For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതികരിക്കുന്നത് നിര്‍ത്തിയെന്ന് ദയ അശ്വതി! ഇനി മൗനമാണ്! തിരിച്ചുവരണമെങ്കില്‍ അത് നടന്നിരിക്കണം

  |

  ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനെത്തിയതോടെയാണ് ദയ അശ്വതിയെക്കുറിച്ച് കൂടുതല്‍ പേര്‍ മനസ്സിലാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും താരത്തെ അടുത്തറിഞ്ഞത് ഈ പരിപാടിയിലൂടെയായിരുന്നു. രജിത് കുമാറുമായി സൗഹൃദത്തിലാവാനുള്ള ശ്രമത്തിലായിരുന്നു ദയ. തുടക്കത്തിലെ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നു. മാഷുമായി സൗഹൃദത്തില്‍ കഴിയുന്നതിനിടയിലായിരുന്നു താരത്തിന് കണ്ണിന് അസുഖം വന്നത്. ഇതോടെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു താരത്തെ.

  തിരിച്ചുവരവില്‍ മാഷിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ദയ ഉന്നയിച്ചത്. മാഷ് തന്നെ അവഗണിക്കുന്നുവെന്നും പവനെ മാത്രമേ ഇപ്പോള്‍ പരിഗണിക്കുന്നുള്ളൂവെന്നായിരുന്നു ദയയുടെ പരാതി. പവന്‍ നല്ല പയ്യനാണെന്നും അനിയനെപ്പോലെയാണ് അവനെ കാണുന്നതെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. ഇതിനിടയില്‍ പവനും പുറത്തേക്ക് പോവുകയായിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് താന്‍ ഷോ വിടുന്നതെന്ന് പറഞ്ഞായിരുന്നു പവന്‍ പോയത്. ഇതിന് ശേഷം മാഷുമായുള്ള സൗഹൃദം തിരിച്ചുപിടിക്കാന്‍ ദയ ശ്രമിച്ചിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നതും രജിത്ത് പുറത്തായതും. ദയയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

   ദയയുടെ വരവ്

  ദയയുടെ വരവ്

  ടാസ്‌ക്കുകളും ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ബിഗ് ബോസ് അവസാനിപ്പിച്ചത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ചിത്രീകരണവും മറ്റും ബുദ്ധിമുട്ടായതോടെ പരിപാടി നിര്‍ത്തുകയായിരുന്നു. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇത്തരത്തിലൊരു തീരുമാനമെടുത്തത്. 74ാമത്തെ എപ്പിസോഡില്‍ വെച്ചായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. ബിഗ് ബോസ് വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് ദയ അശ്വതി എത്തിയിരുന്നു.

  പുതിയ തീരുമാനം

  പുതിയ തീരുമാനം

  ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദയ എത്താറുള്ളത്. ഇപ്പോഴിതാ തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കുറച്ചു നാളത്തേക്ക് മറ്റുള്ളർക്ക് എതിരേ പ്രതികരിക്കുന്ന പ്രതികരണം പരിപാടി നിർത്തുകയാണ്. ഇന്ന് നമ്മളെ പൊക്കി വെക്കും നാളെ നമ്മളെ പരത്തെറി വിളിക്കും. അതാണ് നമ്മുടെ മലയാളികളിൽ ചിലർ, എല്ലാവരും ഇല്ല, ചിലർ മാത്രം. ഇത്രയും കാലം എന്നെ പൊക്കി വെച്ചതിനും ഇപ്പോൾ പരത്തെറി വിളിക്കുന്നവർക്കും എന്റെ വിലയേറിയ നന്ദിയുണ്ട്.

  തിരിച്ചുവരണമെങ്കില്‍

  തിരിച്ചുവരണമെങ്കില്‍

  മൗനം, അത് പാലിക്കേണ്ട സമയത്ത് നമ്മൾ പാലിക്കണം. അത് ചില സമയങ്ങളിൽ ഗുണം ചെയ്യും. ഞാൻ തിരിച്ചു വരും. പുകഞ്ഞുകൊണ്ടിരിക്കുന്ന ചില കൊള്ളികൾ പുറത്തായി എന്ന് എനിക്ക് ബോദ്ധ്യമാകുബോൾ ഞാൻ അതിശക്തമായി തിരിച്ചു വരും,, അതുവരെ മൗനം, ഇതായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ഇനി ഉടനെ തന്നെ അടുത്ത പോസ്റ്റുമായി എത്തുമോയെന്നായിരുന്നു ചിലരുടെ ചോദ്യം.

   മാറ്റം നല്ലത് തന്നെ

  മാറ്റം നല്ലത് തന്നെ

  ഓടിഒളിക്കാനുള്ളതല്ല ജീവിതം. ഒരു മാറ്റം നല്ലതുതന്നെ. പക്ഷേ അത് മറ്റുള്ളവരെ കുറ്റപ്പെടുത്താനോ വൈരാഗ്യം തീർക്കാനോ ആവരുത്. അതിലൂടെ നമ്മൾ ഒന്നും നേടില്ല. ജീവിക്കുന്നത്രയും കാലം മറ്റുള്ളവരിലെ നന്മ മനസ്സിലാക്കാൻ ശ്രമിക്കുക. ദയയുടെ സങ്കടങ്ങൾ എനിക്ക് മനസ്സിലാവും. നമ്മുടെ വിഷമങ്ങൾ മറ്റുള്ളവരോടുള്ള ദേഷ്യമാക്കി മാറ്റാതെ നന്മയ്ക്കായി നിലകൊള്ളുക. കുറ്റം പറയുന്നവർ പറയട്ടെ. അവരെ അവരുടെ വഴിക്ക് വിടുക. ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം എന്നാൽ ഒരു മനുഷ്യന്റെ വായ മൂടിക്കെട്ടാനാവില്ല. കഴിഞ്ഞതുകഴിഞ്ഞു. ഇനിയും നന്മയുടെ വക്താവായി വരിക. കാത്തിരിക്കുന്നു. ദയയെ ഒരനിയത്തിയുടെ സ്ഥാനത്ത് കണ്ടതുകൊണ്ടാണ് ഇത്രയും എഴുതിയതെന്നായിരുന്നു ഒരാളുടെ കമന്‍റ്.

  രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
  വിവാഹിതയാവുന്നു

  വിവാഹിതയാവുന്നു

  താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് വ്യക്തമാക്കി നേരത്തെ താരമെത്തിയിരുന്നു. കൊറോണയുടെ പ്രശ്നം കഴിഞ്ഞാലുടന്‍ വിവാഹം ഉണ്ടാവുമെന്നും താരം പറഞ്ഞിരുന്നു. വീട്ടുകാരാണ് വിവാഹം തീരുമാനിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. മാഷിനെ അച്ഛന്‍റെ സ്ഥാനത്താണ് കാണുന്നതെന്നും ദയ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. വരന്‍ ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല താരം.

  English summary
  Daya Aswathy reveals about her slience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X