»   » അച്ഛനും മകളും ഒന്നിച്ചഭിനയിച്ചാല്‍ എങ്ങനെയിരിക്കും? കാണൂ

അച്ഛനും മകളും ഒന്നിച്ചഭിനയിച്ചാല്‍ എങ്ങനെയിരിക്കും? കാണൂ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരറാണി ദീപികയ്ക്ക് സ്വന്തം അച്ഛനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. സിനിമയിലല്ല കെട്ടോ, പരസ്യത്തിലാണ് ദീപികയും അച്ഛനും ഒന്നിക്കുന്നത്. ഏഷ്യന്‍ പെയ്ന്റ്‌സിന്റെ വ്യത്യസ്തമാര്‍ന്ന പരസ്യമാണ് എത്തിയിരിക്കുന്നത്.

ബോളിവുഡ് ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ദീപിക പദുക്കോണ്‍ ഒട്ടേറെ പരസ്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഏഷ്യന്‍ പെയ്ന്റ്‌സിന്റെ പരസ്യത്തില്‍ ഇതാദ്യമായാണ്. അതിനു കാരണവുമുണ്ട്, ഏഷ്യന്‍ പെയ്ന്റ്സിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് താരമിപ്പോള്‍. ദീപിക തന്റെ അച്ഛനൊപ്പം അഭിനയിക്കുന്നത് കാണൂ...

അച്ഛനും മകളും ഒന്നിച്ചഭിനയിച്ചാല്‍ എങ്ങനെയിരിക്കും? കാണൂ

സിനിമയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും പ്രകാശ് പദുക്കോണിന് അഭിനയിക്കാനും കഴിവുണ്ടെന്ന് പരസ്യം കാണുമ്പോള്‍ തന്നെ പറയാം. അച്ഛനൊപ്പമുള്ള ദീപികയുടെ പരസ്യം ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

അച്ഛനും മകളും ഒന്നിച്ചഭിനയിച്ചാല്‍ എങ്ങനെയിരിക്കും? കാണൂ

തന്റെ അച്ഛന്‍ നല്ലൊരു സുഹൃത്താണെന്ന് ദീപിക ഇതിനുമുന്‍പ് പറഞ്ഞിട്ടുണ്ട്. പരസ്യത്തിലും ആ സ്‌നേഹ പ്രകടനങ്ങള്‍ കാണാം. തന്റെ പ്രിയപ്പെട്ട അച്ഛനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ദീപിക സന്തോഷത്തിലുമാണ്.

അച്ഛനും മകളും ഒന്നിച്ചഭിനയിച്ചാല്‍ എങ്ങനെയിരിക്കും? കാണൂ

ഏഷ്യന്‍ പെയ്ന്റ്‌സിന്റെ പുതിയ പരസ്യത്തിലാണ് ദീപികയും പ്രകാശും ഒന്നിക്കുന്നത്. മറ്റൊരു പെണ്‍കുട്ടിയും പരസ്യത്തില്‍ ഉണ്ട്. രണ്ടു സുഹൃത്തുക്കളുടെ സൗഹൃദമാണ് പരസ്യത്തില്‍ വരച്ചുകാട്ടുന്നത്.

അച്ഛനും മകളും ഒന്നിച്ചഭിനയിച്ചാല്‍ എങ്ങനെയിരിക്കും? കാണൂ

ആദ്യം പ്രിയപ്പെട്ട അമ്മയ്‌ക്കൊപ്പം, ഇപ്പോള്‍ അച്ഛനൊപ്പം എന്നാണ് ദീപിക പറഞ്ഞത്. നേരത്തെ ദീപിക അമ്മ ഉജ്വലയ്‌ക്കൊപ്പം ജ്വല്ലറി പരസ്യത്തില്‍ അഭിനയിച്ചിരുന്നു.

അച്ഛനും മകളും ഒന്നിച്ചഭിനയിച്ചാല്‍ എങ്ങനെയിരിക്കും? കാണൂ

മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ് ദീപികയുടെ അച്ഛന്‍ പ്രകാശ് പദുക്കോണ്‍.

അച്ഛനും മകളും ഒന്നിച്ചഭിനയിച്ചാല്‍ എങ്ങനെയിരിക്കും? കാണൂ

അച്ഛനും മകളും ഒന്നിച്ചഭിനയിച്ച ഏഷ്യന്‍ പെയ്ന്റ്‌സിന്റെ പരസ്യം കാണൂ....

English summary
Deepika Padukone has brought another member of her family to share the screen with her. Last time it was mommy dearest, this time Pa Prakash Padukone can be seen endorsing a paint brand with Deepika.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam