ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന നിങ്ങള്‍ ഈ ചെയ്തത് ശരിയല്ല! ദീപ്തിയെ രൂക്ഷമായി വിമര്‍ശിച്ച് ഫാന്‍സ്
യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ദീപ്തി സീതത്തോട്. വര്‍ഷങ്ങളായി അറിയാവുന്ന കുഞ്ഞാവ എന്ന നിധീഷും ദീപ്തിയും അടുത്തിടെയായിരുന്നു വിവാഹിതരായത്. തുടക്കം മുതല്‍ എല്ലാ വിശേഷങ്ങളും അവര്‍ വീഡിയോയിലൂടെ പങ്കിടുന്നുണ്ടായിരുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. വീടുപണിക്ക് തുടക്കമിട്ടതിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. ഇടയ്ക്ക് പ്രഗ്നന്റായിരുന്നെങ്കിലും അബോര്‍ഷനായി പോയതിനെക്കുറിച്ചും ദീപ്തി തുറന്ന് സംസാരിച്ചിരുന്നു. രണ്ട് തവണ അങ്ങനെ സംഭവിച്ചു. ട്രീറ്റ്‌മെന്റുകളൊക്കെ നടക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. വിശേഷം ഉണ്ട് കേട്ടോ എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ. ഞങ്ങളുടെ കുഞ്ഞ്, ഡബിള്‍ പ്രഗ്നന്‍സി എന്ന് ഫോട്ടോയിലും കുറിച്ചിരുന്നു. ഈ ക്യാപ്ഷനും വീഡിയോയുമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ഞങ്ങളുടെ ഷിറ്റ്‌സു ഗര്‍ഭിണികളാണ്. ഇവരുടെ പ്രസവം കോംപ്ലിക്കേറ്റഡാണെന്ന് കേട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രസവം കാണും. ആ സമയമാവുമ്പോഴേക്കും കണ്ണൂര്‍ അമ്മു വരും. അവള്‍ക്ക് ഷിറ്റ്‌സുവിന്റെ പ്രസവമെടുത്ത് പരിചയമുണ്ട്. വയനാട്ടിലേക്ക് പോവണമെന്ന് കരുതിയതാണ്. അതിനിടയിലാണ് ഇവരുടെ പ്രസവം. അമ്മയ്ക്കും ഇപ്പോള്‍ തീരെ വയ്യാത്ത അവസ്ഥയാണ്. അമ്മയുടെ കാര്യം പോലും കൃത്യമായി ചെയ്യാനാവുന്നില്ല. വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇയര്‍ ബാലന്‍സില്ലാത്തത് കാരണം നില്‍ക്കുമ്പോള്‍ വീഴാന്‍ പോവുകയാണ്. കാലൊക്കെ ഞെട്ടുന്നത് കാരണം ഉറങ്ങാനും പറ്റുന്നില്ല. ഞാനും കുഞ്ഞാവയുമൊക്കെ കൂടിയാണ് പണികളെല്ലാം ചെയ്യുന്നത്. അമ്മയ്ക്കും കൂടി വയ്യാതായതോടെ എനിക്ക് വീഡിയോ ഒന്നും ചെയ്യാന്‍ തോന്നുന്നുണ്ടായിരുന്നില്ല. എടുത്ത് വെച്ചത് എഡിറ്റ് ചെയ്യാനും, പോസ്റ്റ് ചെയ്യാനും പറ്റുന്നില്ല.

ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമാവാന്‍ പോവുകയാണ്. കുറേ പേര്‍ക്കൊക്കെ ഓര്‍മ്മയുണ്ടെന്ന് തോന്നുന്നു. വിഷസൊക്കെ വരുന്നുണ്ട്. ഈയ്യിടെ ഞാന്‍ ജെമിനിയോട് ഞങ്ങളുടെ ബേബിയുടെ ഫോട്ടോ സെറ്റാക്കി തരാന്‍ പറഞ്ഞിരുന്നു. നല്ല ക്യൂട്ട് ഫോട്ടോയായിരുന്നു കിട്ടിയത്. സൂക്ഷിച്ച് നോക്കിയാല്‍ അതില്‍ അഞ്ച് കൈകള്‍ കാണാമെന്നും ദീപ്തി പറയുന്നുണ്ടായിരുന്നു.
ഈ ക്യാപ്ഷന്‍ വേണ്ടായിരുന്നു. വെറുപ്പിക്കരുത് കൊച്ചേ എന്ത് ക്യാപ്ഷനാണ്. വിശേഷം ഉണ്ടെന്ന് കണ്ടാല്‍ കുറേപേര്‍ വീഡിയോ കാണും, ബുദ്ധി കൊള്ളാം, തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.ഒരു കുഞ്ഞിന് വേണ്ടി ഇത്രയും ബുദ്ധിമുട്ടുകയും ആഗ്രഹിക്കുകയും ചെയ്യുന്ന സമയത്തു തെറ്റിധരിപ്പിക്കുന്ന തരത്തിൽ ഉള്ള ക്യാപ്ഷൻസ് ഇടുന്നത് ഒരുപാടു ആൾക്കാരെ നെഗറ്റീവ് ആയി ചിന്തിപ്പിക്കുവാൻ ഇടയുണ്ട്.
നിങ്ങൾക്ക് കുഞ്ഞുണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരെയും നിങ്ങൾ പോയ പാത പിന്തുടർന്നാൽ ഞങ്ങൾക്കും കുഞ്ഞുണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്നവരും വീഡിയോ ക്ലിക്ക് ചെയ്യും. നിങ്ങളുടെ ക്ലിക്ക് ബൈറ്റ് ന് വേണ്ടി നിങ്ങൾ തന്നെ മനുഷ്യരുടെ മനസ് വേദനിച്ച ചീത്തവിളികൾ കേൾക്കേണ്ടി വരും. വേണ്ടാത്ത നെഗറ്റീവ് ഒഴിവാക്കാവുന്നതല്ലേ ഉള്ളൂ.
നിങ്ങൾക് പ്രാന്തുണ്ടോ, എന്തിനാ ഇങ്ങനത്തെ കാപ്‌ഷൻ കൊടുക്കുന്നെ ഒരു കുഞ്ഞിന് വേണ്ടി ഇരിക്കുന്ന നിങ്ങളല്ലേ ഇതൊക്കെ ഇത്ര നിസ്സാരം ആയി കാണുന്നത്. കഷ്ട്ടം തന്നെ. കൂടുതൽ ഒന്നും പറയുന്നില്ല. നിങ്ങടെ വീഡിയോ ഇപ്പോൾ കാണാൻ തന്നെ തോന്നുന്നില്ല. ഈ ക്യാപ്ഷനെപ്പറ്റി കനത്ത നാലു വാചകങ്ങൾ എഴുതി പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചതാണ്. ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന നിങ്ങളെ അധികം വേദനിപ്പിക്കേണ്ടെന്ന് തോന്നി. അടുത്ത വീഡിയോയിൽ ഇതിനെപ്പറ്റി ഒരു വിശദീകരണം കൊടുക്കണം. നിങ്ങളുടെ പ്രേക്ഷകർ അത് അർഹിക്കുന്നുണ്ട്. നിരവധി പേരായിരുന്നു ദീപ്തിയുടെ ക്യാപ്ഷനെ വിമര്‍ശിച്ചെത്തിയത്.


Click it and Unblock the Notifications