വിവാഹം ഉടനുണ്ടാവുമെന്ന് ദയ അശ്വതി! ഇപ്പോഴത്തെ അവസ്ഥ മാറണം! വീട്ടുകാരുടെ തീരുമാനമാണ്!

ബിഗ് ബോസ് സീസണ്‍ 2ല്‍ എത്തിയപ്പോഴായിരുന്നു ദയ അശ്വതിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദയ. വിവിധ വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കി എത്താറുണ്ടായിരുന്നു താരം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു താരം പരിപാടിയിലേക്ക് എത്തിയത്. ജസ്ല മാടശ്ശേരിയും ഇതേ സമയത്തായിരുന്നു എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായഭിന്നതകള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. ബിഗ് ബോസ് വീടിനെ ഇരുവരും ചേര്‍ന്ന് പോര്‍ക്കളമാക്കുമെന്നായിരുന്നു പലരും കരുതിയത്. ടാസ്‌ക്കിനിടയില്‍ ചെറിയൊരു വഴക്കിട്ടതല്ലാതെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.

വ്യക്തി ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ചും ദയ അശ്വതി പറഞ്ഞിരുന്നു. പട്ടിണിയും കഷ്ടപ്പാടുകളുമൊക്കെ ഉണ്ടായിരുന്നുവെന്ന് വെറുതെ പറഞ്ഞതല്ല, കഴിഞ്ഞ ദിവസം ഇതിന് ഉദാഹരണമായി ചില ചിത്രങ്ങളും ദയ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ചും ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്തതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷവുമായി കഴിഞ്ഞ ദിവസം ദയ എത്തിയിരുന്നു. വിവാഹവാര്‍ത്ത ശരിയാണോയെന്ന ചോദ്യങ്ങളായിരുന്നു ആരാധകര്‍ താരത്തോട് ചോദിച്ചത്. ഇതിന് മറുപടി നല്‍കി എത്തിയിരിക്കുകയാണ് ദയ ഇപ്പോള്‍.

വിവാഹിതയാവുകയാണ്

വിവാഹിതയാവുകയാണ്

കൊറോണയുടെ പ്രശ്‌നം കഴിഞ്ഞാലുടന്‍ വിവാഹം ഉണ്ടാവുമെന്നായിരുന്നു ദയ അശ്വതി പറഞ്ഞത്. വിഷു ആശംസകള്‍ നേര്‍ന്നെത്തിയതിന് പിന്നാലെയായാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ദയയുടെ പോസ്റ്റുകള്‍ പെട്ടെന്നാണ് ശ്രദ്ധ നേടാറുള്ളത്. ശക്തമായ ആരാധകപിന്തുണയുണ്ടെങ്കിലും കടുത്ത വിമര്‍ശനങ്ങളും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. ചൊറിയാനെത്തുന്നവര്‍ക്ക് കൃത്യമായ മറുപടിയാണ് താരം നല്‍കാറുള്ളത്. ടിക് ടോക് വീഡിയോയും പഴയകാല ചിത്രങ്ങളുമൊക്കെയായാണ് താരം ഇപ്പോള്‍ എത്തുന്നത്.

വീട്ടുകാരുടെ തീരുമാനം

വീട്ടുകാരുടെ തീരുമാനം

ചുമ്മായാണോ ഇതേക്കുറിച്ച് പറയുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. അല്ല, വീട്ടുകാര്‍ തീരുമാനിച്ചതാണെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. അമ്മയുടെ അനിയത്തിക്കൊപ്പമായാണ് മുന്‍പ് താന്‍ കഴിഞ്ഞിരുന്നതെന്ന് താരം പറഞ്ഞിരുന്നു. ബന്ധുക്കളെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ദയ വാചാലയായിരുന്നത് ഇവരെക്കുറിച്ച് പറഞ്ഞായിരുന്നു. വിവാഹം തീരുമാനമായതോടെ എല്ലാവരും ഉറ്റുനോക്കുന്നത് വരനാരാണ് എന്നതാണ്. വരന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാമോ, അതേക്കുറിച്ച് പറയാമോ തുടങ്ങിയ ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്.

ദയയുടെ മറുപടി

ദയയുടെ മറുപടി

വിവാഹത്തിന് വിളിക്കുമോയെന്നായിരുന്നു ചിലരുടോ ചോദ്യം. ഇവര്‍ക്ക് മററുപടിയുമായി ദയ എത്തിയിരുന്നു. മുന്‍കൂറായി ഹാപ്പി മാരീഡ് ലൈഫ് ആശംസ അറിയിച്ചവരോട് നന്ദി പറഞ്ഞും താരം എത്തിയിട്ടുണ്ട്. വിളിച്ചാല്‍ വന്നിരിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്. എന്നെ വിളിക്കുമോയെന്ന് മറ്റൊരാള്‍ ചോദിച്ചപ്പോള്‍ അറിയിക്കുമെന്ന മറുപടിയായിരുന്നു ദയ നല്‍കിയത്. എന്നാണ് വിവാഹമെന്നും ആരാണ് വരനെന്നുമാണ് ഇനി എല്ലാവര്‍ക്കും അറിയേണ്ടതെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

വരന്‍ ആരാണ്?

വരന്‍ ആരാണ്?

ആരാണ് ദയയെ ജീവിതസഖിയാക്കാന്‍ പോവുന്നതെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ താരവും കണ്ടിരുന്നുവെങ്കിലും പ്രതികരിച്ചിരുന്നില്ല. ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചെല്ലാം തുറന്നുപറയുന്ന ദയ അധികം വൈകാതെ തന്നെ വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളുമായി എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

രജിത് അച്ഛനെപ്പോലെ

രജിത് അച്ഛനെപ്പോലെ

രജിത് കുമാറിനെ അച്ഛനെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹത്തേയും വിവാഹത്തിന് ക്ഷണിക്കുന്നുണ്ടെന്നും നേരത്തെ ദയ പറഞ്ഞിരുന്നു. ബിഗ് ബോസിലെത്തിയപ്പോള്‍ മാഷുമായി സൗഹൃദം സ്ഥാപിക്കാനായി ചില്ലറ ശ്രമങ്ങളായിരുന്നില്ല ദയ നടത്തിയത്. ഇടയ്ക്ക് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്ന് പുറത്തേക്ക് പോയതിന് ശേഷമുള്ള തിരിച്ചുവരവില്‍ ദയ മാഷിനെതിരെ തിരിയുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X