അച്ഛന്‍ ഐസിയുവിലാണെന്നറിയാതെ ദേവി കതിര്‍മണ്ഡപത്തിലേക്ക്! രാമന്‍-ദേവി വിവാഹം മുടങ്ങുമോ? കാണൂ!

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിലൊന്നാണ് സീത. ഫ്‌ളവേഴ്‌സ് ചാനലിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്. നേരത്തെ മറ്റൊരു ചാനലില്‍ സംപ്രേഷണം ചെയ്യുകയും റേറ്റിങ്ങില്‍ ഏറെ പിന്നിലാവുകയും ചെയ്തതോടെയാണ് മേക്കോവറുമായി ഈ ചാനലിലേക്കെത്തിയത്. സ്വാസികയും ഷാനവാസുമാണ് പരമ്പരയിലെ പ്രധാന താരങ്ങള്‍. കുങ്കുമപ്പൂവിലെ രുദ്രനെന്ന വില്ലനിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച ഷാനവാസ് സീതയിലേക്കെത്തിയപ്പോള്‍ പ്രണയനായകനായി മാറിയിരിക്കുകയാണ്.സ്വാസികയാണ് സീതയെ അവതരിപ്പിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള സ്‌ക്രീന്‍ കെമിസ്ട്രിയില്‍ പ്രേക്ഷകരും ഏറെ തൃപ്തരാണ്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്.

ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള വിവാഹമായിരുന്നു സീതയുടേത്. ലൈവായാണ് വിവാഹം നടത്തിയത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള പരമ്പര വിജയകരമായി മുന്നേറുകയാണ്. അതിനിടയിലാണ് മറ്റൊരു വിവാഹം കൂടി നടക്കുന്നത്. സീത ഇന്ദ്രന്റെ സ്വന്തമായതിന് പിന്നാലെയായാണ് ദേവിയും രാമനും തമ്മിലുള്ള വിവാഹം നടക്കുന്നത്. മിശ്രവിവാഹിതരായ ദമ്പതികളുടെ മകളായ ദേവിയുടെ വിവാഹം ഗംഭീരമാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഭവങ്ങളെക്കുറിച്ചാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

Seetha

രാമന്റെ വിവാഹം മുടക്കാനായി ശത്രുക്കള്‍ ശ്രമം നടത്തുന്നതും ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കുന്നതായിരുന്നു അവരുടെ പദ്ധതി. ദേവിക്ക് നല്‍കിയ ജ്യൂസ് കുടിച്ചത് അച്ഛനായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും. ഉറക്കത്തിലായിരുന്ന ദേവിയാവട്ടെ ഇതേക്കുറിച്ച് ഒന്നുമറിഞ്ഞില്ല. മകളുടെ വിവാഹം മുടങ്ങരുതെന്നും കാര്യങ്ങളെല്ലാം ഭംഗിയായി നടത്തണമെന്നും അദ്ദേഹം ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. അച്ഛന്‍ ഐസിയുവില്‍ മരണത്തോട് മല്ലിടുകയാണെന്നറിയാതെ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ് ദേവി. ആകാംക്ഷ നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. പ്രമോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X