മൂത്ത് നരച്ചിട്ടാണ് കല്യാണം കഴിച്ചത്, ദേവികയെ കണ്ടപ്പോൾ കുറ്റബോധവും, കുഞ്ഞിനെ പോലും കാണാൻ പോയില്ല; വിജയ് മാധവ്
ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. വിവാഹശേഷമാണ് ഇരുവരും യുട്യൂബ് ചാനലുമായി സജീവമായത്. അടുത്തിടെ ദമ്പതികൾക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറന്നിരുന്നു. ആത്മജ മഹാദേവ്, ഓം പരമാത്മ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ. രണ്ടാമത്തെ കുഞ്ഞ് പിറന്നശേഷം തറവാട്ടിൽ നിന്നും മാറി പുതിയൊരു ഫ്ലാറ്റെടുത്തു വിജയിയും ദേവികയും. വീട്ടിൽ നിന്നും ഒരു ഫ്ലാറ്റിലേക്ക് മാറാമെന്ന ചിന്ത വന്നിട്ട് ഒരു വർഷമായി. പക്ഷെ അതിന് പറ്റിയൊരു ഫ്ലാറ്റ് കിട്ടിയിരുന്നില്ല. ഓരോ ഫ്ലാറ്റും പോയി കാണും.
ചിലത് ഇഷ്ടപ്പെടും പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് അവസാന നിമിഷം നമുക്ക് കിട്ടാതെ വരും എന്നാണ് ഇരുവരും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കുഞ്ഞുങ്ങൾ പിറന്നശേഷം ഇരുവരുടേയും ജീവിതം അടിമുടി മാറി. രണ്ട് കുഞ്ഞുങ്ങൾ ആയതിനുശേഷമുള്ള മദർഹുഡ്ഡിനെ കുറിച്ച് ചോദിച്ചാൽ ആസ്വദിക്കുന്നുവെന്ന് പറഞ്ഞാൽ കൂടിപ്പോകും. വീട്ടിലായിരുന്നപ്പോൾ രണ്ട് കുഞ്ഞുങ്ങളെ നോക്കാൻ വലിയ കുഴപ്പമില്ലായിരുന്നു. കാരണം അമ്മയൊക്കെ സഹായിക്കാൻ ഉണ്ടായിരുന്നു. പക്ഷെ ഫ്ലാറ്റിലേക്ക് മാറിയശേഷം കുഞ്ഞുങ്ങളിൽ നിന്നും കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥയാണ്.

കാരണം ഞങ്ങളുടെ ശ്രദ്ധ ഒന്ന് മാറിയാൽ ആത്മജ മോളുടെ അടുത്തേക്ക് ചെല്ലും, അല്ലെങ്കിൽ എവിടെ എങ്കിലും പോയി പിടിക്കും. ഇത്ര ചെറിയ എയ്ജ് ഗ്യാപ്പിനുള്ളിൽ രണ്ട് കുട്ടികൾ പിറന്നാൽ ഇത്തരത്തിലുള്ള ചെറിയ ബുദ്ധിമുട്ടുകളുണ്ടാകും. ഈ ഒരു പ്രായത്തിൽ മാത്രമെ ആ ബുദ്ധിമുട്ടുണ്ടാകൂ. ഒരു തരത്തിൽ നോക്കിയാൽ രസമാണ് ഇരുവരുടേയും സ്നേഹം കാണാൻ. പക്ഷെ മറ്റൊരു വശം നോക്കിയാൽ സമാധാനത്തിൽ ഉറങ്ങാൻ പോലും പറ്റില്ല.
കണ്ണൊന്ന് തെറ്റിയാൽ പരസ്പരം കണ്ണിൽ കുത്തും, വയറ്റിൽ ഞെക്കും... മോള് ജനിക്കുന്നത് വരെ വളരെ ഡീസന്റായ പയ്യനായിരുന്നു ആത്മജ. മോള് വന്നശേഷം പുള്ളിയുടെ വിചാരം കരഞ്ഞ് കഴിഞ്ഞാൽ മാത്രമെ ആഗ്രഹങ്ങൾ സാധിച്ച് കിട്ടൂവെന്നാണ്. കാരണം മോള് കരയുന്നത് കാണുമ്പോൾ നമ്മൾ അവളെ എടുക്കുന്നത് ആത്മജ കാണുകയാണല്ലോ.
കരഞ്ഞ് കഴിഞ്ഞാൽ എല്ലാം കിട്ടുമെന്ന ധാരണ അവന് വന്നു. അതുകൊണ്ട് അനങ്ങിയാൽ ആത്മജ കരച്ചിലാണ് ദേവിക പറയുന്നു. കുഞ്ഞുങ്ങൾ വരുന്നതിന് മുമ്പ് കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്ത് വേറൊരു വൈബിൽ ജീവിച്ചിരുന്നയാളാണ്. എന്നാൽ ഇപ്പോൾ സമയവും ഡേറ്റും പോലും ശ്രദ്ധിക്കാത്ത അവസ്ഥയാണ്. ഭക്ഷണം കഴിക്കാൻ പോലും മറന്ന് പോകാറുണ്ടെന്ന് വിജയിയും കൂട്ടിച്ചേർത്തു.
