ബിഗ്ബോസിൽ നടക്കുന്നത് വലിയ കളികൾ!! അർച്ചനയെ പുറത്താക്കിയത് ആസൂത്രിതം, എല്ലാം പൊളിച്ചടുക്കി ദീപൻ

അർച്ചനയെ പുറത്താക്കിയത് വ്യക്തിപരമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ദീപൻ

Recommended Video

അർച്ചനയെ പുറത്താക്കിയത് മനഃപൂർവമെന്ന് ദീപന്റെ വെളിപ്പെടുത്തൽ | filmibeat Malayalam

മലയാളം ബിഗ്ബോസ് സീസൺ 1 ന്റെ അവസാന എലിമിനേഷനായിരുന്നു ഇന്നലെ (സെപ്റ്റംബർ 23) ന് നടന്നിരുന്നത്. ശേഷിച്ച എഴ് പേരിൽ നിന്ന് 6 പേർ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലയിൽ പ്രവേശിച്ചു. സുരേഷ്, അതിഥി, ശ്രീനീഷ് ഇവർ ആദ്യം തന്നെ സെലക്ട് ആയിരുന്നു. സാബു , ഷിയാസ്, അർച്ചന പേളി എന്നിവരിൽ നിന്ന് അർച്ചന പുറത്തു പോകുകയായിരുന്ന. ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാർഥിയായിരുന്നു അർച്ചന. അർച്ചന ഔട്ട് ആകുമെന്ന് ഒരിക്കൽ പോലും പ്രേക്ഷകർ ആരും വിചാരിച്ചിരുന്നില്ല. അർച്ചനയെ പുറത്താക്കിയതിനെതിരെ നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിയിലൂടെ ഉയർന്ന് വരുന്നുണ്ട്.

അർച്ചനയെ എലിമിനേറ്റ് ചെയ്തതിനെതിരെ ബിഗ് ബോസ് മത്സരാർഥിയും നടനുമായ ദീപൻ മുരളി. എഷ്യനെറ്റ് ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ദീപൻ ഇക്കാര്യം തുറന്നടിച്ചത്. ഇതുവരെ ബിഗ്ബോസ്ഹൗസിൽ നിന്ന് പുറത്തു പോയ ഒരാൾ പോലും അകത്തുള്ള മത്സരാർഥികളെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ലായിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ അർച്ചനയ്ക്ക് ഫുൾ സപ്പോർട്ടുമായി ദീപൻ കൂടെയുണ്ടായിരുന്നു. അർച്ചനയെ പുറത്താക്കിയത് വ്യക്തിപരമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ദീപൻ വെട്ടിത്തുറന്ന് പറയുകയാണ്. അർച്ചനെ പിന്തുണച്ചതിന് സോഷ്യൽ മീഡിയയിലൂടെ നിരവധി ആക്രമണങ്ങൾക്ക് താൻ ഇരയായിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. ദീപന്റെ വാക്കുകൾ ഇങ്ങനെ.

ബിഗ്ബോസ് നിലനിർത്തേണ്ടത് ഇവരെ

ബിഗ്ബോസ് നിലനിർത്തേണ്ടത് ഇവരെ

ബിഗ്ബോസിൽ നിന്ന് പുറത്തു പോയതിനു ശേഷം ഒരു മത്സരാർഥി പോലും അകത്തുള്ള ബാക്കി അംഗങ്ങളെ പിന്തുണച്ചിട്ടില്ല. എന്നാൽ ഒരു പ്രേക്ഷകൻ എന്ന നിലയിലും ബിഗ്ബോസ് ഹൗസിൽ ഉണ്ടായിരുന്ന ഒരു മത്സരാർഥി എന്ന നിലയിലും അർച്ച, രഞ്ജിനി, സാബു എന്നിവരെ പുറത്തു പോയ ശേഷവും താൻ പിന്തുണച്ചിരുന്നു. നന്നാ.യി ടാസ്ക്ക് ചെയ്യുകയും ശരിയായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് ബിഗ് ബോസ് ഹൗസിൽ നിലനിർത്തേണ്ടത് എന്നാണ് തന്റെ അഭിപ്രായമെന്ന് ദീപൻ പറഞ്ഞു.

സൈബർ ആക്രണം

സൈബർ ആക്രണം

അർച്ചനയേയും സാബുവിനേയും പരിന്തുണച്ചിനു ശേഷം സോഷ്യൽ മീഡിയയിലൂടെ തനിയ്ക്ക് നേരെ സൈബർ ആക്രമണവും രൂക്ഷമായ വ്യക്തി ഹത്യയും നേരിടേണ്ടി വന്നു. അവരെ പിന്തുണച്ചതിന്റെ പേരിൽ തനിയ്ക്ക് കേൾക്കാൻ തെറിയെന്നും ബാക്കിയുണ്ടായിരുന്നില്ല. പേളി, ഷിയാസ് ഫാൻസ് എന്നു പറഞ്ഞവരായിരുന്നു ഇതിന്റെ പിന്നിൽ. എന്നാൽ ഇവയെല്ലാം ഫേക്ക് ഐഡികളായിരുന്നു. കൂടാതെ മറ്റൊരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എന്നെ അതിൽ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് ചാനലിന്റെ ഫേസ്ബുക്ക് പേജിലേയ്ക്ക് നിരന്തരം സന്ദേശ പ്രവാഹമായിരുന്നു. ഫേക്ക് ഐഡികളിൽ നിന്നാണ് ഇത്തരത്തിലുളള സന്ദേശം എത്തിയിരുന്നത്.

