ദയയും പ്രദീപും ഒന്നായി! തെളിവുണ്ട്! രഘുവിനോട് കുടവയറും പിത്തംപിടിച്ച തടിയും കുറയ്ക്കാന്‍ താരം!

ബിഗ് ബോസിലുണ്ടായിരുന്നപ്പോള്‍ ദയയും രഘുവും വഴക്കിട്ടിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷവും ഇരുവരും ശത്രുക്കളായിത്തുടരുകയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രദീപ് ചന്ദ്രനുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രദീപിനെ നേരത്തെ അറിയാമെന്നും തന്നെ ഒരുപാട് വേദനിപ്പിച്ചയാളാണ് അദ്ദേഹമെന്നും ബിഗ് ബോസിലെത്തിയപ്പോള്‍ പരിചയം പോലും കാണിച്ചില്ലെന്നും ദയ പറഞ്ഞിരുന്നു. ബിഗ് ബോസിലേക്കെത്തിയതിന് പിന്നാലെയായാണ് നിര്‍ണ്ണായകമായ പല വെളിപ്പെടുത്തലുകളും ദയ നടത്തിയത്.

ബിഗ് ബോസ് നിര്‍ത്തിയെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചും ദയ എത്തുന്നുണ്ട്. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. രഘുവിനെക്കുറിച്ച് തുറന്നടിച്ചുള്ള പോസ്റ്റും പ്രദീപിനൊപ്പമുള്ള ടിക് ടോക്ക് വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശത്രുക്കള്‍ ഒരുമിച്ച് രഘുവിനെ തുരത്താനായി എത്തിയിരിക്കുകയാണോയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതോടെ രഘുവിന്റെ കിളി പോയി എന്നാണ് തോന്നുന്നതെന്നും ദയ കുറിച്ചിട്ടുണ്ട്.

രഘുവിന്‍റെ കിളി പോയി

രഘുവിന്‍റെ കിളി പോയി

ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ആര്‍ രഘുവിന്റെ കിളി പോയി എന്നാണ് തോന്നുന്നതെന്ന് പറഞ്ഞാണ് ദയയുടെ കുറിപ്പ് തുടങ്ങുന്നത്. അത് ശരിക്കും മനസ്സിലാക്കണം എന്നുണ്ടെങ്കിൽ രഘുവിന്റെ ഫേസ്ബുക്കില്‍ കയറി നോക്കണം. ഒരോരുത്തരേയും സാമ്യപ്പെടുത്തിയും വിവരിച്ചും പോസ്റ്റിട്ടിരിക്കുന്നത് കാണാം. ഇതിൽ രസം എന്താണെന്നറിയാമോ? ഈ ഞാനുൾപ്പെടുന്നവരെക്കുറിച്ചു താരതമ്യപ്പെടുത്തിയവർ മലയാളികളല്ല എന്നതാണ്.

നിന്‍റെ മറുപടി

നിന്‍റെ മറുപടി

എടാ പൊട്ടൻ രഘു, കേരളത്തിൽ ജീവിക്കുന്ന നമ്മൾ മലയാളികൾക്ക് മനസ്സിലാവുന്നവരുമായി താരതമ്യപെടുത്തൂ. എന്തിനാ നീ അന്താരാഷ്ട്രത്തിലോട്ട് പോവുന്നത്? ബിഗഗ് ബോസില്‍ പോയി ഫ്ലാറ്റു കിട്ടാത്തതോടെ നിനക്ക് വട്ടായോ എന്നും ദയ ചോദിക്കുന്നുണ്ട്. രജിത്ത് സാർ ജയിക്കുമോ എന്ന് നിന്നോട് ലൈവിൽ ചോദിച്ചവർക്ക് നിന്റെ മറുപടി ഞാൻ കേട്ടു പിന്നെ എന്തിനാ ഞാനൊക്കെ എന്ന് നിന്റെ കൈയ്യിലിരുപ്പും മനസിലിരിപ്പും കൊള്ളാല്ലോ രഘു .

