നിന്‍റെ ശകുനി സ്വഭാവത്തിന് എന്നെ കിട്ടിയില്ല! വീണ്ടും രഘുവിനെതിരെ ആഞ്ഞടിച്ച് ദയ അശ്വതി!

ബിഗ് ബോസ് സീസണ്‍ 2 അടുത്തിടെയാണ് അവസാനിച്ചത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജീവനക്കാരുടേയും താരങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയായാണ് മോഹന്‍ലാലും ഇതേക്കുറിച്ച് പറഞ്ഞത്. 75 ല്‍ എത്തി നില്‍ക്കവെയായിരുന്നു ബിഗ് ബോസ് അവസാനിപ്പിച്ചത്. ടാസ്‌ക്കുകളും ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയില്‍ വഴക്കുകളും സ്ഥിരം സംഭവമായിരുന്നു.

ബുദ്ധിപരമായി ഗെയിം കളിക്കുന്ന ആര്‍ ജെ രഘു ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു. രഘുവുമായി വഴക്കിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ അശ്വതി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ബിഗ് ബോസ് അനുഭവം പങ്കുവെച്ച് ദയ നേരത്തെ എത്തിയിരുന്നു. രഘുവിനെ തനിക്ക് ഇഷ്ടമായിരുന്നിലെന്നും താരം പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസവും ദയ രഘുവിനെതിരെ ആഞ്ഞടിച്ചിരുന്നു.

ദയയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദയയുടെ ഫേസ്ബുക്ക് പോസ്റ്റ്

എടാ പരട്ട രഘു നീ മാഷിനെ എനിക്ക് വെറുപ്പാണ് എന്നു പറഞ്ഞ് ആ മഞ്ഞ ട്ടീ ഷർട്ട് കുപ്പത്തൊട്ടിയിൽ ഊരി കളഞ്ഞത് ഏതു ഗെയിമിന്റെ ഭാഗമാണ് എന്ന് മനസ്സിലായില്ല, ആ ടീ ഷർട്ട് ഞാൻ എടുത്തു വെച്ചതിന് എന്നെ നീ കളിയാത് ചിലറയൊന്നും അല്ല, നുണ പറയുന്നത് കൊള്ളാം പക്ഷെ വിശ്വസിക്കാൻ പറ്റുന്ന നുണ പറയണം, ജനങ്ങൾ പൊട്ടന്മാരല്ല രേഷ്മയെ പുറത്തു കൊണ്ട് പോയി നീ മനസ്സു മാറ്റുന്നതും പുറത്ത് വന്നിട്ടിണ്ടെന്നും ദയയുടെ കുറിപ്പില്‍ പറയുന്നു.

ഗെയിമാണെന്ന് പറയല്ലേ

ഗെയിമാണെന്ന് പറയല്ലേ

ബിഗ് ബോസ്ഹൗസിനുള്ളിൽ നീ നടത്തുന്ന ചെറ്റത്തരങ്ങൾ മുഴുവൻ ഗെയിം ആണെന്ന് പറഞ്ഞ് സ്വയം തടി രക്ഷപ്പൊടുത്തല്ലേ, ഞാൻ കണ്ടതിൽ വെച്ച് കുഴിമടിയൻ ആ വീട്ടിൽ നീ മാത്രമാണ്, പെണ്ണുങ്ങളടെ കൂടെയല്ലാതെ നീ ഇരിക്കുന്ന ഒരു സീന്‍ പോലും ജനങ്ങൾ കണ്ടിട്ടുണ്ടാവില്ല, നീയുമായി വഴക്കു കൂടത്ത ആണുങ്ങൾ ആ വീട്ടിൽ ഉണ്ടാവില്ല 100 % ഉറപ്പാണ് ,നിന്റെ ശകുനി സ്വഭാവത്തിന് എന്നെ മാത്രം കിട്ടിയില്ല അതു തന്നെ കാര്യം, ഇതായിരുന്നു ദയയുടെ കുറിപ്പ്.

തന്തയ്ക്ക് വിളിച്ചു

തന്തയ്ക്ക് വിളിച്ചു

എനിക്ക് ഒരു തന്തയേ ഉള്ളൂ എന്ന് രഘു ദയയോട് പറഞ്ഞിരുന്നു. വഴക്കിനിടയില്‍ രഘു അങ്ങനെ പറഞ്ഞത് തനിക്ക് ഫീലായെന്നും അച്ഛനെ കണ്ടിട്ടില്ലാത്തയാളാണ് താനെന്നും ദയ പറഞ്ഞിരുന്നു. നോമിനേഷനിടയിലും അല്ലാതെയുമൊക്കെയായി ദയ നിരവധി തവണ ഈ വിഷയത്തെക്കുറിച്ച് പറഞ്ഞിരുന്നു. ആ ഡയലോഗ് ആദ്യം ദയയാണ് പറഞ്ഞതെന്നും താന്‍ അത് അതേ പോലെ ആവര്‍ത്തിക്കുകയായിരുന്നുവെന്നുമായിരുന്നു രഘു പറഞ്ഞത്. ബിഗ് ബോസ് അനുഭവം പറയുന്നതിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

പുറത്തെത്തിയതിന് ശേഷവും

പുറത്തെത്തിയതിന് ശേഷവും

ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തെത്തിയതിന് ശേഷം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് താരങ്ങള്‍ എത്തിയിരുന്നു. 24 മണിക്കൂര്‍ അവിടെ ജീവിച്ച തങ്ങളെ പ്രേക്ഷകര്‍ 1 മണിക്കൂറാണ് കാണുന്നത്. എന്തൊക്കെയാണ് പുറമേ കാണിച്ചത് എന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ തുടരുന്നതിനിടയില്‍ തന്നെ ദയ രഘുവുമായുള്ള വിയോജിപ്പുകള്‍ വ്യക്തമാക്കിയിരുന്നു. അവസാനദിവസം വരെ ഇരുവരും വഴക്കിട്ടിരുന്നു. പുറത്തെത്തിയതിന് ശേഷവും ദയ അതേക്കുറിച്ച് പറഞ്ഞാണ് എത്തിയത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X