ആരെയും കാണാന്‍ പോലും സമ്മതിക്കാതെ കണ്ണുകെട്ടി ദീപനെ പുറത്താക്കി, ബിഗ്ബോസില്‍ നിന്നും മറ്റൊരാള്‍ കൂടി

Recommended Video

ആരെയും കാണാന്‍ പോലും സമ്മതിക്കാതെ കണ്ണുകെട്ടി ദീപനെ പുറത്താക്കി | filmibeat Malayalam

16 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ ബിഗ് ബോസില്‍ എലിമിനേഷന്‍ മുറുകിക്കൊണ്ടേയിരിക്കുകയാണ്. പ്രവചനാതീതമായ ലെവലിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആരോഗ്യപരമായ കാരണങ്ങളാണ് മനോജ് വര്‍മ്മയ്ക്ക് വിനയായതെങ്കില്‍ ഡേവിഡ് ജോണായിരുന്നു എലിമിനേഷനിലൂടെ ആദ്യമായി പുറത്തേക്ക് പോയത്. സിനിമയില്‍ അഭിനയിച്ചിട്ട് പോലും ലഭിക്കാത്തത്ര പ്രശസ്തിയും അഭിനന്ദനവുമാണ് തനിക്ക് ഇപ്പോള്‍ ലഭിക്കുന്നതെന്ന് ഡേവിഡ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഹിമ ശങ്കറായിരുന്നു പുറത്തുപോയത്. പിന്നീട് ശ്രീലക്ഷ്മിയും പോയി. ശ്രീലക്ഷ്മിക്ക് പിന്നാലെ മറ്റൊരാള്‍ കൂടി പരിപാടിയില്‍ നിന്നും പുറത്തായിരിക്കുകയാണ് ഇപ്പോള്‍.

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളാണ് ദീപന്‍ മുരളി. വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്ത നിരവധി പരമ്പരകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന പരമ്പരയില്‍ അഭിനയിക്കുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്കെത്തിയത്. ലഭിക്കുന്ന ടാസ്‌ക്കുകള്‍ പരമാവധി നന്നായി ചെയ്തും സ്വന്തം നിലപാട് വ്യക്തമാക്കിയും മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ദീപന്‍ പുറത്തായത്.

ഫോട്ടോ ക്രഡിറ്റ്: ഹോട്ട്സ്റ്റാര്‍

വീണ്ടുമൊരു എലിമിനേഷന്‍

വീണ്ടുമൊരു എലിമിനേഷന്‍

മത്സരും ടാസക്കുമൊക്കെ മുന്നേറുന്നതിനിടയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ് എലിമിനേഷന്‍. പ്രേക്ഷകരുടെ വോട്ടിങ്ങും സഹതാരങ്ങളുടെ നോമിനേഷനുമൊക്കെ എലിമിനേഷനില്‍ നിര്‍ണ്ണായകമാണ്. കഴിഞ്ഞ ദിവസത്തെ എലിമിനേഷന്‍ എപ്പിസോഡ് അവസാനിക്കുന്നതിനിടയില്‍ വീണ്ടുമൊരാള്‍ കൂടി പുറത്തേക്ക് പോവേണ്ടി വരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ശ്രിനിഷ് അരവിന്ദ്, ദീപന്‍ മുരളി, അതിഥി ഈ മുന്നുപേരായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ പുറത്തുപോയേക്കുെമന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ദീപന്‍ മുരളിയുടെ മത്സരം അവസാനിച്ചു

ദീപന്‍ മുരളിയുടെ മത്സരം അവസാനിച്ചു

പെട്ടി റെഡിയാക്കി വെക്കാന്‍ മൂവരോടും ആവശ്യപ്പെട്ടിരുന്നു. സ്വന്തം പ്രകടനം വിലയിരുത്തുന്നതിനായി ഇവരെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. മൂവരും അവരവരുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്തിക്കഴിഞ്ഞതിന് പിന്നാലെയാണ് ദീപന്‍ മുരളിയാണ് പുറത്തേക്ക് പോവുന്നതെന്ന് ബിഗ് ബോസ് അറിയിച്ചത്. കൂടെയുള്ളവര്‍ പോലും ഇത്തരത്തിലൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. അതിഥിയോ ശ്രിനിഷോ ആയിരിക്കും പുറത്തേക്ക് പോവുന്നതെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ദീപനായിരുന്നു ഇത്തവണ പുറത്തേക്ക് പോവാന്‍ ഗേറ്റ് തുറന്നുകൊടുത്തത്.