കുടവയറും പിത്തംപിടിച്ച തടിയും

കുടവയറും പിത്തംപിടിച്ച തടിയും

ആദ്യം നിന്റെ കുടവയറും പിത്തം പിടിച്ച തടിയും കുറക്ക്, അത് മേലനങ്ങിപണിയെടുത്താൽ ശരിയാവും. നിന്റെ ഫേസ്ബുക്കിൽ നിന്നെക്കുറിച്ചുള്ള കാര്യങ്ങളല്ല കുറച്ചു നാളായി നീ പോസ്റ്റു ചെയ്യുന്നത്. മറ്റുള്ളവരെക്കുറിച്ചു മാത്രമാണ്, കൊള്ളാം. നിനക്ക് കിട്ടേണ്ട തെറി മറ്റുള്ളവരുടെ ഫോട്ടോ വെച്ച് നീ പലിശയും മുതലും അടക്കം ഞങ്ങളെപ്പോലുള്ളവർ ജനങ്ങളിൽ നിന്ന് വാങ്ങി തരുന്ന നിന്റെ പുതിയ സൈകോളജി മൂവ് കൊള്ളാം കഷ്ടം. നിനക്ക് ചെമ്പരത്തിപ്പൂവല്ല കുതിരവട്ടമാ നല്ലത്, ഇതായിരുന്നു ദയയുടെ കുറിപ്പ്.

പ്രതികരിക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെ

പ്രതികരിക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെ

താനിനി മൗനത്തിലാണെന്ന് വ്യക്തമാക്കി എത്തിയതിന് പിന്നാലെയായാണ് ദയ രഘുവിനെതിരെയുള്ള പോസ്റ്റുമായി എത്തിയിട്ടുള്ളത്. നേരത്തെ ഗെയിം ഓഫ് ത്രോൺസിലെ കഥാപാത്രമായ ലൈസാ എറിനുമായി ദയയെ സാമ്യപ്പെടുത്തി രഘു എത്തിയിരുന്നു. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിശകലനവുമായി രഘു എത്തുന്നുണ്ട്. അതിനിടയിലായിരുന്നു ദയയെക്കുറിച്ച് പോസ്റ്റിട്ടത്.

രഘു കാണണ്ട

രഘു കാണണ്ട

രഘു കാണണ്ടെന്നായിരുന്നു ഒരാളുടെ കമന്‍റ്. രഘുവിനോട് നേര്‍ക്കുനേര്‍ സംസാരിക്കാന്‍ ഒരു മടിയുമില്ലെന്നും അങ്ങനെ സംസാരിച്ചിട്ടുണ്ടെന്നുമുള്ള മറുപടിയായിരുന്നു താരം നല്‍കിയത്. ദയയുമായുള്ള വഴക്കിനിടയില്‍ ഞാന്‍ ഒറ്റത്തന്തയ്ക്ക് പിറന്നതാണെന്ന് രഘു പറഞ്ഞിരുന്നു. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു ഇതെന്ന് ദയ പറഞ്ഞിരുന്നു. ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായതാണെന്നും താരം പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ രഘു പിന്നീട് ദയയോട് സോറി പറഞ്ഞിരുന്നു.

അശ്ലീല കമന്‍റ്

അശ്ലീല കമന്‍റ്

ഫേസ്ബുക്കിലൂടെ പുതിയ ചിത്രങ്ങളും പഴയ ഫോട്ടോകളുമൊക്കെ പോസ്റ്റ് ചെയ്ത് എത്തുന്നുണ്ട് ദയ അശ്വതി. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നം താരം വ്യക്തമാക്കിയിരുന്നു. പുതിയ ഫോട്ടോയുമായെത്തിയ താരത്തോട് ഒരാള്‍ ഒരു നൈറ്റ് എത്രയാ ചാര്‍ജ് എന്ന് ചോദിച്ചിരുന്നു. നിന്റെ തള്ളക്കും പെണ്ണുപിള്ളക്കും പെങ്ങൾക്കും എത്രയാ നീ നൈറ്റു മേടിക്കുന്നത് ഊളേയെന്നായിരുന്നു ദയ അശ്വതി നല്‍കിയ മറുപടി. ഈ മറുപടിക്ക് കൈയ്യടിച്ച് നിരവധി പേരാണ് എത്തിയത്.

 ശത്രുതയില്ല

ശത്രുതയില്ല

പ്രദീപ് ചന്ദ്രനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ദയ നടത്തിയത്. അദ്ദേഹവുമായി അത്ര ചേര്‍ച്ചയിലുമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രദീപുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന ടിക് ടോക്ക് വീഡിയോയും ദയ പോസ്റ്റ് ചെയ്തിരുന്നു. ഒരു കോമഡി സ്കിറ്റിന്റെ രംഗങ്ങളായിരുന്നു ഇരുവരും അവതരിപ്പിച്ചത്. പ്രദീപിനോടുള്ള ശത്രുത തീര്‍ന്നു, രഘുവുമായുള്ള വെറുപ്പ് കൂടുകയും ചെയ്തോയെന്നായിരുന്നു ചിലരുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X