35ഉം 40ഉം വയസുള്ളവരുടെ പ്രപ്പോസലുകളാണ് വന്നത്, സുഹൃത്തുക്കൾ ഇല്ല, ഫോൺ ഉപയോ​ഗിക്കാൻ അനുവാദമില്ല; ദേവിക

യുട്യൂബ് ചാനലുമായും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും സജീവമാണ് വിജയ് മാധവും ദേവിക നമ്പ്യാരും. വിവാഹശേഷം സീരിയലിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന ദേവിക കുടുംബജീവിതം നൃത്തം, യോ​ഗ പരിശീലനം എന്നിവയെല്ലാമായി തിരക്കിലാണ്. ദേവിക അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന് കാരണം വിജയ് മാധവാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. എന്നാൽ അത് തന്റെ മാത്രം തീരുമാനമാണെന്ന് പറയുകയാണിപ്പോൾ ദേവിക.

ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവികയും വിജയിയും. അഭിനേത്രയാണെന്ന കാര്യം വരെ മറന്ന് പോയിയെന്നും ആരെങ്കിലും ചോദിക്കുമ്പോഴാണ് ഇതൊക്കെ ഓർമ വരുന്നതെന്നും ദേവിക പറയുന്നു. അഭിനയം എനിക്ക് മിസ് ചെയ്യുന്നില്ല. അഭിനയം തന്നെ മറന്നുപോയി. ഓഫറുകൾ വരാറുണ്ട്. പോകുന്നില്ലേയെന്ന് മാഷും ചോദിക്കാറുണ്ട്. ഹീറോയിൻ റോളുകളാണ് വന്നതെല്ലാം.

Devika Nambiar  Vijay Madhav
Photo Credit: Vijay Madhav / Facebook

സമയം ഇല്ലാത്തതുകൊണ്ടാണ് അഭിനയിക്കാത്തത്. കുഞ്ഞുങ്ങളെ നോക്കണം. നോക്കാൻ ആളുകളുണ്ടെങ്കിലും കുഞ്ഞിനെ ഞാൻ തന്നെ നോക്കുമ്പോൾ ഒരു സന്തോഷമാണ്. അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് ആളുകൾ ഇഷ്ടപ്പെട്ടിരുന്നത് ഞാൻ അഭിനയിച്ച കഥാപാത്രങ്ങളാണ്. അന്നൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു. ദേവിക എന്ന വ്യക്തിയെ ഇവർ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലെന്ന്.‍ യുട്യൂബിൽ സജീവമായശേഷം ദേവിക എന്ന വ്യക്തിയോടുള്ള ആളുകളുടെ സ്നേഹം അനുഭവിക്കുന്നുണ്ട്.

കുറച്ചുപേർ തെറി വിളിക്കുന്നുണ്ടെങ്കിലും കൂടുതലും ആളുകൾ എന്നെ സ്നേഹിക്കുന്നവരാണ് ദേവിക പറഞ്ഞ് തുടങ്ങി. ലൈഫ് കയ്യിൽ നിന്നും പോയിയെന്നും ഇനി ജീവിതമില്ലെന്നും ചിന്തിച്ച് ഡൗണായിരുന്ന സമയത്താണ് ഞാൻ മാഷിനെ ഞാൻ പരിചയപ്പെടുന്നത്. മാഷിനെ പരിചയപ്പെട്ടശേഷമാണ് സ്വപ്നലോകത്ത് നിന്ന് റിയാലിറ്റിയിലേക്ക് വന്നത്.

സിനിമ സ്വപ്നം കണ്ട് നയൻതാരയാകുമെന്ന് പറഞ്ഞ് നടന്നിരുന്നയാളാണ് ഞാൻ. പക്ഷെ അതിനുവേണ്ടി വലിയ പ്രയത്നം ഒന്നും നടത്തിയിരുന്നില്ല. സിനിമയ്ക്ക് കാത്തിരുന്ന് സീരിയലുകൾ ചെയ്യുന്നതും നിർത്തിയിരുന്നു. പക്ഷെ സിനിമ വന്നതുമില്ല. ഡാൻസ് അടക്കം എല്ലാം ചെയ്ത് ബോഡിയും മെയ്ന്റെയ്ൻ ചെയ്തിരുന്നു. മാഷ് വന്നശേഷം സെൽഫ് റിയലൈസേഷൻ വന്നു.