കണ്ണുകെട്ടി പുറത്തേക്ക് കൊണ്ടുപോയി

കണ്ണുകെട്ടി പുറത്തേക്ക് കൊണ്ടുപോയി

കണ്‍ഫെഷന്‍ റൂമില്‍ നിന്നും കണ്ണുകെട്ടിയാണ് ദീപനെ പുറത്തേക്ക് കൊണ്ടുപോയത്. കറുത്ത വസ്ത്രവും കണ്ണുകെട്ടലുമൊക്കെയായപ്പോള്‍ മറ്റുള്ളവര്‍ അമ്പരന്നിരിക്കുകയായിരുന്നു. മുന്‍പ് പുറത്തുപോയവരാരെയും ഇത്തരത്തിലായിരുന്നില്ല പുറത്തേക്ക് കൊണ്ടുപോയത്. ബിഗ് ബോസിന്റെ നീക്കങ്ങളെക്കുറിച്ച് ഒന്നും മനസ്സിലാവാതെ അമ്പരന്നുനില്‍ക്കുകയായിരുന്നു എല്ലാവരും.

സഹിക്കാനാവാതെ അര്‍ച്ചന

സഹിക്കാനാവാതെ അര്‍ച്ചന

ദീപന്‍ മുരളിയുടെ അടുത്ത സുഹൃത്താണ് അര്‍ച്ചന. ഒരേ മേഖലയിലുള്ളവരും നേരത്തെ തന്നെ അറിയാവുന്നവരുമായ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദീപന്‍ പുറത്തുപോവുന്നതിന് മുന്‍പ് തന്നെ അര്‍ച്ചനയ്ക്ക് മോശം കാര്യമെന്തോ സംഭവിക്കാന്‍ പോവുന്നുവെന്ന് തോന്നിയിരുന്നു. ഇതേക്കുറിച്ച് അര്‍ച്ചന പറയുകയും ചെയ്തിരുന്നു. ദീപനാണ് പുറത്തുപോവുന്നതെന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു താരം. താരത്തിന്റെ വികാരപ്രകടനം ഏവരേയും വേദനിപ്പിക്കുന്ന തരത്തിലായിരുന്നു.

ദീപന്‍ പറഞ്ഞത്?

ദീപന്‍ പറഞ്ഞത്?

ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയ ശ്രീലക്ഷ്മിയോടും പുറത്തേക്ക് പോവാന്‍ തയ്യാറായി നില്‍ക്കുന്ന ദീപനോടും അവരവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനായി മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. അവരവരുടെ അനുഭവം പങ്കുവെച്ചാണ് ഇരുവരും വേദി വിട്ടത്. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുകയും മറ്റൊരാള്‍ക്ക് സ്‌നേഹം നല്‍കുന്നതിനായി ശ്രമിക്കണമെന്നുമായിരുന്നു താരം പറഞ്ഞത്. ദീപന്റെ വാക്കുകള്‍ കൂടി കേട്ടതോടെ അര്‍ച്ചനയുടെ സങ്കടം ഇരട്ടിക്കുകയായിരുന്നു

യാത്ര പോലും പറയാതെ

യാത്ര പോലും പറയാതെ

പതിവ് പോലെയായിരുന്നില്ല ഇത്തവണത്തെ യാത്രയയപ്പ്. എല്ലാവരോടും യാത്ര പറയാന്‍ പോലും ദീപന് അവസരം നല്‍കാതിരുന്നതില്‍ പലരും അസ്വസ്ഥരായിരുന്നു. പേളി മാണി ഇതേക്കുറിച്ചുള്ള പരാതി മോഹന്‍ലാലിനോട് പറയുകയും ചെയ്തിരുന്നു. പുതിയ ക്യാപ്റ്റനായി നിയമിതയായിരിക്കുകയാണ് പേളി. താരത്തിന്റെ പരാതിയെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നില്ല. ദീപന്‍ പോയെന്നറിഞ്ഞപ്പോള്‍ തുടങ്ങിയ അര്‍ച്ചനയുടെ കരച്ചിലടക്കാന്‍ മറ്റുള്ളവരും പാടുപെടുകയായിരുന്നു. ദീപന് വേണ്ടി അര്‍ച്ചന നന്നായി പെര്‍ഫോം ചെയ്യണമെന്നായിരുന്നു രഞ്ജിനി പറഞ്ഞത്.

ശരികേടുണ്ടെന്ന് സാബു

ശരികേടുണ്ടെന്ന് സാബു

ദീപനെ നോമിനേറ്റ് ചെയ്തതില്‍ ഖേദമുണ്ടെന്ന് കഴിഞ്ഞ ദിവസം സാബു വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ സേഫാക്കുന്നതിന് വേണ്ടി, വികാരത്തിന്റെ പുറത്താണ് താന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം ശനിയാഴ്ചത്തെ എപ്പിസോഡില്‍ പറഞ്ഞിരുന്നു. ഞായറാഴ്ചത്തെ എപ്പിസോഡിലും അദ്ദേഹം നോമിനേറ്റ് ചെയ്തത് ദീപനെയായിരുന്നു. ദീപനെ നോമിനേറ്റ് ചെയ്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പോയതില്‍ ഒരു ശരികേടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X