പട്ടുസാരിയും ആഭരണങ്ങളും ഉപേക്ഷിച്ച് ആഡംബരങ്ങൾ കുറയ്ക്കുന്നു, ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം; ദേവി ചന്ദന

നടിയും നർത്തകിയുമെല്ലാമായ ദേവി ചന്ദന കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീരിയലുകളിലാണ് സജീവം. അഭിനയത്തിലേക്കുള്ള നടിയുടെ അരങ്ങേറ്റം സിനിമകളിലൂടെയായിരുന്നു. ഏറെയും സഹനടി റോളുകളാണ് ചെയ്തിട്ടുള്ളത്. പിന്നീട് സീരിയലിൽ നിന്നും നല്ല അവസരങ്ങൾ വന്നതോടെയാണ് സീരിയലുകൾ തുടരെ തുടരെ ചെയ്യാൻ തുടങ്ങിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്നേഹക്കൂട്ട് സീരിയലിൽ അമ്മ വേഷമാണ് ദേവി ചന്ദന ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

ഇപ്പോഴിതാ സീരിയൽ ഷൂട്ടിങ്ങിന് പോകുമ്പോൾ താൻ നടത്താറുള്ള ഒരുക്കങ്ങൾ വിശദീകരിച്ചുള്ള വ്ലോ​ഗ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. സീരിയൽ പ്രേക്ഷകരിൽ ഏറെയും സ്ത്രീകളാണ്. അവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് സീരിയലിലെ കഥാപാത്രങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാമാണ്. അതുകൊണ്ട് തന്നെ അഭിനേതാക്കൾ എല്ലാവരും അത്തരത്തിൽ പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് വസ്ത്രങ്ങൾ ധരിക്കുന്നത്.

Devi Chandana
Photo Credit: Devi Chandana / Instagram

സീരിയലിൽ നിന്നും കോസ്റ്റ്യൂംസ് നൽകാത്തതുകൊണ്ട് തന്നെ ആർട്ടിസ്റ്റുകളാണ് കോസ്റ്റ്യൂമിനുള്ള പണവും കണ്ടെത്തുന്നത്. അഭിനയിച്ച് സമ്പാദിക്കുന്ന കാശിൽ നിന്നും നല്ലൊരു ശതമാനം വസ്ത്രവും ആഭരണങ്ങളും വാങ്ങി സീരിയൽ താരങ്ങൾക്ക് ചിലവാകാറുണ്ട്. സ്നേഹക്കൂട്ടിന്റെ ഷൂട്ട് തുടങ്ങാൻ പോവുകയാണ്. ഈ സീരിയലിൽ എനിക്കൊരു ട്രാൻസിഷൻ വരാൻ പോവുകയാണ്.

ഇന്ദ്രപ്രസ്ഥത്തിലെ രാജലക്ഷ്മി വലിയ ആഢംബരങ്ങൾ ഉപേക്ഷിച്ച് അതായത് പട്ടുസാരിയും അതിനിണങ്ങിയ ആഭരണങ്ങളുമെല്ലാം ഉപേക്ഷിച്ച് സെറ്റും മുണ്ടിലേക്കും മിനിമൽ ആഭരണങ്ങളിലേക്കും മാറാൻ പോവുകയാണ്. മൂന്ന് ദിവസത്തെ ഷൂട്ടിനായാണ് പോകുന്നത് സീരിയൽ ഷൂട്ടിന് പുറപ്പെടുമ്പോഴുള്ള മുന്നൊരുക്കങ്ങൾ വിശദീകരിച്ച് ദേവി ചന്ദന പറഞ്ഞ് തുടങ്ങി.

ഇത്തവണ പതിനഞ്ച് സാരികൾ കൊണ്ടുപോകണം. മുപ്പത്തിരണ്ട് സീനുകൾ മൂന്ന് ദിവസത്തിനുള്ളിൽ അവർ എടുത്ത് തീർക്കും. അതിനുള്ള കോസ്റ്റ്യൂംസ് നമ്മൾ തന്നെ കൊണ്ടുപോകണം. സെറ്റ് സാരികൾ എല്ലാം ഞാൻ ഡ്രൈ വാഷിന് കൊടുത്താണ് ഉപയോ​ഗിക്കുന്നതെന്നും ദേവി ചന്ദ​ന പറയുന്നു. നിരന്തരമായി കേൾക്കാറുള്ള ചില ചോ​ദ്യങ്ങൾക്കുള്ള മറുപടിയും പുതിയ വ്ലോ​ഗിൽ ദേവി ചന്ദന നൽകി.

സീരിയൽ ഷൂട്ടിന് ഉപയോ​ഗിച്ചിട്ടുള്ള നല്ല സാരികൾ ഉടുത്ത് മറ്റ് ഫങ്ഷൻസിന് പോകുമ്പോൾ മിക്കപ്പോഴും കേൾക്കുന്ന ചോ​ദ്യമാണ് സീരിയലുകാർ തന്ന സാരിയാണ് അല്ലേയെന്നത്. സ്വന്തം കോസ്റ്റ്യൂം ഉപയോ​ഗിച്ച് അഭിനയിക്കുന്നവരെല്ലാം ഈ ചോ​ദ്യം കേട്ടിട്ടുണ്ടാകും. പക്ഷെ അങ്ങനെയല്ല. സീരിയലുകാർ ആർക്കും സാരി കൊടുത്ത ചരിത്രം ഉണ്ടായിട്ടില്ല.

Devi Chandana
Photo Credit: Devi Chandana / Instagram

ഞങ്ങൾ എല്ലാം സ്വന്തം കോസ്റ്റ്യൂംസ് തന്നെയാണ് സീരിയലിൽ ഉപയോ​ഗിക്കുന്നത്. ഒരു വർഷം പോകുന്ന സീരിയലിന് കുറഞ്ഞത് നൂറ് സാരിയെങ്കിലും വേണം. പിന്നെ എനിക്ക് ഇത്തിരി സാരി ക്രെയ്സ് കൂടി ഉള്ളതുകൊണ്ട് യുനീക്ക് പീസായ സാരികൾ വാങ്ങി ഉപയോ​ഗിക്കണമെന്ന് തോന്നാറുണ്ട്. സാരികൾ മാത്രം വാങ്ങിയാൽ പോരാ പറ്റിയ കമ്മലും മാലയും വളയും പൊട്ടുമെല്ലാം വാങ്ങണമെന്നും ദേവി ചന്ദന പറയുന്നു.

വളരെ വർഷങ്ങളായി സീരിയൽ രം​ഗത്ത് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ സാരികളുടെ വലിയൊരു ശേഖരം ദേവി ചന്ദനയ്ക്കുണ്ട്. തന്റെ ഫ്ലാറ്റിലെ മുറികളിലെ അലമാരികൾ എല്ലാം സാരികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നടി പറയുന്നു. എല്ലാം പ്രേക്ഷകരെ കാണിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനൊരു വ്ലോ​ഗ് ചെയ്തത്. ഒരു ആർട്ടിസ്റ്റിന് ഏറ്റവും സന്തോഷം നൽകുന്നത് പ്രേക്ഷകരുടെ ഫീഡ് ബാക്കാണ്.

എന്റെ പല വ്ലോ​ഗ് വീഡിയോയിലും വന്ന് സ്നേഹക്കൂട്ടിലെ പ്രകടനത്തെ കുറിച്ച് കമന്റുകൾ കുറിച്ച് ഞാൻ കാണാറുണ്ട്. ഡ്രസ് നല്ലതാണ്, സാരികൾ നല്ലതാണ്, ഓർണമെന്റ്സ് എവിടുന്നാണ് വാങ്ങുന്നത് എന്നൊക്കെ ചോദിക്കാറുണ്ട്. അതിലെല്ലാം എനിക്ക് സന്തോഷമുണ്ട്. സീരിയൽ കാണുന്നതുകൊണ്ടാണല്ലോ നിങ്ങൾ അങ്ങനെ ചോ​​ദിക്കുന്നത്. അതിലും താൻ സന്തോഷവതിയാണെന്നും ദേവി ചന്ദന കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: devi chandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X