മറ്റൊന്നും കൃത്യമായി നടന്നില്ലെങ്കിലും ഉറക്കം എനിക്ക് നിർബന്ധമായിരുന്നു. എന്നാലിപ്പോൾ എനിക്ക് ഇപ്പോൾ ഉറക്കം കിട്ടാറേയില്ല. ഉറങ്ങിയില്ലെങ്കിൽ പണ്ടൊക്കെ ഭ്രാന്ത് വരുമായിരുന്നു എനിക്ക്. ഇപ്പോൾ ഉറക്കമൊന്നുമില്ല. രണ്ടോ മൂന്നോ മണിക്കൂർ ഉറങ്ങിയാലായി. ഒരു കുഞ്ഞ് കരഞ്ഞ് തുടങ്ങിയാൽ മറ്റെയാളും കരയാൻ തുടങ്ങും. രണ്ട് കുഞ്ഞുങ്ങൾ വന്നശേഷം ഞങ്ങൾക്ക് ക്ഷമ കൂടി. കുട്ടികളുടെ കുസൃതി ഞാൻ ആസ്വദിച്ച് തുടങ്ങി. മാഷിനോടും ആസ്വദിക്കാൻ ഞാൻ പറയാറുണ്ട്.
കുഞ്ഞുങ്ങളല്ലേ... അവരുടെ പ്രായം ഇതാണ്. കുസൃതിയുണ്ടാകും. പിന്നെ ഫ്ലാറ്റിലേക്ക് വന്നശേഷം വൃത്തിയാക്കിയ സ്ഥലം കുട്ടികൾ വൃത്തികേടാക്കുമ്പോൾ ചെറുതായി ദേഷ്യം വരുമെന്നും അമ്മയായശേഷമുള്ള അനുഭവം വിവരിച്ച് നടി പറഞ്ഞു. പൊതുവെ നല്ല ക്ഷമയുള്ള ആളാണ് ദേവിക അല്ലെങ്കിൽ എന്നേയൊന്നും ഇത്രയും കാലം സഹിക്കാൻ പറ്റില്ല. എല്ലാ കാര്യത്തിലും കൃത്യതയും വ്യക്തതയും എനിക്ക് നിർബന്ധമാണ്.
കോംപ്രമൈസ് ചെയ്തും വ്യക്തതയില്ലാത്തതുമായ മറുപടി എനിക്ക് ദഹിക്കില്ല. അടുത്തിടെയായി ഡൈജസ്റ്റാകുന്നുണ്ട്. എന്നിരുന്നാലും എന്റെ ബേസിക്ക് ക്യാരക്ടറിൽ അതില്ല. എന്റെ സ്വഭാവത്തിലെ പ്രശ്നങ്ങളെ കുറിച്ച് എനിക്ക് അറിയാം. കുഞ്ഞുങ്ങൾ വന്നശേഷം എന്റെ സ്വഭാവം തന്നെ ഒരുപാട് മാറിയിട്ടുണ്ട്. എല്ലാം മുമ്പ് വെട്ടിത്തുറന്ന് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നയാളാണ് ഞാൻ.

എന്നാൽ ഇപ്പോൾ എന്ത് പറയുന്നതിന് മുമ്പും പത്ത് വട്ടം ആലോചിക്കും. എന്തെങ്കിലും പറഞ്ഞാൽ അത് പിന്നീട് വലിയ പ്രശ്നമാകുമെന്നും വിജയ് പറഞ്ഞു. രണ്ടാമത്തെ പ്രസവം വിചാരിച്ചതുപോലെയായിരുന്നില്ലെന്നും ദേവികയെ നഷ്ടപ്പെട്ടുവെന്ന് തോന്നിയ നിമിഷങ്ങളുണ്ടെന്നും ഇരുവരും പറയുന്നു. സിസേറിയനുശേഷം ദേവിക വെന്റിലേറ്ററിലായിരുന്നു. ഡേറ്റ് അടുക്കും മുമ്പ് വീട്ടിൽ വെച്ച് വാട്ടർ ബ്രേക്കായി. ആശുപത്രി അടുത്തായത് കൊണ്ട് അത്യാവശ്യ സാധനങ്ങളുമായി പോയി അഡ്മിറ്റായി.
ഹാർട്ട് റേറ്റ് കുറവ് കാണിച്ചാൽ സിസേറിയൻ ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്. എനിക്ക് സിസേറിയൻ പേടിയുമാണ്. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റായി കിടക്കാൻ ഇഷ്ടവുമാണ് ദേവിക പറയുന്നു. ആദ്യത്തേത് നോർമൽ ഡെലിവറിയായതുകൊണ്ട് കുറേ ദിവസം ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നില്ല. ഈ പ്രസവത്തിന് എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു. ശ്വാസമില്ലാതെ ആകാശത്ത് നോക്കി കിടപ്പായിരുന്നു.
