അവളാണ് എന്നെക്കാൾ മൂത്തത്, ഇത്ത എന്നാണ് വിളിക്കേണ്ടത്, അഭിമാനം സമ്മതിക്കുന്നില്ല; ഡയാനയെ കുറിച്ച് അമീൻ
ഡയാന ഹമീദിന്റെയും അമീൻ മടത്തിലിന്റേയും ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. സീരിയൽ താരം ആതിര മാധവ് മുൻകൈ എടുത്താണ് ഇരുവരേയും ഒന്നിപ്പിച്ചത്. എന്നാൽ പ്രണയ വിവാഹമെന്ന് വിശേഷിപ്പിക്കാനുമാവില്ല. അറേഞ്ച്ഡ് മാരേജിൽ ഉണ്ടാകുന്ന എല്ലാ കൺഫ്യൂഷൻസും വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ഇരുവർക്കും ഉണ്ടായിരുന്നു.
തങ്ങളുടേത് അറേഞ്ച്‍ഡ് മാരേജായി തന്നെയാണ് ഇരുവരും വിശേഷിപ്പിക്കാറുള്ളതും. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ ഡയാന അവതാരകയും നർത്തകിയുമാണ്. മലപ്പുറം സ്വദേശിയായ അമീൻ എഞ്ചിനീയറും എംബിഎ ഹോൾഡറും അവതാരകനുമാണ്. കാറ്റത്തെ കിളിക്കൂട് എന്ന സീരിയലിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും അമീനാണ്.

ഞങ്ങളുടെ ഇഷ്ടങ്ങളെല്ലാം ഒരുപോലെയാണ്. മാത്രമല്ല ഒരേ വർഷം ജനിച്ചവരാണ്. മോഡറേറ്റ് ഔട്ട്ലുക്കുള്ള ആളുകളാണ് ഞങ്ങൾ. റിലീജിയസ് ഔട്ട് ലുക്കും ഒരുപോലെയാണ്. അതുകൊണ്ട് തന്നെ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. ഇക്ക എന്നൊന്നും ഡയാന വിളിക്കാറില്ല. മാത്രമല്ല എന്നെക്കാൾ പതിനെട്ട് വയസിന് മൂത്തതാണ് ഡയാന. ഞാൻ ഇത്ത എന്നാണ് വിളിക്കേണ്ടത്.
എന്റെ അഭിമാനം പക്ഷെ അതിന് സമ്മതിക്കുന്നില്ല ഒരു പൊട്ടിച്ചിരിയോടെ അമീൻ പറഞ്ഞ് തുടങ്ങി. എന്നെ അമീൻ എന്നാണ് ഡയാന വിളിക്കുന്നത്. അവളെ ഞാൻ സജു എന്നും വിളിക്കും. സജ്ന എന്നാണ് ഡയാനയുടെ വീട്ടിലെ പേര്. വയസിന് മൂത്തവരെയാണ് ചേച്ചി, ഇത്ത എന്നൊക്കെ വിളിക്കുന്നത്. റെസ്പെക്ട് കൊണ്ടും ആളുകൾ വിളിക്കും. ഫോർമൽ രീതി എന്നത് പേര് വിളിക്കുക എന്നതാണല്ലോ.
അമീനിനെ ഞാൻ ഇക്ക എന്നൊന്നും വിളിക്കാറില്ല ഡയാന വിശദമാക്കി. ഇക്ക എന്ന് വിളിക്കാൻ മൂത്തതാകേണ്ട കാര്യവുമില്ല. ബഹുമാനം ഞാൻ അല്ലാതെ തന്നെ കൊടുക്കാറുണ്ട്. അമീനിനെ വീട്ടിൽ വിളിക്കുന്നത് മറ്റൊരു പേരാണ്. അത് പുറത്ത് പറയാൻ പാടില്ലെന്ന് പ്രോമിസ് ചെയ്തതുകൊണ്ട് പറയുന്നില്ല. പബ്ലിക്കായി ആ പേര് ആരും വിളിക്കുന്നതും അമീനിന് ഇഷ്ടമല്ല.
വർക്കൗട്ട് ചെയ്യുന്നവരോ ഫിറ്റ്നസിൽ ശ്രദ്ധ കൊടുക്കുന്നവരോ അല്ല ഞങ്ങൾ. സീരിയൽ ഷൂട്ടിന് പോകുന്നത് കൊണ്ടുതന്നെ സമയവും കിട്ടാറില്ല. ഞങ്ങൾ ഒരുമിച്ച് വീട്ടിലുണ്ടാകുമ്പോൾ എഴുന്നേൽക്കുന്നത് തന്നെ പതിനൊന്ന് മണിക്കാണ്. ഭക്ഷണം തയ്യാറാക്കി കഴിക്കുമ്പോൾ അഞ്ച് മണിയാകും അവധി ദിവസങ്ങളിലെ ദിനചര്യ വെളിപ്പെടുത്തി ഇരുവരും പറഞ്ഞു. എനിക്ക് തണുപ്പ് അധികം സഹിക്കാൻ പറ്റില്ല. പക്ഷെ അമീനിന് തണുപ്പ് വേണം.

