For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പുവിനോട് മാപ്പ് ചോദിച്ച് ദേവി; സാന്ത്വനം വിട്ട് മാറി നില്‍ക്കാന്‍ തീരുമാനിച്ച് ദേവിയും ബാലനും

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയല്‍ കൂടിയാണ്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം പ്രേക്ഷകര്‍ വലിയ നിരാശയിലാണ്. സീരിയല്‍ ഇപ്പോള്‍ ബോറടിപ്പിക്കുന്നുവെന്നാണ് പലരുടെയും അഭിപ്രായം. സീരിയലിന്റെ പ്രധാന പ്രേക്ഷകര്‍ യുവജനങ്ങളാണ്. അവരില്‍ പലര്‍ക്കും കണ്ണീര്‍ക്കഥകളോടോ അന്ധവിശ്വാസങ്ങളോടോ താത്പര്യമില്ല. മിക്കവര്‍ക്കും ശിവാഞ്ജലിമാരുടെ ഇണക്കങ്ങളും പിണക്കങ്ങളും സാന്ത്വനം കുടുംബത്തിലെ സന്തോഷ നിമിഷങ്ങളുമാണ് ഇഷ്ടം.

  സാന്ത്വനത്തിലെ കണ്ണീര്‍ദിനങ്ങള്‍ അവസാനിച്ചിട്ടില്ല എന്ന സൂചനയാണ് ഇനിയുള്ള ദിവസങ്ങളിലെ എപ്പിസോഡുകളിലെ പ്രമോയും സൂചിപ്പിക്കുന്നത്. അതിനിടെ സാന്ത്വനം പ്രേക്ഷകരെ വിഷമിപ്പിക്കുന്ന മറ്റൊരു സന്ദര്‍ഭം കൂടി കടന്നുവരികയാണ്.

  Also Read: വിവാഹവാർഷികത്തിന് സർപ്രൈസ് ട്രിപ്പുമായി ശ്രീനി; മോളെ ഇനി മറന്നുവെച്ച് വരുമോയെന്ന് പേളി

  കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയില്‍ സങ്കടപ്പെട്ടിരിക്കുന്ന അപ്പുവിന്റെ അടുത്തേക്ക് കഴിഞ്ഞ ദിവസം അപ്പുവിന്റെ മമ്മി എത്തിയിരുന്നു. ഹരി മദ്യപിച്ച് വീട്ടില്‍ വന്നതു കൂടി അറിഞ്ഞിട്ടാണ് മമ്മിയുടെ വരവ്. എന്നാല്‍ അപ്പു ആശുപത്രിയില്‍ പോയതാണെന്നറിഞ്ഞ മമ്മി ദേവിയോടാണ് തന്റെ ആവശ്യങ്ങള്‍ പറയുന്നത്. അപ്പുവിനെ കുറച്ചുദിവസം അമരാവതിയില്‍ നിര്‍ത്തണമെന്നും അവള്‍ക്ക് ശുശ്രൂഷകള്‍ ചെയ്യണമെന്നുമായിരുന്നു
  അംബികയുടെ ആവശ്യം. എന്നാല്‍ ദേവി സമ്മതിച്ചില്ല. അപ്പുവിന് അത് താത്പര്യമുണ്ടാകില്ലെന്നായിരുന്നു ദേവിയുടെ മറുപടി.

  അതേസമയം അംബിക ദേവിയെ കൂടുതല്‍ വിഷമിപ്പിക്കുന്ന കുറച്ച് കാര്യങ്ങള്‍ കൂടി പറഞ്ഞു. ദേവിയുടെ ജാതകദോഷം കൊണ്ടാണ് സാന്ത്വനം വീട്ടില്‍ കുഞ്ഞുങ്ങള്‍ പിറക്കാത്തതെന്ന അപഖ്യാതി ഉണ്ടെങ്കില്‍ അതിന് പരിഹാരക്രിയകള്‍ ചെയ്യണമെന്ന നിര്‍ദ്ദേശിക്കുകയാണ് അംബിക. തന്റെ ഭര്‍ത്താവും അവരുടെ സഹോദരിയും ദേവിയെയാണ് കുറ്റപ്പെടുത്തുന്നതെങ്കില്‍ അതിന് പരിഹാരം കാണേണ്ടത് ദേവിയുടെ കൂടി ഉത്തരവാദിത്തമാണെന്ന് അപ്പുവിന്റെ മമ്മി പറയുന്നത്.

  അംബിക പറഞ്ഞത് മനസ്സില്‍ കൊണ്ട ദേവിയുടെ സങ്കടം കൂടിയതേയുള്ളൂ. തന്റെ കുറ്റം കൊണ്ടാണ് അപ്പുവിന് ഈ ദുരന്തം ഉണ്ടായതെന്ന ചിന്ത ദേവിയെ വല്ലാതെ അലട്ടുന്നു. ദേവിയുടെ വിഷമഭാവം കണ്ട് അഞ്ജലി അതേക്കുറിച്ച് ചോദിച്ചെങ്കിലും ദേവി മറുപടി നല്‍കിയില്ല.

