ഭര്‍ത്താവിന്‍റെ വീട്ടിലെ ദുരവസ്ഥ! ബിഗ് ബോസില്‍ പറഞ്ഞതിന് തെളിവുണ്ട്! ചിത്രം പങ്കുവെച്ച് ദയ അശ്വതി!

ബിഗ് ബോസ് സീസണ്‍ 2 ലേക്ക് എത്തിയതോടെയാണ് ദയ അശ്വതിയെക്കുറിച്ച് എല്ലാവരും ശ്രദ്ധിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ ലൈവ് വീഡിയോയുമായി മിക്കപ്പോഴും എത്താറുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെയാണ് താരം തുറന്നുപറയാറുള്ളത്. ജസ്ല മാടശ്ശേരിക്കൊപ്പമായാണ് ദയ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ കൊമ്പുകോര്‍ത്ത ഇരുവരും ബിഗ് ബോസിനെ പോര്‍ക്കളമാക്കുമെന്ന തരത്തിലായിരുന്നു തുടക്കത്തിവെ വിലയിരുത്തലുകള്‍. ടാസ്‌ക്കിനിടയില്‍ വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

ദയ ചേച്ചി പാവമാണെന്നായിരുന്നു ജസ്ല പറഞ്ഞത്. ബിഗ് ബോസിലെ വിശേഷങ്ങളെക്കുറിച്ച് വാചാലയായും ദയ എത്തിയിരുന്നു. തന്റെ പഴയകാല ചിത്രങ്ങളെക്കുറിച്ചും ഓര്‍മ്മകളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞാണ് ഇപ്പോള്‍ താരം എത്തിക്കൊണ്ടിരിക്കുന്നത്. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിവരവും ഇതിനിടെ ദയ പങ്കുവെച്ചിരുന്നു. മുന്‍പ് തനിക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ബിഗ് ബോസില്‍ പറഞ്ഞതൊന്നും വെറുതെയല്ല, തെളിവുണ്ടെന്നും ദയ പറയുന്നു.

വിഷമത്തോടെ

വിഷമത്തോടെ

വളരെയധികം വിഷമത്തോടെയാണ് ഈ ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ ഫോട്ടോയിൽ കാണുന്നത് ഇന്ന് നിങ്ങൾ കാണുന്ന ദയ അച്ചുവാണ് ഈ ഫോട്ടോയിൽ എടുത്തപ്പോൾ എനിക്ക്‌വയസ്സ്, 19 ,16- വയസ്സിൽ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാൻ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിച്ചതിന് കണക്കില്ലെന്നും ദയയുടെ കുറിപ്പില്‍ പറയുന്നു.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
ബിഗ് ബോസില്‍ പറഞ്ഞിരുന്നു

ബിഗ് ബോസില്‍ പറഞ്ഞിരുന്നു

പലപ്പോഴും എന്റെ വീട്ടിൽ നിന്നും ആണ് അരി എത്തിക്കാറ് ,,ഞാൻ ബിഗ് ബോസില്‍ പറഞ്ഞിരുന്നു ,എന്റെ ഭർത്താവിന്റെ വീട്ടിൽ ഉള്ളപ്പോൾ അദ്ദേഹം ഗൾഫിലുള്ളപ്പോൾ ,ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു എന്ന്. ആടും ,പശുവും, കോഴിയും, തൈയ്യൽ മിഷ്യനും ചവിട്ടി കഷട്ടപ്പെട്ട കഥ ,സത്യമെന്ന് തെളിയിക്കാൻ എനിക്ക് ഈ ഫോട്ടോ മാത്രമാണ് കൈയ്യിൽ ഉള്ളതെന്നും താരം പറയുന്നു. പഴയകാല ചിത്രങ്ങളും അനുഭവക്കുറിപ്പുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ് ദയ ഇപ്പോള്‍.

