ഇത് ഞങ്ങളുടെ പുതിയ തുടക്കം! സന്തോഷം പങ്കിട്ട് ഡയാനയും അമീനും! സ്‌നേഹാശംസയുമായി ആരാധകരും

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് അമീന്‍ മഠത്തിലും ഡയാന ഹമീദും. അടുത്ത സുഹൃത്തായ ആതിര മാധവായിരുന്നു ഇവരെ ഒന്നിപ്പിച്ചത്. നിനക്ക് അവളെ കെട്ടിക്കൂടേയെന്ന് എന്നോട് ചോദിച്ചു, അതുപോലെ അവന്‍ നല്ല പയ്യനാണ്, കെട്ടിക്കോ എന്ന് അവളോടും പറഞ്ഞു. അങ്ങനെ കുടുംബാംഗങ്ങളുമായി ആലോചിച്ചാണ് വിവാഹിതരാവാന്‍ തീരുമാനിച്ചത്. എനിക്ക് വിവാഹം നോക്കുന്ന കാര്യം അവള്‍ക്ക് അറിയാമായിരുന്നു. വീട്ടുകാരുടെ അടുത്ത് പ്രൊപ്പോസലിനെക്കുറിച്ച് സംസാരിച്ചതൊക്കെ അവളാണ്. അറിയാം എന്നേയുണ്ടായിരുന്നുള്ളൂ. കല്യാണാലോചന വന്നപ്പോഴാണ് അടുത്തറിഞ്ഞത് എന്നായിരുന്നു ഡയാന പറഞ്ഞത്.

അഭിമുഖങ്ങളിലായി ഇരുവരും വിവാഹത്തെക്കുറിച്ചും, കരിയറിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. കോളേജ് പഠനകാലത്താണ് ആങ്കറിംഗിന് അവസരം ലഭിക്കുന്നത്. പുതിയ ചാനല്‍ വരുന്നുണ്ട് എന്നറിഞ്ഞു. അങ്ങനെ പോയി നോക്കിയപ്പോള്‍ സെലക്ടായി. ക്യാംപസ് സെലക്ഷനിലൂടെ ജോലി ലഭിച്ചപ്പോളും ആങ്കറിംഗ് തുടരുന്നുണ്ടായിരുന്നു. അതിനിടയിലായിരുന്നു സിനിമയില്‍ അവസരം കിട്ടിയത്. അങ്ങനെ തുടങ്ങിയതാണ്. സൗദിയില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു മീഡിയ ഫീല്‍ഡിലേക്ക് വരുന്നത്. എനിക്ക് ആക്ടിംഗ് പാഷനായിരുന്നു. ജോലി ചെയ്യുമ്പോഴും അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് നാട്ടിലേക്ക് തിരികെ വരുന്നത്. ഓഡീഷനൊക്കെ പോവുന്നുണ്ടായിരുന്നു. അങ്ങനെയാണ് ആങ്കറിംഗിലേക്ക് വരുന്നത്. അവതാരകരായി തുടങ്ങി പിന്നീട് അഭിനേതാക്കളായി മാറിയവരൊക്കെയുണ്ടല്ലോ, അങ്ങനെ നോക്കാമെന്ന് കരുതി. അവരണത്തിനിടയിലായി അഭിനയിക്കാനുള്ള അവസരവും അമീന് ലഭിക്കുകയായിരുന്നു.

Ameen Madathil  shared a happy news
Photo Credit: Ameen Madathil / Instagram

പരിപാടികളും, പരമ്പരകളുമൊക്കെയായി സജീവമാണ് ഇരുവരും. ഇപ്പോഴിതാ യൂട്യൂബ് ചാനലും തുടങ്ങിയിരിക്കുകയാണ് ഇവര്‍. ഡയാന അമീന്‍ എന്നായിരുന്നു ചാനലിന് പേരിട്ടത്. ഞങ്ങള്‍ക്ക് തീരെ പരിചയമില്ലാത്ത മേഖലയാണ്. എന്നാലും തുടങ്ങാം എന്ന് തീരുമാനിച്ചു. എന്നായിരുന്നു യൂട്യൂബ് ചാനലിനെക്കുറിച്ച് ഇരുവരും സംസാരിച്ചത്.

ഇനി നിങ്ങള്‍ കൂടിയേ തുടങ്ങാനുള്ളൂ എന്ന കമന്റുകളൊക്കെ വന്നേക്കാം. എന്തായാലും ഞങ്ങളും അങ്ങ് തുടങ്ങുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ഇനി ചാനലിലൂടെ കാണിക്കാം. എന്ത് കണ്ടന്റില്‍ തുടങ്ങും എന്നോര്‍ത്തപ്പോഴാണ് ഞങ്ങള്‍ക്കൊരു ഓസ്‌ട്രേലിയന്‍ ട്രിപ്പ് വന്നത്. നേരത്തെ ഞാന്‍ മെല്‍ബണില്‍ പോയിട്ടുണ്ട്. കാണാന്‍ ഒത്തിരി സ്ഥലങ്ങളും, കാഴ്ചകളുമൊക്കെയുള്ള സ്ഥലമാണ്. ഇത്തവണ ഞങ്ങളൊന്നിച്ചാണ് പോവുന്നത്. നന്ദയടക്കം കുറച്ച് സിംഗേഴ്‌സ് ഞങ്ങളുടെ കൂടെയുണ്ട്. സിഡ്‌നിയിലാണ് ആദ്യ ഷോ. നാലാമത്തെ ചായയാണ് നീ കുടിക്കുന്നത്. അത് സ്വന്തമായിട്ട് പോയിട്ട് എടുക്കണം എന്നായിരുന്നു തുടക്കത്തില്‍ അമീന്‍ ഡയാനയോട് പറഞ്ഞത്. എവിടെ കിട്ടും ഇങ്ങനെയൊരു ചായ അഡിക്റ്റായ ഭാര്യയെ എന്നായിരുന്നു ഡയാനയുടെ കമന്റ്. ഇനിയും വീഡിയോകള്‍ പ്രതീക്ഷിക്കുന്നു. പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും. വീഡിോ നല്ല രസമുണ്ട്. നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി സ്‌നേഹം അറിയിച്ചത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X