ഇനി സഹായിക്കാൻ പറഞ്ഞ് ആരും വിളിക്കരുത്, സഹായിച്ചയാളുടെ ഇന്നത്തെ ജീവിതം; സ്വന്തം കാര്യം നോക്കണം: ദീപ്തി

സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ മുഖമാണ് ദീപ്തി സീതത്തോട്. സാധാരണക്കാരിയായ സീതയെ വളരെ പെട്ടെന്ന് ജനം ഏറ്റെടുത്തു. നിരവധി പേർക്ക് ദീപ്തി സഹായം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താൻ സഹായങ്ങൾ നിർത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ദീപ്തി. ഇതിന് കാരണവും ഇവർ വ്യക്തമാക്കുന്നുണ്ട്. ഇനി മുതൽ ഒരു നിശ്ചിത കാലയളവിലേക്ക് ഞാൻ എന്റെയും എന്റെ കുടുംബത്തിന്റെയും നോക്കും. വീട് പണിയൊന്നും തുടങ്ങില്ല. കാരണം കയ്യിൽ മാറ്റി വെച്ച പണമില്ല. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി എല്ലാവർക്കും വീതിച്ച് കൊടുത്തിട്ടേയുള്ളൂ. നല്ലൊരു കുടുംബ ജീവിതമാണിപ്പോൾ എനിക്ക്.

സ്വന്തമായി വീട് വേണം. ഞങ്ങളെന്ന തോന്നൽ എനിക്ക് വന്ന് തുടങ്ങി. ഭർത്താവിനൊപ്പം ഞാനൊത്തിരി ഹാപ്പിയാണ്. ദയവ് ചെയ്ത് കുറച്ച് നാളത്തേക്ക് സഹായങ്ങളും കാര്യങ്ങളും പറഞ്ഞ് എന്നെ വിളിക്കരുത്. എനിക്കും ഇനിയൊരു കൊച്ച് കുടുംബം വേണം. പൂജ്യത്തിൽ നിന്ന് തുടങ്ങണം.

Deepthi Seethathodu

ഞാൻ സഹായിച്ചിട്ടുള്ള വ്യക്തി. അവർക്ക് വേണ്ടി സ്ഥലം നോക്കുകയായിരുന്നു. സഹായിക്കുന്നത് കുറയുമ്പോൾ സമാധാനം കൂടുമെന്നാണ് ഈയടുത്ത കാലത്ത് ഞാൻ മനസിലാക്കിയത്. താൻ ഈയടുത്ത് സഹായിച്ച അജിത എന്ന സ്ത്രീയെക്കുറിച്ചും സീത സംസാരിച്ചു. അജിതയെയും പിള്ളേരെയും കാണിക്കെന്ന് ആളുകൾ തു‌ടരെ കമന്റിടുന്നു. ഞാൻ ആരെയൊക്കെ സഹായിച്ചിട്ടുണ്ട്. ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ഞാനവരെ സഹായിക്കുന്നത് നിർത്തും. നിർത്തിക്കഴിഞ്ഞാൽ അവരുമായി പിന്നെ ഞാൻ കോൺടാക്ട് വെക്കാറില്ല. കാരണം ഇനി ഇവർ ഒറ്റയ്ക്ക് മുന്നോട്ട് പൊയ്ക്കോളും എന്ന ഉറപ്പെനിക്കുണ്ട്. അജിതയുടെ കാര്യത്തിൽ എല്ലാവരും പ്രവചിച്ചത് പോലെ അവർക്ക് സ്ഥലമായി, സ്വന്തം ഷെഡിലേക്ക് താമസം മാറി ഒരാഴ്ചയ്ക്കുള്ളിൽ ഭർത്താവ് തിരികെ വന്നു.

വിൽക്കാനോ പണയം വെക്കാനോ മിനിമം പത്ത് സെന്റ് ഒരാളുടെ പേരിലുണ്ടാകണം. പക്ഷെ അജിതയുടെ പേരിൽ അഞ്ച് സെന്റേയുള്ളൂ. ഇനി ആരെങ്കിലും എടുത്താലും വഴിയില്ല. വഴി വരുന്നത് മുൻ വശത്തെ അഞ്ച് സെന്റിലാണ്. അത് മക്കളുടെ പേരിലാണ്. വേണ്ടപ്പെട്ടവരുമായി ആലോചിച്ച് തന്നെയാണ് ഇങ്ങനെ ചെയ്തത്. അജിതയും മക്കളുമെവിടെയെന്ന് എന്നോട് ആരും ചോദിക്കേണ്ട. അവരുടെ ഭർത്താവിന് എന്നെയും എനിക്ക് പുള്ളിക്കാരനെയും ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ ക്യാമറയും തൂക്കി അങ്ങോട്ട് പോകില്ലെന്നും ദീപ്തി പറയുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X