16ാമത്തെ വയസ്സില്‍ വിവാഹിതയായി! കുടുംബത്തെ പറഞ്ഞാല്‍ കേസ് കൊടുക്കും! മുന്നറിയിപ്പുമായി ദയ അശ്വതി!

ബിഗ് ബോസ് സീസണ്‍ 2 ല്‍ ദയ അശ്വതിയും മത്സരിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ദയ എത്തിയത്. വികാരവിക്ഷോഭയായാണ് പലപ്പോഴും ദയ പെരുമാറാറുള്ളത്. പല സംസാരങ്ങളും ചെന്നവസാനിക്കാറുള്ളത് വലിയ വഴക്കിലുമാണ്. ബിഗ് ബോസില്‍ നിന്നെത്തിയതിന് ശേഷം വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് ദയയുടെ ഫേസ്ബുക്ക് ലൈവുകള്‍ വൈറലായി മാറാറുള്ളത്. പോസിറ്റീവ് കമന്റുകള്‍ മാത്രമല്ല കടുത്ത വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ദയ ഇപ്പോള്‍. തന്റെ ഭര്‍ത്താവിനേയും മക്കളേയും കുറിച്ച് പറയുന്നത് അംഗീകരിക്കാനാവില്ല. കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ദയ സംസാരിച്ച് തുടങ്ങിയത്. കുറേ പേരൊക്കെ വന്ന് പറയുന്നു കൊറോണയല്ലേയെന്ന്. അന്ന് ഞങ്ങളെ പരത്തെറി വിളിച്ചപ്പോള്‍ കൊറോണയൊന്നും ഇല്ലായിരുന്നോയെന്നായിരുന്നു താരത്തിന്റെ ചോദ്യം.

നുണക്കഥകളുമായി പല യൂട്യൂബ് ചാനലുകാരും ഇറങ്ങിയിട്ടുണ്ട്. പലതും സത്യങ്ങൾ ആല്ല. ഞാൻ ഒരു സിന്ദൂരം ചാർത്തി ഫോട്ടോ ഇട്ടപ്പോൾ അല്ലെങ്കിൽ വീഡിയോ ഇട്ടാൽ ദയയുടെ കല്യാണം കഴിഞ്ഞു എന്നാക്കി. അത് ഏതുവകുപ്പിൽ ആണെന്ന് മനസിലായില്ല. എന്റെ വിവാഹം പതിനാറാമത്തെ വയസ്സിൽ കഴിഞ്ഞതാണ്. എനിക്ക് രണ്ടുകുട്ടികളും ഉണ്ട്. എന്റെ ഭർത്താവ് എന്നെ ഡിവോഴ്‌സാക്കിയിട്ടില്ല. പക്ഷെ അദ്ദേഹം വിവാഹിതനായി. അപ്പോൾ എനിക്ക് സിന്ദൂരം തൊടാനുള്ള അവകാശം ഇല്ലേ. അതുകൊണ്ടാണ് ഞാൻ സിന്ദൂരം തൊട്ടതെന്നും ദയ പറയുന്നു.

Daya Aswathy

എനിക്ക് പെണ്‍കുട്ടികളാണെന്നാണ് പലരും പറയുന്നത്. അത് തെറ്റാണ്, എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. കാര്യങ്ങൾ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകൾ പറഞ്ഞു ഇറക്കരുത്. എനിക്ക് പെൺകുട്ടികൾ ആരുന്നെകിലും ഞാൻ സ്വീകരിച്ചേനെ. എന്റെ കുഞ്ഞുങ്ങളെ ഇപ്പോൾ പണിയെടുത്താണ് എന്റെ ഭർത്താവ് നോക്കുന്നത്. കഷ്ടപ്പെട്ടാണ് പഠിപ്പിച്ചു വലുതാക്കുന്നത്. എന്നെ ട്രോളുന്നതിനു കുഴപ്പമില്ല. പക്ഷെ അവരെ പറഞ്ഞാൽ വിവരം അറിയും. അതിനു ഞാൻ സമ്മതിക്കില്ല. ഇനി അത് നടന്നാൽ ഞാൻ കേസ് കൊടുക്കുമെന്നുള്ള മുന്നറിയിപ്പും ദയ നല്‍കിയിട്ടുണ്ട്.

ബിഗ് ബോസില്‍ വെച്ചായിരുന്നു പ്രദീപ് ചന്ദ്രനെ തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ദയ പറഞ്ഞത്. നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളായിരുന്നു ദയ നടത്തിയത്. അതേക്കുറിച്ചും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. പ്രദീപിനെ പരിചയപ്പെട്ടത് 25 വയസ്സിലാണ്. 22 ആം വയസ്സിൽ ആണ് ഭർത്താവുമായി പിരിയുന്നത്. ഞാൻ ഒരിക്കലും പ്രദീപ് എന്റെ ബോയ് ഫ്രണ്ട് ആണെന്ന് സ്ഥാപിച്ചിട്ടില്ല.

ജോലി തരാമെന്നു പറഞ്ഞു കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പ്രദീപ് അപമാനിക്കുകയാണ് ചെയ്തതത്. എന്നെ ഇഷ്ടം ആയിരുന്നു ഒരു സുഹൃത്തിനോടുള്ള ഇഷ്ടം മാത്രമായിരുന്നു അത്. ആ ഇഷ്ടത്തിന് ഒരു അർഥം മാത്രമായി ആരും എടുക്കരുത് . പെട്ടിയും കിടക്കയും എടുത്ത് റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോൾ എന്നെ അറിയില്ല, എന്നെ തള്ളി കളഞ്ഞപ്പോൾ, പറ്റിച്ച വേദനയാണ് ഞാൻ ബിഗ് ബോസിൽ വച്ച് കാണിച്ചതെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X