ആ ഒരു വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. കല്യാണം കഴിഞ്ഞശേഷം ഒരു അഡ്ജസ്റ്റ് മെന്റിലൊക്കെ പോകുന്നു ഡയാന പറഞ്ഞു. എല്ലാത്തിനും ഡയാനയുടെ സപ്പോർട്ടുണ്ട്. ഷൂട്ടിന് പോകാനായി പെട്ടി പാക്ക് ചെയ്യുന്ന കാര്യത്തിൽ പോലും. അത് എനിക്ക് വലിയ സഹായമാണ്. സിംഗിളായിരുന്നപ്പോൾ ഞാൻ തന്നെ എല്ലാം ഓടി നടന്ന് ചെയ്യണമായിരുന്നു. കരിയറിന്റെ തുടക്കകാലത്തെ അനുഭവങ്ങളും അമീൻ പങ്കുവെച്ചു.
ആങ്കറിങിന്റെ തുടക്കകാലത്ത് ഞാൻ സൺ ടിവിയുടെ ചെന്നൈയിലെ ഓഫീസിലായിരുന്നു. തമിഴ് ആർട്ടിസ്റ്റുകളുടെ ബൈറ്റ് എടുക്കുകയും അതിനൊപ്പം കണ്ടന്റ് ചെയ്യുകയും ചെയ്യുമായിരുന്നു. അതും ഒരു തരത്തിൽ സെലിബ്രിറ്റി ഇന്റർവ്യൂസ് തന്നെയായിരുന്നു. ടോക്ക് ഷോ രൂപത്തിലായിരുന്നില്ലെന്ന് മാത്രം. നടികർ സംഘത്തിന്റെ ഷോകളിൽ പങ്കെടുക്കാനും പല താരങ്ങളുടേയും ഇന്റർവ്യൂ എടുക്കാനും കഴിഞ്ഞിട്ടുണ്ട്.
ഞാൻ ബിഗ് ബോസിലേക്ക് ട്രൈ ചെയ്തിരുന്നു പക്ഷെ നടന്നില്ല. ഇനി വിളിച്ചാൽ പോകുമോയെന്ന് അറിയില്ല. ബിഗ് ബോസിന് പോസിറ്റീവും നെഗറ്റീവുമുണ്ട്. പോയി കഴിഞ്ഞാൽ ചിലപ്പോൾ ആദ്യ ആഴ്ചയിൽ തന്നെ പുറത്താവാനും ചാൻസുണ്ടെന്നും അമീൻ പറയുന്നു. കപ്പിളായി ബിഗ് ബോസിൽ പങ്കെടുക്കാൻ ചെറിയ താൽപര്യവും ഇരുവരും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പ്രകടിപ്പിച്ചു.


Click it and Unblock the Notifications











