ബിഗ് ഹൗസിന് പുറത്തുള്ളവരും ശക്തരാണ്! രഞ്ജിനിയും ദീപനും ഡേവിഡും കണ്ടുമുട്ടി! ചിത്രം വൈറലാവുന്നു!

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ബിഗ് ബോസില്‍ മാറ്റുരയ്ക്കാനെത്തിയത്. ഇടയ്ക്ക് വെച്ച് കാലിടറി പലരും മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. മറ്റ് ചിലരാവട്ടെ ആരോഗ്യപരമായ പ്രശ്‌നങ്ങളുമായാണ് പോയത്. മോഡലും നടനുമായ ഡേവിഡ് ജോണായിരുന്നു ആദ്യം പുറത്തേക്ക് പോയത്. സിനിമയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രശസ്തിയാണ് തനിക്ക് ബിഗ് ബോസിലൂടെ ലഭിച്ചതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എയര്‍പോര്‍ട്ടിലും മറ്റും വെച്ച് ആളുകള്‍ തിരിച്ചറിഞ്ഞതും സംസാരിക്കാനൊക്കെ വന്നതിനെക്കുറിച്ചൊക്കെ താരം പറഞ്ഞിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടി ഇതായിരുന്നു തന്നെ ആകര്‍ഷിച്ച ഘടകമെന്നും ആ ആഗ്രഹം സാധിച്ചാണ് താന്‍ മടങ്ങുന്നതെന്നും താരം പറഞ്ഞിരുന്നു.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ദീപന്‍ മുരളിയും രഞ്ജിനി ഹരിദാസും. ഇടയ്ക്ക് വെച്ച് കാലിടറിയാണ് ഇരുവരും പിന്‍വാങ്ങിയത്. പുറത്തുവന്നതിന് ശേഷമാണ് ഇരുവരും ബിഗ് ബോസ് പരിപാടി കണ്ടത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ട്രോളുകളുമൊക്കെ അപ്പോഴാണ് കണ്ടതെന്നും തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും ഇരുവരും പറഞ്ഞിരുന്നു. സാബുമോന്‍ ആര്‍മി ഗ്രൂപ്പിലും രഞ്ജിനിയെത്തിയിരുന്നു. നിലവിലുള്ളവരില്‍ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് സാബു. പരിപാടിയിലത്തി നേരിട്ടപടഴകിയതിന് ശേഷമാണ് അദ്ദേഹത്തെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറിയതെന്ന് രഞ്ജിനി പറഞ്ഞിരുന്നു. അടുത്ത കൂട്ടുകാരായി തുടരുന്നതിനിടയിലായിരുന്നു രഞ്ജിനി പടിയിറങ്ങിയത്.

Big Boss

അര്‍ച്ചന സുശീലന്റെ അടുത്ത സുഹൃത്താണ് ദീപന്‍ മുരളി. പരിപാടിയിലെത്തുന്നതിന് മുന്‍പേ ഇവര്‍ സുഹൃത്തുക്കളായിരുന്നു. അതാത് ദിവസത്തെ മത്സരത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞാണ് അര്‍ച്ചന ദീപനെ യാത്രയാക്കിയത്. പുറത്തിറങ്ങിയതിന് ശേഷവും ശക്തമായ പിന്തുണയാണ് ദീപന്‍ താരത്തിന് നല്‍കുന്നത്. അടുത്തിടെ മുട്ടന്‍ വഴക്കുണ്ടായപ്പോള്‍ തളരരുതെന്നും പ്രാര്‍ത്ഥനയും പിന്തുണയുമായി താനൊപ്പമുണ്ടെന്നും താരം കുറിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തി നാളുകളേറെ കഴിയുന്നതിനിടയിലാണ് രഞ്ജിനിയും ദീപനും ഡേവിഡും കണ്ടുമുട്ടിയത്. ദീപന്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X