ഓന്തിനെപ്പോലെ നിറംമാറി ദയ അശ്വതി! രജിത് കുമാര്‍ വല്ല്യേട്ടന്‍! ബുദ്ധിവെച്ചോയെന്ന് വിമര്‍ശനം
ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയാണ് ദയ അശ്വതിയെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ നിലപാടുകള്‍ തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ജസ്ല മാടശ്ശേരിക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ബ്യൂട്ടീഷ്യനാണ് താനെന്നും വിദേശത്തുനിന്നാണ് വരുന്നതെന്നും താരം പറഞ്ഞിരുന്നു. തന്റെ ജീവിതകഥയെക്കുറിച്ച് പറഞ്ഞ് വികാരധീനയായിരുന്നു താരം. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റമുട്ടാറുള്ള ജസ്ലയും ദയയും ബിഗ് ബോസില്‍ ആ വഴക്ക് ആവര്‍ത്തിച്ചിരുന്നില്ല.
അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ദയ ചേച്ചി ഇത്രയും പാവമായിരുന്നോയെന്നായിരുന്നു ജസ്ലയുടെ സംശയം. ഇടയ്ക്കിടയ്ക്ക് കരയുന്ന ദയയെ ആയിരുന്നു മിക്കപ്പോഴും കണ്ടത്. രജിത് കുമാറുമായി സൗഹൃദത്തിലായതോടെ അതീവ സന്തോഷവതിയാവുകയായിരുന്നു താരം. ഗെയിമിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. തന്റെ ഇഷ്ടത്തെക്കുറിച്ച് ദയ രജിത്തിനോട് പറഞ്ഞുവെങ്കിലും നല്ലൊരു സൗഹൃദവും പിന്തുണയുമാണ് താന്‍ നല്‍കുന്നതെന്നായിരുന്നു രജിത് പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ ദയയുടെ പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് രജിത് ഫാന്‍സ്.

കൂടപ്പിറപ്പും സഹോദരനും
എന്റെ ഒരു നല്ല സഹോദരൻ ആണ്.എന്റെ വല്യേട്ടൻ,ഒരു അമ്മയുടെ വയറ്റിൽ നിന്നും വരണം എന്നില്ല ഒരു സഹോദരൻ ആവാൻ. എന്റെ അറിവില്ലായ്ന്മ കൊണ്ട് എന്തെങ്കിലും എന്നിൽ നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ എന്റെ വല്ല്യട്ടൻ എന്നോട് ക്ഷമിക്കണം. എന്റെ ജീവിത അവസാനം വരേ എന്റെ ഒരു നല്ല കൂടപ്പിറപ്പും. നല്ല ഒരു സഹോദരനും, മാത്രം ആയിരിക്കും മാഷ്ഇതായിരുന്നു ദയയുടെ കുറിപ്പ്

നിറംമാറുന്നു
നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക് ഇതെങ്ങനെ നിറം മാറാന്‍ കഴിയുന്നു, ബുദ്ധിവെച്ച് തുടങ്ങിയെന്ന് തോന്നുന്നല്ലോ തുടങ്ങി കടുത്ത വിമര്‍ശനങ്ങളും പോസ്റ്റിന് കീഴിലുണ്ട്. എന്നും നിങ്ങള്‍ക്ക് നല്ല സഹോദരനായിരിക്കും അദ്ദേഹമെന്നൊയിരുന്നു ഒരാളുടെ കമന്‍റ്. അതെയെന്ന മറുപടിയുമായി ദയയും എത്തിയിട്ടുണ്ട്. പോസ്റ്റിന് കീഴില്‍ മറുപടി അര്‍ഹിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ദയയും എത്തുന്നുണ്ട്.

പവന്‍ വന്നപ്പോള്‍
കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയ ദയ നാളുകള്‍ക്ക് ശേഷമാണ് ബിഗ് ബോസിലേക്ക് തിരിച്ചെത്തിയത്. ഇതിനിടയില്‍ മാഷ് തന്നെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് കരയുകയായിരുന്നു താരം. മോഹന്‍ലാലിന് മുന്നില്‍ വെച്ചായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. പവന്‍ വന്നതോടെ മാഷിന് അവനെ മതിയെന്നായി, അതിന് മുന്‍പ് വരെ തന്നോട് സംസാരിച്ചിരുന്നയാള്‍ പിന്നെ മൈന്‍ഡ് ചെയ്തിരുന്നില്ലെന്നുമായിരുന്നു ദയയുടെ പരാതി.
Recommended Video

വൈറലായ ഫോട്ടോ
രജിത് കുമാറിനോടുള്ള ഇഷ്ടത്തെക്കുറിച്ച് നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട് ദയ അശ്വതി. ഇടയ്ക്ക് തമാശയ്ക്കായി മറ്റുള്ളവരും ദയയ്‌ക്കൊപ്പം ചേരാറുണ്ട്. തന്റെ ജീവിതത്തെക്കുറിച്ചും ഭാര്യ ഉപേക്ഷിച്ച് പോയതിനെക്കുറിച്ചുമൊക്കെ രജിത് കുമാറും തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തിയതിന് ശേഷം രജിത് കുമാറിന്റേയും തന്റേയും പഴയ ഫോട്ടോ ചേര്‍ത്തുവെച്ചുള്ള പോസ്റ്റുമായും ദയ എത്തിയിരുന്നു. രജിത് ഫാന്‍സിന്റെ വിമര്‍ശനങ്ങള്‍ കടുത്തതോടെ ദയ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.


Click it and Unblock the Notifications