കിലും പരിപാടിയിലെത്തി ആദ്യ ആഴ്ച പിന്നിടുന്നതിനിടയില്‍ എല്ലാവരുമായും അടുത്തു. ജീവിതത്തിലെ വളരെ മനോഹരമായിരുന്ന നിമിഷങ്ങളായിരുന്നു ബിഗ് ബോസ് തനിക്ക് സമ്മാനിച്ചതെന്നും ഡേവിഡ് പറയുന്നു.

കണ്ണീരോടെ യാത്രയാക്കി

കണ്ണീരോടെ യാത്രയാക്കി

എലിമിനേഷനിലൂടെ പുറത്തുപോവുന്ന മത്സരാര്‍ത്ഥി ആരായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു. ഡേവിഡ് ജോണാണ് പെട്ടിയും തൂക്കി പുറത്തേക്ക് പോവുന്നതെന്നറിഞ്ഞപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ വികാരഭരിതമായ യാത്രയയപ്പാണ് താരത്തിന് നല്‍കിയത്. താരത്തെ കെട്ടിപ്പിടിച്ച് കരയുന്ന മത്സരാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ദൈവത്തിനരികില്‍ നില്‍ക്കുന്നത് പോലെ

ദൈവത്തിനരികില്‍ നില്‍ക്കുന്നത് പോലെ

പുറത്തേക്ക് പോവുന്നുവെന്നറിഞ്ഞപ്പോഴാണ് മോഹന്‍ലാലിനോട് താരം തന്റെ അഭിപ്രായം പറഞ്ഞത്. താരത്തെ കെട്ടിപ്പിടിക്കണമെന്നായിരുന്നു ഡേവിഡ് ആവശ്യപ്പെട്ടത്. നിങ്ങളെ എല്ലാവരും എന്നും ഓര്‍ത്തിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ദൈവത്തിന്റെ അരികില്‍ നില്‍ക്കുന്നത് പോലെയാണ് തനിക്ക് അപ്പോള്‍ തോന്നിയതെന്ന് താരം പറഞ്ഞിരുന്നു.

സിനിമയില്‍ നിന്ന് കിട്ടാത്തത്ര പ്രശസ്തി

സിനിമയില്‍ നിന്ന് കിട്ടാത്തത്ര പ്രശസ്തി

മമ്മൂട്ടി നായകനായെത്തിയ മാസ്റ്റര്‍പീസുള്‍പ്പടെയുള്ള സിനിമകളില്‍ ഡേവിഡ് അഭിനയിച്ചിരുന്നു. സിനിമയിലേക്കുള്ള അവസരം ഒപ്പിച്ച് തരാമോയെന്ന് ശ്വേതയോട് ചോദിക്കുകയും ചെയ്തിരുന്നു. സിനിമയില്‍ അഭിനയിച്ചപ്പോള്‍ പോലും ലഭിക്കാത്തത്ര പ്രശസ്തിയാണ് ഇപ്പോള്‍ തനിക്ക് ലഭിക്കുന്നത്. എയര്‍പോര്‍ട്ടിലും വെച്ച് കാണുമ്പോഴൊക്കെ ആള്‍ക്കാര്‍ വന്ന് കൈപിടിക്കുന്നുണ്ടെന്ന് ഡേവിഡ് പറയുന്നു.

എലിമിനേഷനിലൂടെ ആദ്യം പുറത്തേക്ക്

എലിമിനേഷനിലൂടെ ആദ്യം പുറത്തേക്ക്

ആദ്യത്തെ എലിമിനേഷനിലൂടെ പുറത്ത് പോയ മത്സരാര്‍ത്ഥിയെന്ന നിലയില്‍ തന്നെ എന്നും ഓര്‍ത്തിരിക്കുമെന്നും താരം പറയുന്നു. ഇത് തന്നെയായിരുന്നു മറ്റുള്ളവരും പറഞ്ഞത്. ഈ പരിപാടിയില്‍ പങ്കെടുത്തതോടെ തന്റെ പ്രശസ്തി കൂടിയെന്നും താരം പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ തുടരുന്നുണ്ടെന്നും ഡേവിഡ് വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X