ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ആഘോഷം! വിവാഹ വാര്‍ഷികം ആഘോഷിച്ച് ബിഗ് ബോസ് താരം ദീപന്‍ മുരളി

മലയാള ടെലിവിഷനിലെ മുന്‍നിര താരങ്ങളിലൊരാളാണ് ദീപന്‍ മുരളി. ഒരുപാട് സീരിയലുകളില്‍ നായകനായും സഹനടനായിട്ടുമൊക്കെ ദീപന്‍ തിളങ്ങി നില്‍ക്കുകയാണ്. ഇടയ്ക്ക് അവതാരകനായിട്ടും പ്രത്യക്ഷപ്പെടാറുണ്ട്. ടെലിവിഷനില്‍ എത്ര പരമ്പരകള്‍ ചെയ്താലും ലഭിക്കാത്ത ജനപ്രീതിയാണ് ബിഗ് ബോസിലെത്തുമ്പോള്‍ കിട്ടാറുള്ളത്. ദീപന്റെ കാര്യത്തിലും അങ്ങനെയായിരുന്നു.

മലയാള ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാര്‍ഥിയായിരുന്നു ദീപന്‍ മുരളിയും അര്‍ച്ചന സുശീലനും. കുടുംബങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദത്തിലാണ് ഇരുവരും. ഇപ്പോഴിതാ ദീപന്റെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി കൊണ്ടിരിക്കുന്നത്.

ദീപന്റെ വിവാഹ വാര്‍ഷികം

ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു ദീപന്‍ മുരളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറംലോകം അറിയുന്നത്. അതിന് പ്രധാന കാരണം അര്‍ച്ചനയായിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് മാസത്തിനുള്ളിലായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. അതിനാല്‍ തന്നെ ഭാര്യയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയായിരുന്നു ദീപന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത്. 2018 ഏപ്രില്‍ 28 നായിരുന്നു ദീപന്‍ മുരളിയും മായയും തമ്മിലുള്ള വിവാഹം നടക്കുന്നത്.നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ അടുത്ത ബന്ധു കൂടിയായിരുന്നു മായ.

 ദീപന്റെ വിവാഹ വാര്‍ഷികം

വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നെങ്കിലും അമ്മയുടെ മരണം ഇതിനിടയില്‍ നടന്നത് കൊണ്ടായിരുന്നു ഏപ്രിലിലേക്ക് മാറ്റിയത്. വീണ്ടുമൊരു ഏപ്രില്‍ 28 വന്നപ്പോള്‍ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ദീപനും മായയും. കൂട്ടിന് മകള്‍ മേധസ്വിയും ഉണ്ട്. ഭാര്യ ഭര്‍ത്താക്കന്മാരായി ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് 730 ദിവസങ്ങളായി എന്നാണ് ദീപന്‍ പറയുന്നത്. വിവാഹ സമയത്തെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ആനിവേഴ്‌സറി സ്‌പെഷ്യലായി ദീപന്‍ തന്നെ സദ്യ ഒരുക്കിയിരുന്നു. ഒപ്പം മകള്‍ക്കൊപ്പം കേക്ക് മുറിച്ചും ആഘോഷം നടത്തി. ഈ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ ദീപന്‍ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

 ദീപന്റെ വിവാഹ വാര്‍ഷികം

ദീപനും മായയ്ക്കും ആശംസകള്‍ അറിയിച്ച് പ്രിയ കൂട്ടുകാരി അര്‍ച്ചന സുശീലനും എത്തിയിരുന്നു. വിവാഹത്തിനിടെ എടുത്തതും അതിന് മുന്‍പ് നടത്തിയ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളുമെല്ലാം അര്‍ച്ചന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ദീപന്റെ വിവാഹ വിരുന്നിനിടെ അര്‍ച്ചനയുടെയും സഹോദരങ്ങളുടെയും ഡാന്‍സ് വീഡിയോ വൈറലായിരുന്നു. അര്‍ച്ചനയും ചേച്ചി കല്‍പ്പനയും സഹോരന്‍ രോഹിത് സുശീലനും ചേര്‍ന്നായിരുന്നു ഡാന്‍സ് കളിച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ദീപന്റെ വിവാഹ വാര്‍ഷികം

കഴിഞ്ഞ ജൂലൈയിലാണ് ദീപനും മായയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മരിച്ച് പോയ അമ്മയുടെ പേര് സരസ്വതി എന്നാണ്. അതിന്റെമറ്റൊരു പര്യായമായ മേധസ്വി എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. അമ്മയുടെ സാന്നിധ്യം ഒരു പെണ്‍കുഞ്ഞിന്റെ രൂപത്തില്‍ ഞങ്ങളിലേക്ക് എത്തിയതാണെന്ന് ദീപന്‍ പറഞ്ഞിരുന്നു. മകളുടെ പേരിടല്‍ ചടങ്ങ് വലിയ ആഘോഷമായിട്ടാണ് നടത്തിയത്. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും ബിഗ് ബോസിലേ മത്സരാര്‍ഥികളുമെല്ലാം അന്ന് ചടങ്ങിന് വന്നിരുന്നു.

ദീപന്റെ വിവാഹ വാര്‍ഷികം

പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം, സീത എന്നിങ്ങനെ ഒരുപാട് സീരിയലികളില്‍ അഭിനയിച്ചാണ് ദീപന്‍ എന്നും മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. സൂരയാടല്‍ എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസിന്റെ ആദ്യ സീസണിലെത്തിയതോടെയാണ് ദീപനെ എല്ലാവരും കൂടുതലായി തിരിച്ചറിയുന്നത്. നല്ല തുടക്കം ലഭിച്ചിരുന്നെങ്കിലും മത്സരത്തിന്റെ പകുതിയില്‍ പുറത്താവുകയായിരുന്നു.

Read more about: deepan murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X