  പിന്നീട് ദേവി അപ്പുവിനോട് മാപ്പ് ചോദിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കാണുന്നത്. അറിഞ്ഞോ അറിയാതെയോ തന്റെ ജാതകദോഷം കൊണ്ട് അപ്പുവിന് സംഭവിച്ച ദുരന്തത്തിന് കാരണമായിട്ടുണ്ടെങ്കില്‍ അതിന് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു കരഞ്ഞുകൊണ്ട് ദേവി പറയുന്നത്. എന്നാല്‍ ദേവിയേട്ടത്തിയുടെ സങ്കടം കണ്ട് അപ്പുവിനും വിഷമമായി. തന്റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നു പറഞ്ഞ അപ്പു അക്കാര്യത്തില്‍ ഒരിക്കലും ദേവിയേട്ടത്തിയെ കുറ്റപ്പെടുത്തില്ല എന്നു പറയുന്നു. താന്‍ കാരണം ദേവിയേട്ടത്തി പഴി കേള്‍ക്കേണ്ടി വന്നല്ലോ എന്നാണ് അപ്പു പറയുന്നത്.

  എന്നാല്‍ അതുകൊണ്ടും വിഷമം മാറാതിരുന്ന ദേവി തുടര്‍ന്ന് ബാലനോട് നമുക്ക് സാന്ത്വനം വീട്ടില്‍ നിന്ന് മാറിത്താമസിച്ചാലോ എന്ന് ചോദിക്കുന്നു. താന്‍ കാരണമുള്ള ദോഷങ്ങള്‍ ഈ വീട്ടില്‍നിന്ന് മാറിപ്പോകുമല്ലോ എന്ന് വിചാരിച്ചാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. ദേവിയുടെ സങ്കടം കണ്ട് ബാലനും എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലാണ്.

  സങ്കടദിനങ്ങള്‍ അവസാനിക്കാത്ത സാന്ത്വനത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ വലിയ നിരാശയാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ പലരും അല്പനേരമെങ്കിലും സാന്ത്വനം കാണാന്‍ സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കണ്ണീര്‍പ്പെയ്ത്ത് കണ്ട് പ്രേക്ഷകര്‍ക്ക് മുഴുവന്‍ മടുപ്പാണ് അനുഭവപ്പെടുന്നത്. അവര്‍ അത് പ്രോമോയില്‍ കമന്റായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

  'സ്ഥിരമായി സാന്ത്വനം കണ്ടുകൊണ്ടിരുന്ന എന്നെ ഇപ്പോള്‍ പ്രമോ മാത്രം കാണുന്ന രീതിയില്‍ എത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍', 'ഏറ്റവും കൂടുതല്‍ അഡിക്ട് ആയിരുന്ന സീരിയല്‍ ആയിരുന്നു സാന്ത്വനം. ഇപ്പോള്‍ ഈ വഴിക്ക് കയറി നോക്കാന്‍ പോലും തോന്നിപ്പിക്കാത്ത ഡയറക്ടര്‍ക്ക് നമസ്‌കാരം', 'ഇത് എന്തോന്ന് ഇപ്പോഴൊന്നും ഈ കരച്ചില്‍ അവസാനിക്കില്ല എന്ന് തോന്നുന്നു; നല്ലൊരു സീരിയല്‍ ആയിരുന്നു ഇപ്പൊ ഇതും കണ്ണീര്‍ പരമ്പര ആയി', 'ഞാനെന്തായാലും രണ്ടാഴ്ച സാന്ത്വനത്തില്‍നിന്നും മാറിനിക്കാന്‍ തീരുമാനിച്ചു', 'ആ പഴയ സാന്ത്വനം കുടുംബം എന്ന് ഒന്ന് തിരിച്ചു വരും; പരസ്പരം കളിയും ചിരിയും സന്തോഷവും സ്‌നേഹവും ഒക്കെ ആയിട്ട് ഉള്ള പഴയ സാന്ത്വനം കുടുംബത്തിന് വേണ്ടി , വെയ്റ്റിങ്‌'.

  'എല്ലാ മനുഷ്യര്‍ക്കും വളരെ തിരക്കാണ്. വൈകുന്നേരം സന്തോഷമായിട്ടിരിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. ചിപ്പി ദയവായി സന്തോഷമുള്ള കാര്യങ്ങള്‍, സമൂഹത്തിനു നല്ല മെസ്സേജ് അങ്ങനെയൊക്കെ കൊടുത്തുകൂടെ?'. 'നന്നാവാന്‍ ഒരു ഉദ്ദേശവും ഇല്ല അല്ലേ, പ്രേക്ഷകര്‍ വേറെ ചാനല്‍ മാറ്റിപിടിക്കേണ്ട സമയമായി' എന്നു തുടങ്ങി സാന്ത്വനം സീരിയലിന്റെ ഇപ്പോഴത്തെ പോക്കിനെക്കുറിച്ച് വിമര്‍ശിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  Also Read:ചക്കപ്പഴത്തില്‍ ഇനി മുതല്‍ പുതിയ ലളിതാമ്മ; സബീറ്റ പരമ്പരയില്‍ നിന്ന് മാറി, കാരണം ഇതാണ്...

  English summary
  Sreedevi makes a shocking request to Balan; Santhwanam new episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X