അന്ന് ഞാൻ മദ്യപിച്ചിട്ടില്ല, ഈ അവസ്ഥയിൽ നിന്ന് പുറത്ത് വരണമെന്ന് തീരുമാനിച്ചത് അവിടെ നിന്നും: ദേവി അജിത്ത്

ഭർത്താവ് അജിത്തിന്റെ മരണവും സിനിമ നിർമ്മിച്ചുണ്ടായ സാമ്പത്തിക നഷ്ടവും നടി ദേവി അജിത്തിനെ കടുത്ത മാനസിക സംഘർഷത്തിലേക്കാണ് എത്തിച്ചത്. വിഷാദരോ​ഗവും ഹിസ്റ്റീരിയയുമെല്ലാം ദേവി അജിത്തിനെ സെെക്യാട്രിക് മരുന്നുകൾക്ക് അടിമയാക്കി. മദ്യപാനവും മരുന്നുകളും തന്റെ ജീവിതത്തെ ദുസഹമാക്കി എന്നാണ് നടി പറയുന്നത്. നെർവ് അറ്റാക്ക് വന്ന ശേഷം വെല്ലൂരിൽ ചികിത്സയ്ക്ക് പോയപ്പോഴാണ് ഇതുവരെ ഇത്രയധികം സെെക്യാട്രിക് മരുന്നുകൾ കഴിച്ചത് തെറ്റായിരുന്നെന്ന് ദേവി അജിത്ത് മനസിലാക്കുന്നത്.

എപ്പോഴും പ്രിയപ്പെട്ടതായിരിക്കും! വിജയ് ഒപ്പമുള്ളതിന്റെ സന്തോഷം? വിവാദങ്ങള്‍ക്കിടെ പുതിയ പോസ്റ്റില്‍ കുറിച്ചത്
എപ്പോഴും പ്രിയപ്പെട്ടതായിരിക്കും! വിജയ് ഒപ്പമുള്ളതിന്റെ സന്തോഷം? വിവാദങ്ങള്‍ക്കിടെ പുതിയ പോസ്റ്റില്‍ കുറിച്ചത്

പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ദേവി അജിത്ത് തുറന്ന് സംസാരിക്കുന്നുണ്ട്. മരുന്ന് കുറച്ച ശേഷം തനിക്ക് നല്ല മാറ്റങ്ങളുണ്ടെന്ന് ദേവി അജിത്ത് പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഭയങ്കര ആങ്സെെറ്റിയുള്ള ആളായിരുന്നു ഞാൻ. മരുന്ന് കഴിച്ചത് കൊണ്ടാണ് കുറഞ്ഞത്. മരുന്ന് കഴിച്ചില്ലെങ്കിൽ ഡിപ്രഷനിലേക്ക് പോകും. ഇപ്പോൾ അതൊക്കെ ക‌‌ടന്ന് പോയി. ജീവിതം എങ്ങനെ വരുന്നോ അങ്ങനെ അഭിമുഖീകരിക്കാം.

Devi Ajith

അടിസ്ഥാനപരമായ എന്റെ ആവശ്യം കുറച്ച് പെെസയാണ്. അതിന് വേണ്ടി ഞാൻ വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ സമാധാനവും സന്തോഷവും ഇല്ലാതെ ഒന്നും നടക്കില്ല. ഓവർ തിങ്കിം​ഗ് പ്രധാന പ്രശ്നമാണ്. സമാധാനത്തോടെയും സന്തോഷത്തോടെയും എന്തെങ്കിലും ചെയ്താൽ നേട്ടങ്ങളുണ്ടാകും.

അച്ഛന്റെ ആഗ്രഹം മകള്‍ യാഥാര്‍ത്ഥ്യമാക്കി! ശ്രീലക്ഷ്മി ഡോക്ടറായി! കലാഭവന്‍ മണിയുടെ മകളെക്കുറിച്ച് സഹോദരന്‍
അച്ഛന്റെ ആഗ്രഹം മകള്‍ യാഥാര്‍ത്ഥ്യമാക്കി! ശ്രീലക്ഷ്മി ഡോക്ടറായി! കലാഭവന്‍ മണിയുടെ മകളെക്കുറിച്ച് സഹോദരന്‍

ഇപ്പോൾ ഞാൻ ഒരുപാട് മാറി. ഫങ്ഷനുകൾക്ക് പോകും. ആളുകളെ കാണും. ജീവിതം ചെറുതല്ലേ. എപ്പോൾ വേണമെങ്കിലും തീരും.
ഒരു ദിവസം എട്ടോ പത്തോ ​ഗുളിക ഞാൻ കഴിക്കുമായിരുന്നു. ആർക്കും വിശ്വസിക്കാൻ പറ്റില്ല. പക്ഷെ അതാണ് സത്യം. അവിടെ നിന്നും ഒരു ടാബ്ലറ്റിലെത്തി. ഇറങ്ങി ഓട്ടവും ബഹ​ളവുമായിരുന്നു. വെല്ലൂരിൽ 14 ദിവസം ഞാൻ ഉറങ്ങിയിട്ടില്ല. മരുന്ന് അവർ കുറച്ച് കൊണ്ട് വരികയായിരുന്നു. അഡിക്ഷൻ അഡിക്ഷൻ തന്നെയാണ്. വല്ലാത്ത സ്ട്ര​ഗിൾ ആയിരുന്നു.

വെല്ലൂരിൽ ഞാൻ പലരുടെയും സാഹചര്യം കണ്ടു. മെന്റൽ പേഷ്യന്റ്സായിരുന്നു എന്റെ ചുറ്റും. എനിക്ക് അസുഖമില്ല. മരുന്ന് കഴിച്ചാണ് വന്നത്. അവിടെ നിന്നാണ് ഈ അവസ്ഥയിൽ നിന്ന് പുറത്ത് വരണമെന്ന് തീരുമാനിച്ചത്. മരുന്ന് ഉപയോ​ഗം കുറച്ചു. മരുന്ന് കഴിക്കാൻ ഇപ്പോൾ പേടിയാണ്. തെറാപ്പി നല്ലതാണ്. മരുന്ന് കഴിച്ചാൽ അതിനടിമപ്പെടും. മരുന്ന് അവ​ഗണിക്കുന്നതാണ് നല്ലത്. പക്ഷെ കഴിക്കേണ്ട മരുന്നുകൾ കഴിച്ചേ പറ്റൂയെന്നും ദേവി അജിത്ത് പറഞ്ഞു. മുമ്പൊരിക്കൽ തന്റെ പേരിൽ വന്ന വീഡിയോയെക്കുറിച്ചും ദേവി അജിത്ത് സംസാരിച്ചു.

അന്ന് ഞാൻ കുടിച്ചില്ലായിരുന്നു. ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ചവിട്ടിയപ്പോൾ മുന്നിലുള്ള കാറിന് തട്ടിയതാണ്. അന്ന് ഞാൻ മരുന്ന് കഴിക്കുന്നുണ്ട്. അമ്മ തലേ ദിവസം എ‌ടുത്ത കാറാണ്. മദ്യപിച്ച് കാറോടിച്ചു എന്ന തരത്തിലാണ് വീഡിയോ വന്നത്. അത് കാര്യമാക്കുന്നില്ലെന്നും ദേവി അജിത്ത് പറഞ്ഞു.

More from Filmibeat

Read more about: devi ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X