ദയയില്ലാതെ എല്ലാവരും ദയയുടെ പിന്നാലെ! ബിഗ് ബോസ് ആ വാതില്‍ തുറന്നിരുന്നെങ്കിലോ?

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമായി മാറിയിരിക്കുകയാണ് ദയ അശ്വതി. ബിഗ് ബോസ് സീസണ്‍ 2 ല്‍ പങ്കെടുത്തതോടെയായിരുന്നു ദയയുടെ ജീവിതം മാറി മറിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും ആള് പാവമാണെന്ന് എല്ലാവരും മനസ്സിലാക്കിത്തുടങ്ങിയത് ഈ പരിപാടിക്ക് ശേഷമായിരുന്നു. ജസ്ല മാടശ്ശേരിക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ദയ എത്തിയത്. ഇരുവരും പരസ്പരം പോരടിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്.

തുടക്കത്തില്‍ ഇരുവരും വഴക്കിട്ടുവെങ്കിലും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നു. ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദയ അശ്വതി. ബിഗ് ബോസിലെ അനുഭവങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയായാണ് താരം തുറന്നുപറയാറുള്ളത്. നിമിഷനേരം കൊണ്ടാണ് ദയയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. ബിഗ് ബോസിലെ ടാസ്‌ക്കിനെക്കുറിച്ചും മറ്റ് രസകരമായ വീഡിയോകളുമൊക്കെ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

എല്ലാവരും കൂടി എന്നെ പറ്റിക്കാൻ മാർക്കറ്റിലേക്ക് വിട്ടപ്പോൾ ആ വീഡിയോക്ക് താഴെ ഉള്ള ശ്രീജ സുരേഷ് ഇട്ട കമന്റ് ഒത്തിരി ഇഷ്ട്ടമായി , താങ്ക്സ് എന്ന് പറഞ്ഞായിരുന്നു ദയ എത്തിയത്. ആ കമന്റ് എന്നെ പോലെ ഒത്തിരി പേർക്ക് ഇഷ്ട്ടമായതിനാൽ ആയിരിക്കും ഇത്രക്കും ലൈക്ക് കിട്ടിയതും എന്ന് ഞാൻ വിശ്വസിക്കുന്നു,, ഒരു പക്ഷെ ബിഗ് ബോസ്സ് വാതിൽ തുറന്നാൽ എല്ലാവരും ചമ്മിയേനേ അല്ലേയെന്നും ദയ ചോദിച്ചിട്ടുണ്ട്.

Daya Aswathy

ഇതിനിടയിലായിരുന്നു ഒരാള്‍ ഇന്ന് ഈ പോസ്റ്റിട്ടാല്‍ ഇത്രയും ലൈക്ക് കിട്ടുമോയെന്ന് ചോദിച്ചത്. അപ്പകിട്ടുന്നവരേ അപ്പാ എന്നു വിളിക്കാത്തവരല്ലെങ്കിൽ എന്നെ ഇഷ്ട്ടപെടുന്നവർ ആണെങ്കിൽ തീർച്ചയായും കിട്ടും,, പിന്നെ നമ്മുടെ ചില മലയാളികളുടെ സ്വഭാവം ഇങ്ങനെയാണ് കുറച്ചു നാൾ തലയിൽ കയറ്റി വക്കും പിന്നെ തറയിൽ ഇട്ട് ചവിട്ടി തേക്കും,, ഈ അനുഭവം എനിക്ക് മാത്രമല്ല ഒത്തിരി പേരുണ്ട് ,1000 ശരികൾ ചെയ്താലും ഒരു ചെറീയ തെറ്റ് തെറ്റ് ചെയ്താൽ അതിനെ ചൂണ്ടി കാണിച്ച് ജീവിതകാലം മുഴുവൻ കുറ്റപ്പെടുത്തി ഇരിക്കുന്ന കുറച്ചു മലയാളികൾ അവരേപ്പോലുള്ളവർ ആണ് നമ്മുടെ കേരളത്തിലെ ശാപവുമെന്നുമുള്ള മറുപടിയാണ് ദയ നല്‍കിയത്.

മെയ് 3 ന് എന്റെ ജന്മദിനം, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാളിന്റെയും ജന്മദിനം മെയ് മാസം ആണ് ആരുടെ എന്ന് പറയാമോയെന്ന ചോദ്യവുമായും ദയ എത്തിയിരുന്നു. രജിത് കുമാറിന്‍റെ പിറന്നാളാണോ അന്ന് എന്നായിരുന്നു പോസ്റ്റിന് കീഴില്‍ വന്ന കമന്‍റുകള്‍. ദയയുടെ പോസ്റ്റുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X