ഇദ്ദേഹത്തെ ബിഗ് ബോസില്‍ കാണാന്‍ ആഗ്രഹം! ഡേവിഡ് ജോണ്‍ നിര്‍ദേശിച്ച മത്സരാര്‍ത്ഥിയാരാണ്?
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. അധികം വൈകാതെ തന്നെ പുതിയ സീസണ്‍ തുടങ്ങുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളെന്ന ചര്‍ച്ചകളും പൊടിപൊടിക്കുന്നുണ്ട്. അവരവരുടെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മോഡലിംഗിലൂടെ ശ്രദ്ധേയനായി മാറിയ ഡേവിഡ് ജോണാണ് ഇപ്പോള്‍ ബിഗ് ബോസ് വശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഡേവിഡ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മോഹന്‍ലാലിനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നുവെന്ന് താരം പറയുന്നു.
ഇളയ സഹോദരനെപ്പോലെയാണ് അദ്ദേഹം തന്നെ കാണുന്നതെന്ന് താരം പറ യുന്നു. ആ സ്‌നേഹയും പിന്തുണയും ഇപ്പോഴും തനിക്കൊപ്പമുണ്ട്. എലിമിനേഷനില്‍ പറഞ്ഞത് പോലെ കുഞ്ഞനിയനായാണ് അദ്ദേഹം തന്നെ പരിഗണിക്കുന്നത്. ഈ പരിപാടിയില്‍ പങ്കെടുത്തുമ്പോള്‍ തനിക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും പിന്തുണയെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ നിന്നും മോഡലിംഗില്‍ നിന്നും ലഭിക്കുന്നതിനും അപ്പുറത്തുള്ള പോത്സാഹനമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ആദ്യദിനത്തില്‍ തന്നെ പെര്‍ഫോമന്‍സ് തുടങ്ങണം. തമാശയായാലും വഴക്കായാലും എല്ലാത്തിലും പങ്കുചേരണം. ഇമോഷണലി വീക്കായി പോവാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയെന്ന് വരാം. തനിക്ക് കാണാനാഗ്രഹമുള്ള മത്സരാര്‍ത്ഥിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിനീഷ് ബാസ്റ്റിയന്റെ പേരായിരുന്നു ഡേവിഡ് പറഞ്ഞത്. വിവാദ നായകനായി നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതം എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ആ വരവിന് കഴിയുമെന്നും ഡേവിഡ് പറയുന്നു.


Click it and Unblock the Notifications











