ഞങ്ങൾ പ്രണയത്തിലാണ്; പാതി തമിഴ്, ബാംഗ്ലൂരിൽ ജോലിയുള്ള ഇരുപത്തിരണ്ടുകാരി, സൗഭാഗ്യയുടെ ഭാവി മരുമകളായ മിടുക്കി!
സോഷ്യൽമീഡിയ നിരന്തരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് നടിയും നർത്തകിയും യുട്യൂബറും ഇൻഫ്ലൂവൻസറുമെല്ലാമായ സൗഭാഗ്യ വെങ്കിടേഷ് കുടുംബമാണ് സൗഭാഗ്യയ്ക്കെല്ലാം. ഭർത്താവ് അർജുന്റെ മാതാപിതാക്കളുടേയും ചേട്ടത്തിയമ്മയുടേയും മരണശേഷം ചേട്ടന്റെ മക്കളും സൗഭാഗ്യയുടെ സംരക്ഷണയിലായിരുന്നു. സൗഭാഗ്യയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിലും വ്ലോഗുകളിലും അടുത്തിടെയായി ഒരു പെൺകുട്ടി കൂടി സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്.
ചേട്ടന്റെ മകൻ മനു എന്ന ഹരിക്കൊപ്പമാണ് ചിക്കൂവെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ദേവിക എന്ന പെൺകുട്ടി സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ളത്. സൗഭാഗ്യ വീഡിയോകൾ പങ്കുവെക്കുമ്പോൾ ദേവിക ആരാണെന്ന ചോദ്യം നിരന്തരമായി ഉയരാറുണ്ടെങ്കിലും കൃത്യമായ മറുപടി സൗഭാഗ്യ ഇതുവരേയും നൽകിയിരുന്നില്ല.

ഇപ്പോഴിതാ ദേവിക തന്നെ സൗഭാഗ്യ വെങ്കിടേഷിന്റെ കുടുംബവുമായുള്ള തന്റെ ബന്ധം എന്താണെന്ന് പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തി. അടുത്തിടെയാണ് ദേവിക യുട്യൂബ് ചാനൽ ആരംഭിച്ചത്. ഫസ്റ്റ് വീഡിയോ കഴിഞ്ഞ് അത്യാവശ്യം നല്ല ഗ്യാപ്പെടുത്താണ് പുതിയ വീഡിയോ ഇപ്പോൾ ഞങ്ങൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വീഡിയോയിൽ ഒരുപാട് ക്വസ്റ്റ്യൻ വന്നിട്ടുണ്ടായിരുന്നു. അതിനുള്ള മറുപടികളാണ് ഈ ക്യു ആന്റ് എ വീഡിയോയിലൂടെ നിങ്ങൾക്ക് ഞാൻ നൽകാൻ പോകുന്നത്.
ഞാനും മനുവും റിലേഷനിലാണ്. ഞാൻ മനുവിന്റെ ഗേൾഫ്രണ്ടാണ്. എന്റെ പേര് ദേവിക എന്നാണ്. മനു എന്നെ ചിക്കൂവെന്ന് വിളിക്കുന്നതുകൊണ്ട് എല്ലാവരും ഇപ്പോൾ അങ്ങനെയാണ് വിളിക്കുന്നത്. സൗഭാഗ്യ ചിത്തിയുടെ വീഡിയോയിൽ എന്നെ കുറിച്ച് പലവട്ടം പറഞ്ഞ് കണ്ടിട്ടുള്ളതുകൊണ്ടാണ് ഞാൻ എന്നെ പരിചയപ്പെടുത്താതെ വീഡിയോ തുടങ്ങിയത്.
ആദ്യമായി കാണുവർക്ക് കൺഫ്യൂഷനുണ്ടാകും. അതാണ് ഇപ്പോൾ വിശദമായി പറയുന്നത്. മനുവിന്റെ യഥാർത്ഥ പേര് ഹരി എന്നാണ്. ഞങ്ങൾ രണ്ടുപേരും വർക്കിങ്ങാണ്. ജോലി ബാംഗ്ലൂരാണ്. വർക്ക് ഫ്രം ഹോം ആയതുകൊണ്ട് ചിലപ്പോൾ തിരുവനന്തപുരം ചിലപ്പോൾ ബാംഗ്ലൂരും എല്ലാമായാണ് നിൽക്കാറുള്ളത്. എനിക്കും മനുവിനും 22 വയസാണ് പ്രായം.
എന്റെ വീട്ടിൽ അച്ഛൻ, അമ്മ, അനിയത്തി, അമ്മമ്മ എന്നിവരാണുള്ളത്. ഞാൻ ജനിച്ചത് ആലപ്പുഴയിലാണ്. അവിടെ സ്വന്തമായി വീടുണ്ട്. പിന്നീട് അമ്മയ്ക്ക് ജോലിയിൽ ട്രാൻസ്ഫർ കിട്ടുന്നതിന് അനുസരിച്ച് എറണാകുളത്തും ചെന്നൈയിലുമെല്ലാം താമസിച്ചിട്ടുണ്ട്. ഞാൻ പാതി തമിഴ് കൂടിയാണ്. അമ്മ തമിഴ് ബ്രാഹ്മിണാണ്.

