എന്നെ കൊണ്ട് പറ്റും മോളെ എനിക്ക് അങ്ങനെ ജീവിക്കാൻ കഴിയും; സുഹൃത്ത് വിലക്കിയിട്ടും ആ പെൺകുട്ടിയെ വിവാഹം ചെയ്തു
അടുത്തിടെയായി ട്രാൻസ് വുമണെന്ന് അവകാശപ്പെടുന്ന ജാസി വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാവുകയാണ്. പൂർണ്ണമായും സ്ത്രീയായി മാറാൻ വേണ്ട സർജറികൾ താൻ നടത്തിയെന്ന് അടുത്തിടെ ജാസി അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിലുള്ള ശസ്ത്രക്രിയകളൊന്നും നടത്തിയിട്ടില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ട്രാൻസ് വുമണായി ജീവിച്ച് തുടങ്ങും മുമ്പ് ജാസി ഒരു പെൺകുട്ടിയെ മതാചാരപ്രകാരം വിവാഹം ചെയ്തിരുന്നു.
തന്റെ സ്വത്വം മറ്റൊന്നായതുകൊണ്ട് ആ വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ലെന്നും തങ്ങൾ വിവാഹമോചിതരായി എന്നും ജാസി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിച്ചതുപോലും വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നുവെന്നാണ് ജാസി പലപ്പോഴായി പറഞ്ഞിട്ടുള്ളത്.

എന്നാൽ സത്യം അതല്ലെന്ന് പറയാതെ പറയുകയാണ് കമ്യൂണിറ്റിയിലെ അംഗവും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ട്രാൻസ് വുമൺ ദയ ഗായത്രി. ജാസിയുമായി നടത്തിയ ഒരു ഫോൺ സംഭാഷണത്തിന്റെ ഓഡിയോയും ദയ പുറത്തുവിട്ടിരുന്നു. അതാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ട്രാൻസ്ജെന്ററാണെന്ന് ബോധ്യമുണ്ടെങ്കിൽ വിവാഹം കഴിച്ച് മറ്റൊരു പെൺകുട്ടിയുടെ ജീവിതം തകർക്കരുതെന്ന് ദയ ജാസിക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്രെ.
അത് കാര്യമാക്കാതെയാണത്രെ ജാസി വിവാഹം കഴിച്ചത്. ആ വൈറൽ ഫോൺ സംഭാഷണത്തിൽ ദയ ജാസിയോട് പറഞ്ഞത് ഇങ്ങനെയാണ്... മുമ്പേ തന്നെ ട്രാൻസ്ജെന്ററാണ് ജാസിയെന്ന് എനിക്ക് അറിയാമായിരുന്നു. ട്രാൻസ്ജെന്ററാണെന്ന് ജാസിക്ക് സ്വയം അറിയാമായിരുന്നില്ലേ?. അറിയാമായിരുന്നിട്ടും പിന്നെ എന്തിന് ജാസി വിവാഹം കഴിച്ചു.
ഇങ്ങനൊരു ജീവിതത്തിലേക്ക് വേറൊരാളെ കൂടി കൊണ്ടുവന്നത് എന്ത് സിറ്റുവേഷന്റെ പേരിലാണ്?. വീട്ടിൽ നിന്നും നിർബന്ധിച്ചിട്ടാണ് വിവാഹം കഴിച്ചതെന്ന് ജാസി പറഞ്ഞാലും ഞാൻ അത് സമ്മതിച്ച് തരില്ല. കാരണം... അനന്യ ചേച്ചിയുടെ വീട്ടിൽ വെച്ച് ഈ വിഷയം സംസാരിച്ചപ്പോൾ ജാസി എന്നോട് പറഞ്ഞ മറുപടിയുണ്ട്. വിവാഹം കഴിക്കരുത് അത് ശരിയല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ കല്യാണം കഴിക്കാൻ എനിക്ക് പറ്റും മോളെ... അങ്ങനെ ജീവിക്കാൻ എനിക്ക് പറ്റും എന്ന് പറഞ്ഞു.
അങ്ങനൊരു സാഹചര്യത്തിൽ വിവാഹം ഫോഴ്സ്ഡ് മാരേജായിരുന്നുവെന്ന് ജാസിക്ക് എങ്ങനെ പറയാൻ പറ്റും?. എല്ലാം നീ എന്നോട് പറഞ്ഞത് ശരി. പക്ഷെ നിന്റെ ഈ മറുപടി കേട്ടാണ് സംസാരത്തിലെ വിരോധാഭാസം എല്ലാവരും ചർച്ചയാക്കുന്നത്. ഉപ്പ മരിച്ചശേഷമാണ് സ്വത്വം വെളിപ്പെടുത്തുന്നതെന്നാണ് നീ പറഞ്ഞത്. അത് ഞാൻ അംഗീകരിക്കുന്നു.

