For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജിത്ത് ബിഗ് ബോസില്‍ തിരിച്ചുവരാന്‍ രേഷ്മ ആഗ്രഹിച്ചിരുന്നു! മനസ്സ് മാറ്റിയത് രഘുവാണെന്ന് ദയ അശ്വതി!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2. 17 പേരുമായിത്തുടങ്ങിയ പരിപാടിയിലേക്ക് ഇടയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയും താരങ്ങളെത്തിയിരുന്നു. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായവര്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ ആക്ടറ്റിവിസ്റ്റുകളായി വിശേഷിപ്പിക്കുന്നവരും ടിക് ടോക് താരവുമൊക്കെ ഇത്തവണ മത്സരിക്കാനായി എത്തിയിരുന്നു. വ്യത്യസ്തമായ ടാസ്‌ക്കുകളും രസകരമായ ഗെയിമുകളുമൊക്കെയായി മുന്നേറുന്ന പരിപാടിയില്‍ വഴക്കുകളും കൈയ്യാങ്കളിയുമൊക്കെ പതിവ് സംഭവമായിരുന്നു.

  വിവാദങ്ങളും തുടര്‍ക്കഥയായി മാറിയ സീസണ്‍ കൂടിയായിരുന്നു ഇത്തവണത്തേത്. ദയ അശ്വതിയുടെ നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ വൈറലായിരുന്നു. പ്രദീപ് ചന്ദ്രനുമായുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു ദയ പറഞ്ഞത്. കൊറോണ വൈറസ് വ്യാപകമായി പടരാന്‍ തുടങ്ങിയതോടെയാണ് ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി നിര്‍ണ്ണായകമായ തുറന്നുപറച്ചിലാണ് ദയ അശ്വതി നടത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

   മുളക് തേച്ച സംഭവം

  മുളക് തേച്ച സംഭവം

  സ്‌കൂള്‍ ടാസ്‌ക്കിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. അസംബ്ലിയും പ്രാര്‍ത്ഥനയുമൊക്കെയായി സാധാരണ സ്‌കൂള്‍ പോലെയാണ് ബിഗ് ബോസ് ഹൈസ്‌കൂളും പ്രവര്‍ത്തിച്ചിരുന്നത്. ആര്യയായിരുന്നു പ്രധാന അധ്യാപിക. സുജോ, ഫുക്രു, ദയ അശ്വതി എന്നിവരായിരുന്നു അധ്യാപകര്‍. വികൃതിക്കുട്ടികളായാണ് മറ്റുള്ളവര്‍ എത്തിയത്. ഈ ടാസ്‌ക്ക് മുന്നേറുന്നതിനിടയിലായിരുന്നു രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത്. പിറന്നാളുകാരിയായ രേഷ്മ മധുരം വിതരണം ചെയ്യാനായി എത്തിയപ്പോഴായിരുന്നു അദ്ദേഹം മുളക് തേച്ചത്. ഇതിന് ശേഷമായി രേഷ്മയെ ആശുപത്രിയിലേക്കും രരജിത്തിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റിയിരുന്നു.

   രേഷ്മയുടെ ആഗ്രഹം

  രേഷ്മയുടെ ആഗ്രഹം

  കണ്ണ് നീറുന്നുണ്ടെന്ന് പറഞ്ഞ് രേഷ്മ നിലവിളിച്ചതോടെയാണ് സംഭവം ഗുരുതരമാണെന്ന് മറ്റുള്ളവരും മനസ്സിലാക്കിയത്. കണ്ണിന് അസുഖം ബാധിച്ചതിനെക്കുറിച്ചും ആ സമയത്ത് താന്‍ അനുഭവിച്ചതിനെക്കുറിച്ചുമൊക്കെ രേഷ്മ നേരത്തെ സംസാരിച്ചിരുന്നു. ആശുപത്രിയില്‍ പോയി തിരിച്ചെത്തിയ രേഷ്മ ആദ്യം ചോദിച്ചത് രജിത് കുമാറിനെയായിരുന്നുവെന്ന് ദയ പറയുന്നു. അദ്ദേഹം അവിടെ ഇല്ലെന്നറിഞ്ഞ രേഷ്മ ആ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു. രജിത് നല്ല പ്ലെയറാണെന്നും രേ്ഷ്മ പറഞ്ഞിരുന്നതായും ദയ പറയുന്നു.

   രഘുവാണ് കാരണം

  രഘുവാണ് കാരണം

  രജിത്തിന്റെ തിരിച്ചുവരവ് രേഷ്മയും ആഗ്രഹിച്ചിരുന്നു. എന്നാല്‍ രഘു ഇടപെട്ടതോടെയാണ് അത് മാറിയത്. രജിത് പുറത്തേക്ക് പോവാനുള്ള കാരണം രഘുവാണെന്നും ദയ പറയുന്നു. ലാലേട്ടന്‍ എന്ന വ്യക്തിക്കെതിരെ സൈബര്‍ അറ്റാക്കിന്റെ ആവശ്യമില്ല. രഘുവിനാണ് പൊങ്കാല ഇടേണ്ടത്. രേഷ്മയുടെ മാതാപിതാക്കളുമായും രേഷ്മയുമായും രജിത് സംസാരിച്ചിരുന്നു. അദ്ദേഹം ഷോയിലേക്ക് തിരിച്ചുവരണോയെന്ന് രേഷ്മയ്ക്ക് തീരുമാനിക്കാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനിടയിലാണ് രേഷ്മ രഘുവുമായി സംസാരിച്ചത്. നീയാണ് തീരുമാനമെടുക്കേണ്ടത്. ന്യായീകരിക്കാനാവുന്ന കാര്യമല്ല അദ്ദേഹം ചെയ്തത്. നീയെന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടാവുമെന്നും രഘു പറഞ്ഞിരുന്നു.

  എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
   പെരുമാറ്റം ശരിയല്ല

  പെരുമാറ്റം ശരിയല്ല

  രഘുവിന്‍രെ പെരുമാറ്റം ശരിയല്ല. എല്ലാരേയും തെറ്റിപ്പിക്കാനാണ് രഘു ശ്രമിച്ചിരുന്നത്. മാഷ് പുറത്തേക്ക് പോയപ്പോള്‍ മാഷിനെ വെറുത്ത് എന്ന് പറഞ്ഞ് മഞ്ഞ ടീ ഷര്‍ട്ട് വേസ്റ്റിലേക്ക് ഇടുകയായിരുന്നു. അത് താനെടുക്കുകയായിരുന്നു. മാഷിന്റെ ഓര്‍മ്മയ്ക്കായി താനിന്നും അത് സൂക്ഷിക്കുന്നുണ്ടെന്നും ദയ പറയുന്നു. ദയയുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി രഘുവും എത്തിയിരുന്നു. തന്നെ പ്രകോപിപ്പിച്ചപ്പോഴും ഇങ്ങോട്ട് പറഞ്ഞപ്പോഴുമാണ് എനിക്ക് ഒരു തന്തയേ ഉള്ളൂവെന്ന് പറഞ്ഞതെന്നും രഘു പറഞ്ഞിരുന്നു.

  English summary
  Daya Aswathy reveals about Raghu's role in Rajith Kumar-Reshma clash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X