ഡെഡ്ബോഡി കിടക്കുംപോലെയായിരുന്നു. ഹാർട്ട് ബീറ്റ് കുറവ് കാണിച്ചതുകൊണ്ട് എമർജൻസി സിസേറിയനായിരുന്നു എനിക്ക്. ലോക്കൽ അനസ്തേഷ്യ തരാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. അതുകൊണ്ട് ജനറൽ തന്നു. പിന്നെ എനിക്ക് ശ്വാസം കിട്ടാത്ത അവസ്ഥയിലായി. മരിച്ചുവെന്ന് തന്നെയാണ് കരുതിയത്. പക്ഷെ ഉള്ളിൽ ബോധമുണ്ടായിരുന്നു. നഴ്സുമാർ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാമായിരുന്നു. പക്ഷെ പ്രതികരിക്കാൻ കഴിയുന്നില്ലായിരുന്നു.
അതുകൊണ്ട് ഞാനും കരുതി ഞാൻ മരിച്ചുപോയിയെന്ന്. വെന്റിലേറ്റർ സപ്പോർട്ട് മാറ്റി കഴിഞ്ഞാൽ എന്താകും അവസ്ഥ... ചെറുപ്പക്കാരിയല്ലേ എന്നെക്കെ നഴ്സുമാർ പറയുന്നുണ്ട്. അതുകൂടി കേട്ടപ്പോൾ മരിച്ചുവെന്ന് ഉറപ്പിച്ചു. മോനെപോലും അവസാനമായി കാണാൻ പറ്റിയില്ല. വാട്ടർ ബ്രേക്കായപ്പോൾ ഉടനെ ആശുപത്രിയിൽ വന്ന് അഡ്മിറ്റാവുകയായിരുന്നു. അതിന്റെ സങ്കടവുമുണ്ടായിരുന്നു ദേവിക പറയുന്നു. ദേവിക അബോധാവസ്ഥയിലാണെന്ന് അറിഞ്ഞതോടെ കിളിപോയ അവസ്ഥയിലായിരുന്നു താനെന്ന് വിജയിയും പറയുന്നു. ദേവികയുടെ അവസ്ഥ അറിഞ്ഞപ്പോൾ എനിക്കും ടെൻഷനായി.
ഒന്നാമതെ പ്രായമായി മൂത്ത് നരച്ചിട്ടാണ് കല്യാണം കഴിച്ചത്. ലൈഫ് ആസ്വദിച്ച് വരുന്ന സമയവുമാണ്. ഞാൻ കൂടെ കാരണമാണല്ലോ ദേവിക ഈ അവസ്ഥയിലായതെന്ന കുറ്റബോധവും ഉണ്ടായിരുന്നു. ഗർഭിണിയാക്കിയതുകൊണ്ടാണല്ലോ ദേവികയ്ക്ക് ഈ അവസ്ഥ എന്നൊക്കെ ചിന്ത പോയി. ഓപ്പറേഷൻ തിയേറ്ററിലേക്ക് എന്നെ കേറ്റാൻ പറ്റില്ലെന്ന് കൂടി പറഞ്ഞതോടെ എന്റെ കയ്യിൽ നിന്നും പോയി. മണിക്കൂറുകൾ കുറേ കഴിഞ്ഞാണ് ദേവികയെ പുറത്ത് കൊണ്ടുവന്നത്. അതും അബോധാവസ്ഥയിൽ. അത് കൂടി കണ്ടതോടെ എല്ലാ ധൈര്യവും പോയി.
ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ദേവികയുടെ അവസ്ഥ ആലോചിച്ച് ഞാൻ കിളിപോയ അവസ്ഥയിലായിരുന്നു. കുഞ്ഞിനെ പോലും കാണാൻ പോയത് രണ്ട് ദിവസം കഴിഞ്ഞാണ്. വല്ലാത്തൊരു സിറ്റുവേഷനായിരുന്നു. ഒരുപാട് റിയലൈസേഷൻ വന്നു. ഞാൻ ഒറ്റയ്ക്കായിരുന്നു ഈ സമയത്തെല്ലാം. ദേവിക പ്രശ്നത്തിലാണെന്ന് തോന്നിയപ്പോഴാണ് എല്ലാവരും വന്നത്. നേർന്ന വഴിപാടുകൾ എല്ലാം ഇനി ചെയ്ത് തീർക്കണം. പിന്നെ എനിക്ക് പ്രാക്ക് കൂടി കാണും.
കാരണം ആത്മജ പിറന്നശേഷം കൊടുത്ത ഏതോ അഭിമുഖത്തിൽ ഡെലിവറി സിംപിളാണെന്ന രീതിയിൽ ഞാൻ സംസാരിച്ചിരുന്നു. അതിന് താഴെ വന്ന് അന്ന് ഒരുപാട് സ്ത്രീകൾ ചീത്ത വിളിച്ചിരുന്നു. പ്രസവത്തിന്റെ വിലയറിയില്ലെന്നൊക്കെയായിരുന്നു കമന്റ്. എല്ലാ വിലയും ഞാൻ ദേവിക അബോധാവസ്ഥയിൽ കിടന്ന നാൽപ്പത്തിയെട്ട് മണിക്കൂറിൽ അറിഞ്ഞവെന്നും വിജയ് പറഞ്ഞു.


Click it and Unblock the Notifications