പക്ഷെ ട്രാൻസ്ജെന്ററാണെന്ന് അറിഞ്ഞിട്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചത് ശരിയായില്ല. അതിനാലാണ് ഞാൻ വിലക്കിയത്. എന്നെ കൊണ്ട് പറ്റും മോളെ.... എനിക്ക് അങ്ങനെ ജീവിക്കാൻ കഴിയും... എനിക്ക് അതാണ് ഇഷ്ടം എന്ന് ജാസി പറഞ്ഞു. അതുകൊണ്ട് ജാസിയുടേത് ഫോഴ്സ്ഡ് മാരേജ് അല്ലെന്ന് ദയ ഗായത്രി പറഞ്ഞു. അതിന് ജാസി നൽകിയ മറുപടി ഇങ്ങനെയായിരുന്നു... എനിക്ക് അറിയാം ഞാൻ ട്രാൻസ്ജെന്ററാണെന്ന്. പക്ഷെ തുറന്ന് പറയാൻ പേടിയുണ്ടായിരുന്നു.
എന്റെ സിറ്റുവേഷൻ കൊണ്ടാണ് ഞാൻ വിവാഹം കഴിച്ചത്. വീട്ടിൽ നിന്നും നിർബന്ധിച്ചതുകൊണ്ടാണ് വിവാഹത്തിന് ഞാൻ തയ്യാറായത്. വിവാഹം കഴിച്ച് കുട്ടികളായശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറഞ്ഞ് വന്നവരില്ലേ?. വിവാഹം കഴിക്കരുത് അത് ശരിയല്ലെന്ന് നീ പറഞ്ഞപ്പോൾ എനിക്ക് പറ്റും മോളെ... ഞാൻ നോക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. അതിന് കാരണം എനിക്ക് എന്റെ അവസ്ഥ വീട്ടുകാരോട് പറയാൻ ഭയമായിരുന്നു എന്നതാണ്.
എന്റെ വീട്ടുകാർ വളരെ ഓർത്ത്ഡോക്സായ മുസ്ലീംസാണ്. ഉപ്പയേക്കാൾ എനിക്ക് പേടി ഉപ്പയുടെ ജേഷ്ഠനെ ആയിരുന്നു. കല്യാണം കഴിച്ചശേഷമാണ് ഞാൻ ഒരു ട്രാൻസാണെന്ന് എനിക്ക് പൂർണ്ണമായും മനസിലായത് എന്നാണ് ജാസി പറഞ്ഞത്. ട്രാൻസ്ജെന്ററാണെന്ന് ഉറപ്പ് വരുത്താൻ ഏതേലും ഒരു പെൺകുട്ടിയെ വെച്ച് ട്രയൽ നോക്കുന്നതിനോട് എന്താണ് അഭിപ്രായം എന്ന തലക്കെട്ടോടെയാണ് ജാസിയുമായുള്ള ഫോൺ സംഭാഷണം ദയ ഗായത്രി പുറത്തുവിട്ടത്.


Click it and Unblock the Notifications











