മുസ്ലിം പെൺകുട്ടിയാണെന്ന് കരുതി വീട്ടിലെത്തി! കല്യാണം ആലോചിച്ചപ്പോഴാണ് ഹിന്ദുവെന്ന് അറിഞ്ഞത്; ദേവിക നമ്പ്യാർ
ആല്‍ബങ്ങള്‍ ഹിറ്റായിരുന്ന കാലത്ത് അതിലഭിനയിച്ച് തരംഗം സൃഷ്ടിച്ച നടിയാണ് ദേവിക നമ്പ്യാര്‍. പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ നായികയായതോടെ പലരും ആല്‍ബങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ മറന്നു. ഇപ്പോള്‍ ഗായകന്‍ വിജയ് മാധവുമായി വിവാഹിതയായി കുടുംബിനിയായി ജീവിക്കുകയാണ് ദേവിക.
ആഴ്ചകള്‍ക്ക് മുന്‍പാണ് നടി രണ്ടാമതും ഒരു കുഞ്ഞിന് ജന്മം കൊടുത്തത്. പിന്നാലെ മകള്‍ക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും താരദമ്പതിമാര്‍ക്ക് നേരിടേണ്ടതായി വന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായിരുന്ന വിവാദങ്ങളെല്ലാം മറികടന്ന് സന്തോഷത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് വിജയും ദേവികയും.

ഏറ്റവും പുതിയതായി യൂട്യൂബ് ചാനലിലൂടെ ദമ്പതിമാര്‍ പങ്കുവെച്ച വ്‌ളോഗ് ശ്രദ്ധേയമാവുകയാണ്. ഒത്തിരി വര്‍ഷം മുന്‍പ് ഇരുവരും അഭിനയിച്ചതും പാടിയതുമായ ആല്‍ബങ്ങളുടെ വിശേഷങ്ങളാണ് പറഞ്ഞത്. മാത്രമല്ല പഴയ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം റോസ്റ്റ് ചെയ്യുകയാണെന്നും ഇരുവരും സൂചിപ്പിച്ചു.
അങ്ങനെ ദേവിക അഭിനയിച്ച ആല്‍ബത്തെ പറ്റി വിജയ് പറഞ്ഞതോടെ അതിന്റെ പിന്നാമ്പുറത്ത് നടന്ന ചില കഥകള്‍ കൂടി ദേവിക പങ്കുവെച്ചു. അന്ന് ഹിറ്റായി മാറിയ ആല്‍ബത്തില്‍ റസിയ എന്ന മുസ്ലിം കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചത്. അതിഷ്ടപ്പെട്ട ആളുകളിലൊരാള്‍ വിവാഹാഭ്യാര്‍ഥനയുമായി തന്റെ വീട്ടിലെത്തി. സേഷം സംഭവിച്ചതെന്താണെന്നാണ് നടി പറയുന്നത്.
'ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഈ ആല്‍ബം ചെയ്യുന്നത്. സലീം കോടത്തൂര്‍ ഒക്കെ അന്ന് വലിയ ഹിറ്റായ ആളുകളാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത് ഇറങ്ങിയതിന് ശേഷം എനിക്ക് ഒരുപാട് കല്യാണാലോചനകള്‍ വന്നു. എല്ലാവരും കരുതിയത് ഞാന്‍ മുസ്ലിം കുട്ടി ആണെന്നാണ്. ഗള്‍ഫില്‍ നിന്നൊക്കെയാണ് അന്ന് കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ച് വിളിച്ചത്.

എന്റെ ജാതകത്തില്‍ കടല്‍ കടന്ന് ജീവിക്കുമെന്നായിരുന്നു എഴുതിയത്. കല്യാണത്തിന് ശേഷമാണ് എറണാകുളം കടല്‍ കടന്നിട്ടുള്ള ജീവിതമാണെന്ന് മനസിലാവുന്നതെന്നും ദേവിക പറയുന്നു. മാത്രമല്ല ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ജനപ്രീതി ലഭിച്ചപ്പോള്‍ മാഷിന് സമ്മാനങ്ങള്‍ കിട്ടിയത് പോലെ എനിക്കും ഒത്തിരി സമ്മാനം കിട്ടിയിട്ടുണ്ട്.
ഒരാള്‍ക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. അയാള്‍ ദുബായില്‍ നിന്നും നല്ല മാലയും കമ്മലുമൊക്കെ വാങ്ങി കൊണ്ട് വന്നിട്ട് എന്നെ പ്രൊപ്പോസ് ചെയ്യാന്‍ വീട്ടില്‍ വന്നു. എവിടെ നിന്നോ നമ്പറൊക്കെ വാങ്ങി അഡ്രസ് തപ്പിയെടുത്താണ് വീട്ടിലെത്തിയത്. അപ്പോഴാണ് ഞാന്‍ ഹിന്ദുവാണെന്ന് അറിയുന്നത്. നല്ലൊരു മനുഷ്യനായിരുന്നു. ആ സമ്മാനം എനിക്ക് തന്നു. ആ വരവില്‍ തന്നെ അദ്ദേഹം വേറൊരു വിവാഹം കഴിച്ചിട്ട് ഭാര്യയുമായിട്ടും എന്റെ വീട്ടിലേക്ക് വന്നു. ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നെ ഒരിക്കലും അദ്ദേഹം വന്നിട്ടില്ലെന്നും,' ദേവിക കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications