Just In
- 8 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 9 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 10 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 10 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ദിവസം
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൺമണിയെ ഡാൻസ് പഠിപ്പിച്ച് ദേവ, പൊട്ടിച്ചിരിപ്പിച്ച് ദേവയുടെ നൃത്തം, പാടാത്ത പൈങ്കിളിയിലെ വീഡിയോ
ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 ന് ആരംഭിച്ച പരമ്പര അതിന്റെ നൂറാം എപ്പിസോഡ് കഴിഞ്ഞിരിക്കുകയാണ്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പരമ്പരയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകരുടെ പ്രിയ പരമ്പരയായ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് പാടാത്തെ പൈങ്കിളി ആരംഭിച്ചത്. വാനമ്പാടിയെ പോലെ പാടാത്ത പൈങ്കിളിയേയും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. പുതുമുഖ താരങ്ങളായ മനീഷയും സൂരജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പാടാത്ത പൈങ്കിളിയുടെ നൂറാം എപ്പിസോഡ്. പരമ്പര നൂറിന്റെ നിറവിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവ ഉൾപ്പെടെയുള്ള താരങ്ങൾ സന്തോഷം പങ്കുവെച്ച് പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിത ആ സന്തോഷത്തെ ഇരട്ടിപ്പിച്ച് കൊണ്ട് പുതിയ പ്രെമോ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയാണ്. എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു പാടാത്ത പൈങ്കിളിയുടെ നൂറാം എപ്പിസോഡ്. പരമ്പര നൂറിന്റെ നിറവിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവ ഉൾപ്പെടെയുള്ള താരങ്ങൾ സന്തോഷം പങ്കുവെച്ച് പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിത ആ സന്തോഷത്തെ ഇരട്ടിപ്പിച്ച് കൊണ്ട് പുതിയ പ്രെമോ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയാണ്. എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ദേവയുടെ കുടുംബത്തിൽ നിന്ന് കൺമണി പടി ഇറങ്ങുന്നത് ഏറെ സങ്കടത്തോടെയാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ മനസ്സിൽ ഒരു ലക്ഷ്യത്തോടെയായിരുന്നു കൺമണി തന്റെ പ്രിയപ്പെട്ടവരെ വിട്ട് ഇറങ്ങിയത്. തന്റെ ശത്രുക്കൾ വിചാരിക്കുന്നത് പോലെ എന്നെന്നേക്കുമായിട്ടായിരുന്നില്ല കൺമണിയുടെപടി ഇറക്കം. തിരിച്ചുവരവ് ഉറപ്പിച്ചായിരുന്നു കണ്‍മണി പോയത്. തന്നെ കൊണ്ടുപോവുന്നവരുടെ ദുരുദ്ദേശം പൊളിച്ചടുക്കി കൺമണി തന്റെ ദേവ സാറിന്റെ അടുത്തേക്ക് മടങ്ങിഎത്തിയിട്ടുണ്ട്.

ഒന്ന് തീരുമ്പോൾ അടുത്ത പ്രശ്നം എത്തുന്നത് പോലെ കൺമണിയെ തേടി പുതിയ പ്രശ്നം എത്തിയിട്ടുണ്ട്. ഓഫീസിൽ റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ പോലും വിറപ്പിച്ച കൺമണിയുടെ പുതിയ പ്രശ്നം ഡാൻസാണ്. റസിഡന്‍സ് അസോസിയേഷന്റെ വാർഷികത്തിൽ നൃത്തം ചെയ്യുന്നതാണ് പുതിയ ടാസ്ക്ക്. ആകെ ധർമ്മസങ്കടത്തിലായിരിക്കുന്ന കൺമണിക്ക് ആശ്വാസവുമായി ദേവ എത്തുകയാണ്. കൺമണിയുടെ ഡാൻസ് മാസ്റ്റർ ആയിരിക്കുകയാണ് ദേവ നടൻ നൃത്തം പഠിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കണ്‍മണിയെ ഡാന്‍സ് പഠിപ്പിക്കുന്ന ദേവയെ കണ്ട് എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.

ഇതുപോലൊരു ഡാൻസ് മാഷുണ്ടെങ്കിൽ കണ്മണി എന്നല്ല; ആരായാലും ഡാൻസ് കളിച്ച് പോകും. ഡാൻസ് പഠിപ്പിക്കാൻ ഞാൻ ഉള്ളപ്പോൾ പിന്നെ എന്തിന് പേടിക്കണമെന്നായിരുന്നു ദേവയും ചോദിച്ചത്. പുതിയ എപ്പിസോഡിന്‍റെ പ്രെമോ പുറത്തുവന്നതോടെ ആരാധകരും ആകാംക്ഷയിലാണ്. ദേവയും കണ്‍മണിയും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവയായി എത്തിയിരിക്കുന്നത് സൂരജാണ്. കൺമണിയായിരിക്കുന്നത് പുതുമുഖ താരം മനീഷയാണ്.

തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യുന്ന പരമ്പയിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളും എത്തുന്നുണ്ട്. അർച്ച സുശീലൻ,ദിനേഷ് പണിക്കർ,പ്രേം പ്രകാശ്, അഞ്ജിത, അംബിക മോഹൻ തുടങ്ങിയവാരണ് മറ്റ് താരങ്ങൾ.ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്ത സൂപ്പർ ഹിറ്റ്പരമ്പരകളായ എന്റെ മാനസപുത്രി, പരസ്പരം എന്നീ പരമ്പരകൾക്ക് ശേഷം സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളി സംവിധാനം ചെയ്യുന്നത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്.