എനിക്ക് തെറ്റുപറ്റിപ്പോയി! ഞാന്‍ അങ്ങനെ ചെയ്യരുതായിരുന്നു! ക്ഷമ പറഞ്ഞ് ദീപ്തി! സംഭവിച്ചത്?
വീണ്ടും പ്രഗ്നന്റാണെന്ന് പറഞ്ഞുള്ള ദീപ്തി സീതത്തോടിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. വീട്ടിലെ പട്ടികളുടെ കാര്യമായിരുന്നു ദീപ്തി പറഞ്ഞത്. ഇങ്ങനെയൊരു ക്യാപ്ഷന്‍ വേണ്ടിയിരുന്നില്ലെന്നായിരുന്നു വിമര്‍ശനം. വീഡിയോ വൈറലായതിന് പിന്നാലെയായി ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദീപ്തി. ആ കണ്ടന്റില്‍ നിന്നാണ് ഞാന്‍ തമ്പ് നെയില്‍ ഇട്ടത്. എന്നെ സംബന്ധിച്ച് ഇവരുടെ പ്രഗ്നന്‍സി ഒരു മനുഷ്യന്റേത് പോലെ തന്നെയായാണ് കാണുന്നത്. വീഡിയോ ഫുള്‍ കാണുന്നവര്‍ക്ക് അത് മനസിലാവും. ആ വീഡിയോയില്‍ ഇല്ലാത്തതൊന്നും ക്യാപ്ഷനില്‍ ഇല്ല. പിന്നീട് ചിന്തിച്ചപ്പോള്‍ എനിക്കും വേണ്ടെന്ന് തോന്നി. ആള്‍ക്കാര്‍ പെട്ടെന്ന് ശ്രദ്ധിക്കാന്‍ വേണ്ടിയോ, ആളുകളെ തെറ്റിദ്ധരിപ്പിക്കാനോ വേണ്ടി ചെയ്തതല്ല. സന്തോഷത്തോടെയായിരുന്നു ആ ക്യാപ്ഷന്‍ കൊടുത്തത്. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് തോന്നുന്നവരോട് ഞാന്‍ എന്റെ മിസ്‌റ്റേക്ക് മനസിലാക്കി ക്ഷമ ചോദിക്കുന്നു.
വീടുപണിയുടെ കാര്യങ്ങളൊക്കെയായി നല്ല തിരക്കിലാണ്. അതാണ് വീഡിയോ ഒന്നും കൃത്യമായി വരാത്തത്. വീട് പണിയുടെ കാര്യങ്ങള്‍ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ഇപ്പോള്‍ റീച്ച് കുറവാണ്. നൂറു പേര് കണ്ടാലും വീഡിയോ ഇടും. അതെന്തായാലും നിര്‍ത്തില്ല. പ്രഗ്നന്‍സി ട്രീറ്റ്‌മെന്റൊക്കെ നടക്കുന്നത് കൊണ്ട് എനിക്കങ്ങനെ കാര്യപ്പെട്ട ജോലിയൊന്നും ചെയ്യാന്‍ പറ്റുന്നില്ല. സഹായത്തിനൊക്കെ ഇവിടെ ആളുണ്ട്. ഇപ്പോഴത്തെ പ്രധാന സംഭവം ഇവരുടെ ഡെലിവറി തന്നെയാണ്. അത് ഡെലിവറി വ്‌ളോഗ് എന്ന് തന്നെയായിരിക്കും ഞാന്‍ ഇടുന്നത്. ഇനി അതാരം കണ്ട് തെറ്റിദ്ധരിക്കരുത്. ഇവരെ മക്കളെപ്പോലെയാണ് ഞാന്‍ കാണുന്നത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഏറെ വിശേഷമുള്ള കാര്യമാണെന്നും ദീപ്തി വ്യക്തമാക്കിയിരുന്നു.

ജീവിത വിശേഷങ്ങളെല്ലാം നേരത്തെ മുതല്‍ ദീപ്തി വ്‌ളോഗിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങളായി ദീപ്തിക്കും കുടുംബത്തിനുമൊപ്പമുള്ള ആളാണ് നിധീഷ് എന്ന കുഞ്ഞാവ. എല്ലാം മനസിലാക്കി തന്നെയാണ് കുഞ്ഞാവയെ വിവാഹം ചെയ്തത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം വയനാട്ടിലും ഇടുക്കിയിലുമായാണ് ദീപ്തി കഴിയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമാക്കാനുള്ള തിരക്കിലാണ് ഇവര്‍.
തമ്പ് നെയിലിനെക്കാളും പ്രശ്‌നമായത് ക്യാപ്ഷനായിരുന്നു. ഇനി ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. നിരവധി പേരായിരുന്നു ദീപ്തിയുടെ പുതിയ വീഡിയോയുടെ താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.പൊതുജനം പലവിധം എന്നല്ലേ, നമ്മള്‍ എത്ര നല്ല രീതിയില്‍ സംസാരിച്ചാലും മനുഷ്യര്‍ പല തരത്തിലായിരിക്കും മനസിലാക്കുന്നത്.
വീഡിയോ കാണാതെയാണ് പലരും വിമര്‍ശിക്കുന്നത്. ഇതിനപ്പുറം എന്തൊക്കെ കാണിക്കുന്നുണ്ട് ഓരോരുത്തര്‍. നിങ്ങള്‍ അതുപോലെയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വീഡിയോയില്‍ തന്നെ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്കാണെന്നാണ് കരുതിയത്. അല്ലെന്നറിഞ്ഞപ്പോള്‍ വിഷമം വന്നു. സാരമില്ല, വൈകാതെ തന്നെ ദീപ്തിക്കും കുഞ്ഞുണ്ടാവട്ടെയെന്നായിരുന്നു പ്രിയപ്പെട്ടവര്‍ പറഞ്ഞത്. ട്രീറ്റ്‌മെന്റ് സമയത്ത് അധികം യാത്രകള്‍ ചെയ്യരുതെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ദീപ്തിയെ പോലെ തന്നെ ആരാധകരും ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. അധികം വൈകാതെ തന്നെ ആ സന്തോഷവാര്‍ത്ത ഞങ്ങളെ തേടിയെത്തും എന്നാണ് പ്രതീക്ഷ എന്ന് ആരാധകരെല്ലാം പറഞ്ഞിരുന്നു.


Click it and Unblock the Notifications