ഗെയിം പ്ലാനിങ്

ഗെയിം പ്ലാനിങ്

ആത്മാർഥമായി ടാസ്ക്ക് ചെയ്യുകയും വീട്ടിൽ കൃത്യമായി നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് അർച്ചന. ഇവർക്ക് നേരെ നോമിനേഷനിൽ കൃത്യമായ കാരണം പോലും ഉന്നയിക്കാൻ മറ്റുളളവർക്ക് ഇല്ലായിരുന്നു. പലരും നോമിനേറ്റ് ചെയ്തിട്ട് പറ‍ഞ്ഞ കാര്യങ്ങൾ ഒന്നാണ്. ശക്തരായ രണ്ട് മത്സരാർഥികളാണ് സാബുവും അർച്ചനയും എന്നാണ് നോമിനേഷനിൽ ശ്രീനീഷും ഷിയാസും പറഞ്ഞത്. ഇവർ രണ്ടു പേരും ഓരേ കിടക്കയിൽ കിടന്നു ഉറങ്ങുന്നവരാണ്. നോമിനേഷനിൽ ഓരേ കാര്യം പറഞ്ഞതിനു പിന്നിൽ കൃത്യമായ ഗെയിം പ്ലാനിങ്ങാണെന്ന് വിശ്വസിക്കുന്നെന്നും ദീപൻ പറഞ്ഞു.

സുരേഷേട്ടൻ പേളിയെ നോമിനേറ്റ് ചെയ്തു

സുരേഷേട്ടൻ പേളിയെ നോമിനേറ്റ് ചെയ്തു

സുരേഷേട്ടന് രണ്ടു പേരെ നേരിട്ട് നോമിനേറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ സ്ട്രോം​ഗ് പ്ലെയറായ പേർളിയെ നോമിനേറ്റു ചെയ്തു. എന്ത് കൊണ്ടാണ് അങ്ങനെ ചെയ്തത്. പലരുമായും അടുത്തു പെരുമാറി അവരുടെ അടുപ്പം പിടിച്ചു പറ്റി സേഫാക്കാൻ ശ്രമിക്കുകയാണ് ചിലർ. നമ്മുക്കൊരാളെ നമ്മുടെ മകളായോ സഹോദരിയായോ തോന്നിയാൽ പിന്നെ അവരുടെ തെറ്റ് ചൂണ്ടിക്കാട്ടാനോ അവരെ നോമിനേറ്റ് ചെയ്യാനോ സാധിക്കില്ല. ഇത്തരം ​കളികളാണ് ബിഗ്ബോസ് ഹൗസിൽ നടക്കുന്നത്.

 ചിലർ ഷോയിൽ എത്തിയ ഫുൾ ഫ്ലാനീങ്ങോടെ

ചിലർ ഷോയിൽ എത്തിയ ഫുൾ ഫ്ലാനീങ്ങോടെ

ചിലർ ബിഗ് ബോസ് ഷോയിൽ എത്തിയത് ഫുൾ ഫ്ലാനിങ്ങോടെയാണ്. താൻ ഷോയിൽ പങ്കെടുക്കുന്ന കാര്യം അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞിരുന്നില്ല. എന്നാൽ ഷോയിൽ നിന്ന് പുറക്കു വന്നതിനു ശേഷമാണ് ചിലരുടെ പിആർ ഏജൻസികളെ കുറിച്ചും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൂടി നടക്കുന്ന പ്രചരണങ്ങളെ കുറിച്ചും അറിഞ്ഞത്. ഇങ്ങനെ വ്യക്തമായ അജണ്ടയും ഫ്ലാനിങ്ങുമില്ലാതെ ഷോയിൽ വന്നവരാണ് ശരിയ്ക്കും പെട്ടു പോയത്. ബിഗ് ബോസ് ഹൗസിലെ സ്ട്രോങ് പ്ലേയേഴ്സിനെ മാത്രമാണ് ചിലർ നോമിനേറ്റ് ചെയ്യുന്നത്. വീക്ക് മത്സരാർഥികളായ ശ്രീനീഷിനേയും പേളിയേയും ആരും അവിടെ നോമിനേറ്റ് ചെയ്യുന്നില്ല.. ഇതൊക്കെ ഭയങ്കര കളിയുടെ ഭാഗമാണ്.

 സാബു വിജയിക്കണം

സാബു വിജയിക്കണം

സാബു ബിഗ്ബോസിന്റെ സീസൺ 1 ൽ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹം. പെട്ടെന്ന് സ്വഭാവം മാറുന്നവരെ ഒരിക്കലും സമൂഹത്തിന് ഗുണകരമായി തോന്നിയിട്ടില്ല. ബിഗ് ബോസ് ഹൗസിൽ ചിലർ മലയാളം പോലും സംസാരിക്കാൻ അറിയില്ല. മറ്റു ചിലരാണെങ്കിലോ ദേഷ്യം വന്നാൽ മാന്യമല്ലാത്ത പല ഭാഷകളുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവരൊക്കെ സേഫായി മുന്നോട്ട് പോകുകയാണ്. എന്നാൽ ബിഗ് ബോസിൽ ശക്തരായ,യോഗ്യതയുളള വ്യക്തി വിന്ന് ചെയ്യണമെന്നാണ് ആഗ്രഹമെന്നും ദീപൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X