ഞാൻ കടന്നുപോയിരുന്ന ഒരു പ്രശ്നത്തെ വേറിട്ട രീതിയിൽ സമീപിക്കാനും ഉൾക്കൊള്ളാനും പഠിപ്പിച്ചതും മാഷാണ്. കല്യാണം കഴിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും താൽപര്യമില്ലായിരുന്നു. അമ്മയായിരുന്നു എനിക്ക് എല്ലാം ചെയ്ത് തന്നിരുന്നത്. ഞാൻ ഇടേണ്ട ഡ്രസ് വരെ അമ്മയായിരുന്നു എനിക്ക് എടുത്ത് തന്നിരുന്നത്. അമ്മ എല്ലാം നോക്കുന്നതുകൊണ്ട് ഡാൻസും മറ്റുമായി നടന്നാൽ മതിയായിരുന്നു എനിക്ക്. എന്തിനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

Devika Nambiar  Vijay Madhav
Photo Credit: Vijay Madhav / Facebook

പക്ഷെ അമ്മയേയും ഒപ്പം കൂട്ടണം. ഫ്രണ്ട്സ് പാടില്ല, ഫോൺ ഉപയോ​ഗിക്കാൻ പാടില്ലെന്ന നിർബന്ധം മാത്രം. സ്വന്തമായി എനിക്ക് ഫോൺ കിട്ടിയത് ഇരുപത്തിയൊമ്പതാമത്തെ വയസിലാണ്. ഡാൻസ്, യോ​ഗ ക്ലാസുകൾക്ക് പോയാണ് സമയം ചിലവഴിച്ചിരുന്നത്. ഞാൻ വളരെ ചില്ലായിരുന്നു. അതൊക്കെ കൊണ്ട് എനിക്ക് അറിയാമായിരുന്നു വിവാഹം കഴിഞ്ഞാൽ ഉത്തരവാദിത്വങ്ങൾ എടുക്കാൻ പറ്റില്ലെന്ന്. എന്റെ ഒപ്പമുള്ള ആളുടെ സ്വഭാവത്തിന് അനുസരിച്ച് മാറുന്നയാളാണ് ഞാൻ.

അഡ്ജസ്റ്റ് ചെയ്യും.‍ ഇന്നത് വേണം എന്നൊന്നും എനിക്കില്ല. പക്ഷെ മാഷിനെ വിവാഹം ചെയ്യാൻ തീരുമാനിച്ച സമയത്ത് മീ ടൈം വേണം, എനിക്ക് എന്റേതായ സ്പെയ്സ് വേണം എന്നൊക്കെ മാഷിനോട് പറഞ്ഞിരുന്നു. അത് ഓരോരുത്തർ പറഞ്ഞ് തന്നത് വെച്ച് മാഷിനോട് പറഞ്ഞതാണ്. കല്യാണം കഴിക്കാതെ ഈ സമൂഹത്തിൽ ജീവിക്കാൻ പറ്റില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞത് മുപ്പതാം വയസിൽ എത്തിയപ്പോഴാണ്.

മുപ്പത് വയസായതുകൊണ്ട് 31, 32 വയസുള്ള ചെറുക്കന്മാരെ കിട്ടില്ലെന്ന് പറഞ്ഞ് മുപ്പത്തിയഞ്ചും നാൽപ്പതും വയസുള്ളവരുടെ ആലോചനകളാണ് എനിക്ക് ബന്ധുക്കൾ അടക്കം കൊണ്ടുവന്നിരുന്നത്. ആ സമയത്തെല്ലാം മാഷിനെ പരിചയമുണ്ട് സംസാരിക്കാറുണ്ട്. പക്ഷെ മാഷിനെപ്പോലെ ഒരാളെ വിവാഹം ചെയ്ത് ജീവിക്കാൻ പറ്റില്ലെന്ന് തോന്നിയിരുന്നു.

ഒരു പോയിന്റിൽ എത്തിയപ്പോൾ താൻ തന്നെയാണ് വിജയിയെ വിവാഹം ചെയ്യാനുള്ള തീരുമാനം എടുത്തതെന്നും ദേവിക പറ‍ഞ്ഞു. കുടുംബജീവിതം സ്വപ്നത്തിൽ പോലും ഇല്ലാതിരുന്നയാളാണത്രെ വിജയിയും. ജീവിതത്തിൽ ഭയങ്കര പ്ലാനിങ്ങുള്ളയാളാണ് ഞാൻ. അതിൽ ഒരു പ്ലാനിങ്ങുമില്ലാതെ എനിക്ക് സംഭവിച്ച കാര്യമാണ് വിവാഹവും കുട്ടികളുമെന്നാണ് വിജയ് പറഞ്ഞത്.

More from Filmibeat

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X