 കാണാന്‍ വേണ്ടി

കാണാന്‍ വേണ്ടി

എന്റെ ചേട്ടന് ഞങ്ങളെ കാണാൻ വേണ്ടി അന്ന് എടുത്തതാ ഈ ഫോട്ടോ. കഴുത്തിൽ കിടക്കുന്നതു പോലും മുക്കിന്റെ മാലയാണ് എനിക്ക് ആൺകുട്ടിയാണ് ഉള്ളത്,, ഈ ഫോട്ടൊ നോക്കി ഇനി നിങ്ങൾക്ക് തീരി മാനിക്കാം ഞാൻ പറഞ്ഞതിൽ വല്ല കള്ള തരം ഉണ്ടോ എന്ന്, ഇതായിരുന്നു ദയയുടെ പോസ്റ്റ്. ക്ഷണനേരം കൊണ്ടായിരുന്നു താരത്തിന്‍റെ പോസ്റ്റ് വൈറലായി മാറിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്.

അവസ്ഥ മാറിയല്ലോ

അവസ്ഥ മാറിയല്ലോ

ദയ ചേച്ചി ബിഗ് ബോസിലാണ് ആദ്യമായി കാണുന്നത്. ചില ഭാഗങ്ങൾ കണ്ടപ്പോൾ പാവം തോന്നി. പിന്നീട് പുറത്ത് വന്ന ശേഷം ജെസ്ലയോടുള്ള സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നി. ചേച്ചിക്ക് മറ്റുള്ളവരെ ബോധിപ്പിക്കാൻ ഒന്നും ചെയ്യേണ്ട കാര്യമില്ല. ഇഷ്ടം പോലെ ജീവിക്കൂ ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. സന്തോഷമായി ഇരിക്കൂയെന്നായിരുന്നു ഒരാളുടെ കമന്‍റ്. ഈ ഫോട്ടോ കാണുമ്പോൾ വിഷമം തോന്നുന്നു ഏതായാലും ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടല്ലോ സന്തോഷമെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

വിവാഹ വാര്‍ത്ത സത്യമാണോ

വിവാഹ വാര്‍ത്ത സത്യമാണോ

മനുഷ്വത്യമുള്ളവര്‍ക്ക് ഇത് കണ്ടാല്‍ സങ്കടം തോന്നും. അല്ലാത്തവര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ലെന്ന മറുപടിയായിരുന്നു ദയ നല്‍കിയത്. ഇതിനിടയിലായിരുന്നു ഒരാള്‍ വിവാഹ വാര്‍ത്തയെക്കുറിച്ച് ചോദിച്ചത്. ചേച്ചി വിവാഹിതയാവാന്‍ പോവുകയാണോയെന്ന ചോദ്യത്തിന് താരം മറുപടി നല്‍കിയിരുന്നില്ല. രജിത് കുമാറിനെ അച്ഛനെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹവും കൂടി ഇടപെട്ട് വിവാഹം നടത്തിത്തരുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു താരം പറഞ്ഞത്.

 പ്രയാഗയുടെ ഇംഗ്ലീഷ്

പ്രയാഗയുടെ ഇംഗ്ലീഷ്

പ്രയാഗ മാര്‍ട്ടിന്‍റെ ഇംഗ്ലീഷിനെക്കുറിച്ചുള്ള ട്രോള്‍ പങ്കുവെച്ചും ദയ എത്തിയിട്ടുണ്ട്. ഇംഗ്ലീഷ് എനിക്ക് അറിയില്ല എന്ന് ഞാൻ അന്തസായി എവിടെയും പറയും, പറഞ്ഞിട്ടുമുണ്ട്. എന്നാലും ചിലർ എന്നെ വിദ്യാഭ്യാസമില്ലാത്തവൾ എന്ന് പറഞ്ഞ് കളിയാക്കി കൊല്ലാറുണ്ട്,.വിദ്യാഭ്യാസവും അറിവും കൂടുതലുള്ളവർക്ക് tomorrow എന്ന വാക്കിന്റെ spelling പറയാൻ എത്ര വട്ടം ആലോചിക്കണം എന്റെ അമ്മോ,,, വയ്യ,,, വയ്യേ,,, ചിരിച്ചു ചത്തുവെന്നായിരുന്നു ദയ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X