ആ രീതികളാണ് ഞാൻ കൂടുതലും പിന്തുടരുന്നത്. തമിഴും സംസാരിക്കും. കൊയമ്പത്തൂരാണ് എന്റെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ജോലി ചെയ്യുന്നതുകൊണ്ട് കൂടുതൽ സമയവും ബാംഗ്ലൂരിലാണ്. ഇടയ്ക്ക് തിരുവനന്തപുരത്തും വന്ന് നിൽക്കും. കേരളത്തിലെ വീട്ടിൽ ഞങ്ങൾ നിൽക്കുന്നത് കുറവാണ്. കോഴ്സ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ ജോലി കിട്ടിയിരുന്നു.
അമ്മ സൗത്ത് ഇന്ത്യൻ ബാങ്കിലാണ് ജോലി ചെയ്യുന്നത്. അപ്പയ്ക്ക് ബിസിനസാണ്. വരും വ്ലോഗുകളിൽ ഫാമിലിയെ പരിചയപ്പെടുത്താം എന്നാണ് ദേവിക പറഞ്ഞത്. ക്യു ആന്റ് എ വീഡിയോയിൽ ഉടനീളം ദേവികയ്ക്കൊപ്പം മനുവും പങ്കെടുത്തിരുന്നു. കൊവിഡ് കാലത്താണ് മനുവിന് അമ്മയെ നഷ്ടപ്പെട്ടത്. അന്ന് മനുവിന്റെ അനിയത്തി അനുപോലും വളരെ ചെറിയ കുട്ടിയായിരുന്നു.
അന്ന് സൗഭാഗ്യ മകൾ സുധാപ്പൂവിനെ ഗർഭിണിയായിരുന്നു. അമ്മ നഷ്ടപ്പെട്ട മനുവിനേയും അനുവിനേയും തന്റെ മകൾക്കൊപ്പം സ്നേഹം നൽകി സൗഭാഗ്യ വളർത്തി. തനിക്ക് മൂന്ന് മക്കളാണെന്നാണ് സൗഭാഗ്യ പറയാറുള്ളത്. അടുത്തിടെയാണ് അർജുന്റെ സഹോദരൻ അരുൺ വീണ്ടും വിവാഹിതനായത്.
വിദ്യയാണ് ഇപ്പോൾ അരുണിന്റെ പങ്കാളി. ആ വിവാഹത്തിലും സജീവ സാന്നിധ്യമായി ദേവിക പങ്കെടുത്തിരുന്നു. ചേട്ടന്റെ മകളെ നൃത്തം പഠിപ്പിക്കുന്നതും സൗഭാഗ്യയും അമ്മ താര കല്യാണും ചേർന്നാണ്.


Click it and Unblock the Notifications











