അനുഭവിച്ചവര്‍ക്കറിയാം ഈ വേദന! ഗര്‍ഭിണിയായിരുന്നു! പക്ഷേ, സങ്കടം പങ്കിട്ട് ദീപ്തി സീതത്തോട്
വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് ദീപ്തി സീതത്തോട്. വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്്. നേരത്തെ എടുത്ത് വെച്ച വീഡിയോ ഒക്കെയാണ് ഇപ്പോള്‍ ഇടുന്നത്. ഇടയ്ക്ക് എനിക്കൊരു അവാര്‍ഡ് കിട്ടിയിരുന്നു. അത് തന്നെ എടുത്ത് വെച്ചിട്ട് കുറച്ച് ദിവസമായി. കഴിഞ്ഞ ദിവസമാണ് പോസ്റ്റ് ചെയ്തത് എന്നും ദീപ്തി പറഞ്ഞിരുന്നു. ഞാന്‍ പ്രഗ്നന്റായിരുന്നു. ഭയങ്കര സന്തോഷമായിരുന്നു. പിറന്നാളിന്റെ തലേന്നായിരുന്നു ഇതേക്കുറിച്ച് അറിഞ്ഞത്. ഇടയ്ക്ക് ട്രീറ്റ്‌മെന്റിന് പോയെങ്കിലും റിസല്‍ട്ട് നെഗറ്റീവായതോടെ കുറേ കഴിഞ്ഞ് ഐവിഎഫ് ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു ഞങ്ങള്‍. അതുകൊണ്ട് മരുന്നെല്ലാം നിര്‍ത്തി. ഒന്നര മാസമായി മരുന്നുകളൊന്നും ഇല്ലായിരുന്നു.
അതിനാല്‍ പ്രഗ്നന്‍സി പ്രതീക്ഷിച്ചതേയില്ലായിരുന്നു. പിരീഡ്‌സ് റെഗുലറല്ലായിരുന്നു. ഭയങ്കരമായി ക്ഷീണം തോന്നിയതോടെയായിരുന്നു യൂറിന്‍ ടെസ്റ്റ് ചെയ്തത്. മങ്ങിയ പോലെ വരയുണ്ടായിരുന്നു. തെളിഞ്ഞ വരയല്ലല്ലോ എന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. അങ്ങനെയാണ് ബ്ലഡ് ടെസ്റ്റ് കൊടുത്തത്. പിറ്റേ ദിവസം മാത്രമേ റിസല്‍ട്ട് കിട്ടൂ. അതിനിടയിലാണ് രാത്രിയില്‍ വയറുവേദന വന്നത്. ആശുപത്രിയില്‍ പോയപ്പോള്‍ പ്രഗ്നന്‍സി പോസിറ്റീവാണെന്ന് പറഞ്ഞിരുന്നു. പിറന്നാളിന്റെയന്ന് പ്രഗ്നന്‍സി അറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്തോ കോംപ്ലിക്കേഷന്‍ ഉള്ളതായി ഡോക്ടര്‍ക്ക് തോന്നിയിരുന്നു. വീണ്ടും ടെസ്റ്റ് ചെയ്യാനായി പറഞ്ഞിരുന്നു.

ഓരോ ആഗ്രഹം വന്നപ്പോള്‍ ഞാന്‍ അത് വേണം, ഇത് വേണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എല്ലാവരും അതൊക്കെ സാധിപ്പിച്ച് തരാനുള്ള ഓട്ടമായിരുന്നു. 48 മണിക്കൂറിന് ശേഷമുള്ള ടെസ്റ്റിലും പ്രശ്‌നങ്ങളായിരുന്നു. ഇത് ഹെല്‍ത്തി പ്രഗ്നന്‍സിയല്ല, നമുക്ക് ഇത് കണ്ടിന്യൂ ചെയ്യണ്ട എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഒരു വാശിക്ക് വേണ്ടി കണ്ടിന്യൂ ചെയ്താല്‍ നാളെയൊരിക്കല്‍ അമ്മയ്ക്ക്, അല്ലെങ്കില്‍ കുഞ്ഞിന് ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞിരുന്നു. കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടേല്‍ അത് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരും. ഞങ്ങള്‍ മറ്റ് ആശുപത്രികളില്‍ പോയി സെക്കന്‍ഡ് ഒപ്പീനിയന്‍ എടുത്തിരുന്നു. അവരും ഇതേ അഭിപ്രായമായിരുന്നു പറഞ്ഞത്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കുഴപ്പങ്ങളില്ല, പ്രഗ്നന്റാവുന്നുണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങള്‍.
എല്ലാവരും ഒരുമിച്ചുള്ളപ്പോള്‍ കുഴപ്പമില്ലായിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് സങ്കടം വരുന്നത്. ഉറക്കം കിട്ടുന്നത് വരെയുള്ള സമയം കഴിഞ്ഞ് കിട്ടാനാണ് പാട്. ആ സമയത്ത് മനസിലൂടെ നൂറൂകൂട്ടം ചോദ്യങ്ങളാണ്. ഇനിയങ്ങോട്ട് എന്താണ്, പ്രഗ്നന്റാവാന്‍ കഴിയില്ലേ എന്നൊക്കെയുള്ള ചിന്ത വരും. ഇപ്പോഴും അതേക്കുറിച്ച് പറയുമ്പോള്‍ സങ്കടം വരും. ഈയൊരു അവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് അറിയാം ആ വിഷമം. ആറാഴ്ച വളര്‍ച്ചയുണ്ടായിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോഴാണ് എനിക്ക് വിഷമങ്ങള്‍ വരുന്നത്. ഇവിടെ ആരും ഇതേക്കുറിച്ച് ഒന്നും പറയാറില്ല. കുഞ്ഞാവയും ഈ വിഷയം സംസാരിക്കാറില്ല. എനിക്ക് വിഷമം വന്നാലോ എന്ന് കരുതിയാണ്. പുറത്തേക്ക് എവിടെയെങ്കിലും പോയാലോ എന്നൊക്കെ ഞാന്‍ ഇവരോട് പറഞ്ഞിട്ടുണ്ട്. രാത്രി എവിടെയെങ്കിലും പോയി രാവിലെ തിരികെ എത്തുന്ന തരത്തിലള്ള യാത്രയാണ് പ്ലാന്‍ ചെയ്യുന്നത്. രാത്രിയില്‍ കിടക്കാന്‍ പോവുമ്പോഴാണ് എനിക്ക് എല്ലാ ചിന്തകളും കയറിവരുന്നത്
എന്നും ദീപ്തി പറയുന്നുണ്ടായിരുന്നു. സാരമില്ല, സങ്കടപ്പെടാതെ, ഇനിയായാലും സമയമുണ്ടല്ലോയെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് കമന്റുകളിലൂടെയായി ദീപ്തിയോടുള്ള സ്‌നേഹം അറിയിച്ചിട്ടുള്ളത്.


Click it and Unblock the Notifications